Latest News

ക്വീര്‍-സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്ന് ആരോപണം; വിനിത് ശ്രീനിവാസന്‍ ചിത്രം ഒരു ജാതി ജാതകം സിനിമക്കെതിരേ കോടതി നടപടി 

Malayalilife
 ക്വീര്‍-സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്ന് ആരോപണം; വിനിത് ശ്രീനിവാസന്‍ ചിത്രം ഒരു ജാതി ജാതകം സിനിമക്കെതിരേ കോടതി നടപടി 

എം മോഹനന്റെ സംവിധാനത്തില്‍ വിനീത് ശ്രീനിവാസന്‍ നായകനായി പുറത്തിറങ്ങിയ പുതിയ ചിത്രം ഒരു ജാതി ജാതകത്തിനെതിയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി.

സിനിമയില്‍ ക്വീര്‍-സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്ന് ആരോപിച്ചാണ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ആലപ്പുഴ സ്വദേശി ഷാകിയ് എസ്. പ്രിയംവദയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നതും മനുഷ്യന്റെ അന്തസ്സ് ലംഘിക്കുന്നതും ദോഷകര
രമായ സ്റ്റീരിയോടൈപ്പുകള്‍ നിലനിര്‍ത്തുന്നതുമായ ഡയലോഗുകള്‍ സിനിമയില്‍ ഉപയോഗിക്കുന്നുണ്ട് വാദം.

ജസ്റ്റിസ് ബെച്ചു കുര്യന്റെ ബെഞ്ച് ആണ് കേസ് ഫയലില്‍ സ്വീകരിച്ചത്...
സിനിമയിലെ ക്വീര്‍ അധിക്ഷേപങ്ങള്‍ ഒഴിവാക്കണമെന്നും അതിനായി മാര്‍?ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. സിനിമയിലെ LGBTQIA+ കമ്മ്യൂണിറ്റിക്കെതിരായ അപമാനകരമായ വാക്കുകളോ സംഭാഷണങ്ങളോ ബീപ്പ് ചെയ്യാനോ സെന്‍സര്‍ ചെയ്യാനോ നിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്നാണ് ആവശ്യം. ഒ.ടി.ടി. പ്ലാറ്റ്ഫോമുകളില്‍ നല്‍കിയത് ഉള്‍പ്പെടെ ഒരു കോപ്പിയിലും അത്തരം ഡയലോഗുകള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഹര്‍ജിക്കാരന്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ടവര്‍ക്ക്  കോടതി നോട്ടീസ് അയക്കും..

ട്രാന്‍സ്ജെന്‍ഡര്‍ പേഴ്സണ്‍സ് ആക്റ്റ് 2019 ലെ സെക്ഷന്‍ 18 പ്രകാരം കുറ്റം ചെയ്തതിന് സംവിധായകനും പ്രൊഡക്ഷന്‍ കമ്പനിയ്ക്കുമെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനത്തോട് നിര്‍ദേശശിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരന് വേണ്ടി അഭിഭാഷകരായ പത്മ ലക്ഷ്മി, ഇര്‍ഫാന്‍ന്‍ ഇബ്രാഹീം സേട്ട്, മീനാക്ഷി കെ.ബി എന്നിവരാണ് കോടതിയില്‍ ഹാജരായത്.

രാകേഷ് മണ്ടോടി തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം എം. മോഹനനാണ് സംവിധാനം ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍....
 

complaint filed against oru jathi jathakam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES