പ്രമുഖ തെലുഗു നടന്‍ പ്രഭാസ് വിവാഹിതനാകാന്‍ പോകുന്നുവെന്ന് വീണ്ടും പ്രചാരണം. പല നടിമാരുമായും ചേര്‍ത്തുവച്ച് നേരത്തെ കിംവദന്തികള്‍ പരന്നിരുന്നു എങ്കിലും ഇപ്പോള്‍ മറ്റൊരു വ്യക്തിയുമായി ചേര്‍ത്താണ് പ്രചാരണം.ഒരു ബിസിനസുകാരന്റെ മകളെയാണ് വിവാഹം കഴിക്കാന്‍ പോകുന്നുവെന്നാണ് വാര്‍ത്ത പരന്നത്.
അദ്ദേഹത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ടീം മറുപടി നല്‍കി.എല്ലാം വ്യാജ വാര്‍ത്തകളാണ്,' നടന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുത് എന്നാണ് ടീം പ്രതികരിച്ചത്.
നേരത്തെ, പ്രഭാസിന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പലപ്പോഴും എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബാഹുബലിയിലെ സഹതാരം അനുഷ്‌ക ഷെട്ടിയുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നും അഭ്യൂഹമുണ്ടായിരുന്നു. ഇരുവരും ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുകയും തങ്ങള്‍ ഉറ്റ സുഹൃത്തുക്കളാണെന്ന് പറയുകയും ചെയെതിരുന്നു.
2002ല്‍ പുറത്തിറങ്ങിയ ഈശ്വര്‍ എന്ന സിനിമയിലൂടെയാണ് പ്രഭാസ് വെള്ളിത്തിരയില്‍ തിളങ്ങിയത്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയിലൂടെ അദ്ദേഹം ദേശീയ തലത്തില്‍ ചര്‍ച്ചയായി. വിദേശരാജ്യങ്ങളിലും സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളായി പ്രഭാസ് മാറി. രാജ്യത്ത് വലിയ ആരാധകവൃന്ദമുള്ള താരങ്ങളില്‍ ഒരാളാണ് പ്രഭാസ്.