മലയാളസിനിമയിലെ ക്യൂട്ട് കപ്പിള്‍സാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ടെലിവിഷന്‍ സീരിയലുകളിലൂടെയും വിവിധ പരിപാടികളില്‍ അവതാരകയുമായിട്ടാണ് പൂര്‍ണിമ സിനിമയിലേക്ക് എത്തിയത്. പിന്നീട് നടന്‍ ഇന്ദ്രജിത്തിനെ പ്രണയിച്ച് താരം വിവാഹം ചെയ്തു. പ്രാണ എന്ന ബ്രാന്റിലൂടെ ഫാഷന്‍ രംഗത്തും പൂര്‍ണിമ തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും മൂത്ത മകള്‍ പ്രാര്‍ഥന മികച്ച ഗായികയായി പേരെടുത്ത് കഴിഞ്ഞു. അതേസമയം അച്ഛനും അമ്മയും പിന്നാലെ ഇളയമകളായ നക്ഷത്ര അഭിനയമാണ് തിരഞ്ഞെടുത്തത്. അച്ഛനൊപ്പം ടിയാനിലൂടെയായിരുന്നു നച്ചു എത്തിയത്.
ഇപ്പോള്‍ പ്രാര്‍ഥന പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. പൂര്‍ണിമയുടെ സഹോദരി പ്രിയ മോഹന്റെ മകന്‍ വര്‍ധന്റെ ഒന്നാമത്തെ പിറന്നാളിന്റെ ചിത്രങ്ങളാണ് ഇത്. പൂര്‍ണിമയെ പോലെ അഭിനയരംഗത്ത് തന്നെയാണ് പ്രിയയും ചുവടുറപ്പിച്ചത്. നിരവധി സീരിയലുകളിലാണ് പ്രിയ വേഷമിട്ടത്. മുന്‍നിര സംവിധായകരുടേതുള്‍പ്പടെ നിരവധി പരമ്പരകളില്‍ പ്രിയ മോഹന്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചതും. ഇടയ്ക്ക് മോഡലിംഗിലും പ്രിയ സജീവമായിരുന്നു. നിഹാല്‍ പിള്ളയുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിന് ഇടവേള നല്‍കിയ പ്രിയയുടെ ബേബി ഷവര്‍ ചിത്രങ്ങളും കുഞ്ഞു പിറന്ന വിശേഷങ്ങളുമെല്ലാം പൂര്‍ണ്ണിമയും ഇന്ദ്രജിത്തും പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു പ്രിയയുടെയും നിഹാലിന്റെയും മകന്‍ വാര്‍ധന്റെ ഒന്നാം പിറന്നാള്‍.
ബ്ലൂ ആന്‍ഡ് വൈറ്റ് തീമിലായിരുന്നു പിറന്നാള്‍ ആഘോഷങ്ങള്‍ നടന്നത്. മല്ലിക സുകുമാരന്‍ ഗീതു മോഹന്‍ദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. തന്റെ ചിത്രങ്ങളും കുടുംബത്തോടൊപ്പമുളള ചിത്രങ്ങളും പ്രാര്‍ത്ഥന പങ്കുവച്ചിട്ടുണ്ട്. അച്ഛനും അമ്മയ്ക്കും അനിയത്തിക്കും ഒപ്പമുളള ചിത്രവും പ്രാര്‍ത്ഥന പങ്കുവച്ചിരുന്നു. പൂര്‍ണിമ ഡിസൈന്‍ ചെയ്ത വസ്ത്രം അണിഞ്ഞുളള ചിത്രങ്ങളാണ് പ്രാര്‍ത്ഥന പങ്കുവച്ചിരിക്കുന്നത്. താരപുത്രന് പിറന്നാള്‍ ആശംസിച്ച് ആരാധകരും എത്തിയിട്ടുണ്ട്. പൃഥിരാജും സുപ്രിയയും അല്ലിയും വന്നില്ലേ എന്നും ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ചോദിക്കുന്നുണ്ട്.