ടെലിവിഷനിലൂടെ സിനിമയിലെത്തി, താരമായ പ്രിയ നടിയാണ് പൂര്‍ണിമ. നടന്‍ ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടു നിന്ന താരം അടുത്തിടെ വൈറസ് എന്ന ചിത്രത്തിലൂടെ മടങ്ങി വരവ് ആഘോഷമാക്കിയിരുന്നു.താരത്തിന്റെ പ്രാണ എന്ന വസ്ത്ര ബ്രാന്‍ഡ് ഇതിനോടകം തന്നെ ഏവരുടെയും മനസ്സ് കീഴടക്ക കഴിഞ്ഞു .
ഇപ്പോള്‍ തമിഴകത്തിന്റെ പുതുവര്‍ഷപ്പിറവിയില്‍ പൊങ്കല്‍ നല്‍വാഴ്ത്തുക്കള്‍ എന്ന ആശംസയുമായി ചില ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 'ക്യൂട്ട്' എന്നുപറഞ്ഞ് പോകാനുള്ളതല്ല ആ ചിത്രങ്ങള്‍, മറിച്ച് അതില്‍ ശ്രദ്ധിക്കേണ്ട ചില ഫാഷന്‍ പരീക്ഷണങ്ങളുണ്ട്. മലയാളികളുടെ ഒരു ഫാഷന്‍ ക്രിയേറ്ററാണ് പൂര്‍ണിമയെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.ഒരുചിത്രശലഭം പോലെ മനോഹരമായ സാരിയില്‍ മിന്നിത്തിളങ്ങുന്ന ചിത്രങ്ങളാണ് ഇത്തവണ പൂര്‍ണിമ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. കുട്ടിയുടെ ഹെയര്‍ സ്‌റ്റൈലലും മോഡേണ്‍ ലുക്കിലുള്ള കമ്മലുമടക്കം ട്രെന്റില്‍ പുതിയ ശൈലി പരിചയപ്പെടുത്തുകയാണ് താരം.മഞ്ഞ പൂക്കളുള്ള ഓറഞ്ച് ഷിഫോണ്‍ സാരിയാണ് പൂര്‍ണിമ പുതിയ ഫാഷനായി അവതരിപ്പിക്കുന്നത്. ഓറഞ്ചില്‍ വെള്ളപ്പൂക്കളുള്ള സ്ലീവ് ലെസ് ബ്ലൗസും ഉപയോഗിക്കുന്നു. നേരത്തെ പറഞ്ഞതുപോലെ മറ്റ് ആക്‌സസറീസും ഏറെ ശ്രദ്ധിക്കണം പുതിയ സ്‌റ്റൈലില്‍. ഉത്തരേന്ത്യന്‍ സ്‌റ്റൈല്‍ വലിയ കമ്മലുകളും പല നിറത്തിലുളള വളകളും അടക്കം വലിയൊരു ഫാഷന്‍ പരീക്ഷണമാണ് പൂര്‍ണിമ നടത്തുന്നത്.മുടി ഇരുവശങ്ങളിലായി സ്‌കൂള്‍ കുട്ടികളുടേതെന്ന പോലെ കെട്ടിവയ്ക്കുന്നു. അതേപോലെ വെളള നിറത്തിലുളള ഷൂവാണ് പൂര്‍ണിമ ധരിച്ചിരിക്കുന്നത്.