Latest News

രണ്ട് മൂന്ന് സിനിമകളില്‍ അവസരം വന്നു; പക്ഷെ എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കും; എനിക്ക് അഭിനയം മതിയായി;ചില ആരോഗ്യപ്രശ്നങ്ങളും അലട്ടിയിരുന്നു; ഗ്ലാമര്‍ ഫീല്‍ഡില്‍ നിന്ന് വരുമ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നാല്‍ ബുദ്ധിമുട്ട്; നടി അപര്‍ണ നായര്‍ക്ക് പറയാനുള്ളത്

Malayalilife
രണ്ട് മൂന്ന് സിനിമകളില്‍ അവസരം വന്നു; പക്ഷെ എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കും; എനിക്ക് അഭിനയം മതിയായി;ചില ആരോഗ്യപ്രശ്നങ്ങളും അലട്ടിയിരുന്നു; ഗ്ലാമര്‍ ഫീല്‍ഡില്‍ നിന്ന് വരുമ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നാല്‍ ബുദ്ധിമുട്ട്; നടി അപര്‍ണ നായര്‍ക്ക് പറയാനുള്ളത്

ലോഹിതദാസിന്റെ നിവേദ്യം എന്ന സിനിമയിലൂടെയാണ് അപര്‍ണ നായര്‍ തുടക്കം കുറിക്കുന്നത്. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ അപര്‍ണ ചെയ്തു. 2015 വരെ കരിയറില്‍ സജീവമായിരുന്നു അപര്‍ണ. പിന്നീട് സിനിമകളില്‍ നിന്നും അകന്നു. സിനിമാ രംഗത്ത് നിന്നും മാറി നിന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് അപര്‍ണ നായരിപ്പോള്‍. മാതൃഭൂമി പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു നടി. കരിയറില്‍ നിന്നും മാറി നിന്നതിന് കാരണമുണ്ടെന്ന് അപര്‍ണ പറയുന്നു.

പിന്നീട് വളരെ ചെറിയ റോളുകളിലും ഷോര്‍ട്ട് ഫിലിമുകളിലും മാത്രമേ അപര്‍ണ വേഷമിട്ടിട്ടുള്ളു. 2022ല്‍ പുറത്തിറങ്ങിയ ഒരുത്തീ എന്ന സിനിമയിലാണ് നടി ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്.ട്വല്‍ത്തിലെ റിസല്‍ട്ട് കാത്തിരിക്കുന്ന സമയത്താണ് നിവേദ്യം ചെയ്യുന്നത്. എന്റെയും ഭാമയുടെയും റിസല്‍ട്ട് സെറ്റില്‍ വെച്ചാണ് വന്നത്. 24 വയസ് ഒക്കെ ആയപ്പോഴേക്കും എനിക്ക് മതിയായി. 

ഇനി ഞാനൊന്ന് മാറ്റിപ്പിടിക്കണമെന്ന് തോന്നി. ഒരു ദിവസം ഞാന്‍ അഭിനയം നിര്‍ത്തി. ഇനി കുറച്ച് കാലം സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഫീല്‍ഡ് ഔട്ട് ആയെന്ന് പറയും. അല്ലെങ്കില്‍ വേറെന്തെങ്കിലും പറയും. അവനവന്റെ സന്തോഷത്തിന് അവരെന്ത് വേണമെങ്കിലും വിചാരിക്കട്ടെ.

രണ്ട് മൂന്ന് നല്ല സിനിമകളില്‍ നിന്നും അവസരം വന്നിരുന്നു. പക്ഷെ ഞാന്‍ എന്തെങ്കിലും പറഞ്ഞ് ഒഴിവാകും. നേ പറയുന്നത് റിസ്‌കാണെന്ന് ഞാന്‍ കരുതുന്നില്ല. ആരോ?ഗ്യമുള്ളിടത്തോളം എന്ത് പണിയെടുത്തും ജീവിക്കാമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. സിനിമ തീര്‍ന്നാല്‍ തീരുന്നതല്ല എന്റെ ജീവിതമെന്ന് വിശ്വസിച്ചിരുന്ന ആളാണ് താനെന്നും അപര്‍ണ നായര്‍ വ്യക്തമാക്കി.

ചില ആരോഗ്യപ്രശ്‌നങ്ങളുള്ളത് കാരണവുമാണ് താന്‍ മാറി നിന്നതെന്നും അപര്‍ണ നായര്‍ പറഞ്ഞു. ഗ്ലാമര്‍ ഫീല്‍ഡില്‍ നിന്ന് വരുമ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നാല്‍ ബുദ്ധിമുട്ടാണ്. കൊവിഡ് സമയത്തായിരുന്നു. സുഹൃത്തുക്കള്‍ സാധാരണ പോലെ കണ്ടു. അത് കൊണ്ട് തനിക്ക് വലിയ ബുദ്ധിമുട്ടില്ലായിരുന്നെന്നും അപര്‍ണ നായര്‍ വ്യക്തമാക്കി. ഇന്ന് സ്‌റ്റൈലിസ്റ്റ് ആണ് അപര്‍ണ നായര്‍. ഇതേക്കുറിച്ചും അപര്‍ണ സംസാരിച്ചു. സ്‌റ്റൈലിം?ഗ് എന്നാല്‍ എല്ലാവരും കരുതുക കോസ്റ്റ്യൂം ഡിസൈനര്‍ ആണെന്നാണ്. എന്നാല്‍ അങ്ങനെയല്ലെന്നും അപര്‍ണ നായര്‍ വ്യക്തമാക്കി. സ്‌റ്റൈലിസ്റ്റ് വസ്ത്രം മാത്രമല്ല മുഴുവന്‍ ലുക്കും ഡിസൈന്‍ ചെയ്യും. ജേര്‍ണലിസ്റ്റുകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും താന്‍ സ്‌റ്റൈല്‍ ചെയ്തിട്ടുണ്ടെന്നും അപര്‍ണ നായര്‍ വ്യക്തമാക്കി.

aparna nair opens up about her decision

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES