അള്‍ട്രാ മോഡേണ്‍ ലുക്കില്‍ പൂര്‍ണിമ ഇന്ദ്രജിത്ത്; സൂപ്പര്‍ മോഡേണ്‍ ലുക്കില്‍ ഈ അമ്മയും മോളും 

Malayalilife
topbanner
അള്‍ട്രാ മോഡേണ്‍ ലുക്കില്‍ പൂര്‍ണിമ ഇന്ദ്രജിത്ത്; സൂപ്പര്‍ മോഡേണ്‍ ലുക്കില്‍ ഈ അമ്മയും മോളും 

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രജിത്ത്. താരത്തിന്റെ കുടുംബത്തോടും ആരാധകര്‍ക്ക് ഏറെ പ്രിയമാണ്. സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ് പൂര്‍ണിമ. തന്റെ വിശേഷങ്ങളൊക്കെ പങ്കുവച്ച് താരം എത്താറുണ്ട്. നടി പൂര്‍ണിമ ഇന്ദ്രജിത്ത് പങ്കുവച്ച സ്റ്റൈലിഷ് വിഡിയോ ആണ് ആരാധകരുടെ ഇടയില്‍ ചര്‍ച്ച. കഴിഞ്ഞ വര്‍ഷം കുടുംബത്തോടൊപ്പം ഗോവയില്‍ അവധി ആഘോഷിച്ച ചിത്രങ്ങളാണ് പൂര്‍ണിമ പങ്കുവച്ചത്. 

ഗോവയില്‍ നിന്നുള്ള ഫോട്ടോകള്‍ ചേര്‍ത്തുവച്ച വിഡിയോ ആണ് പൂര്‍ണിമ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അള്‍ട്രാ മോഡേണ്‍ലുക്കിലാണ് താരം. നടി എന്നതിലുപരി തിരക്കേറിയ ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് പൂര്‍ണിമ. അണിയുന്ന വസ്ത്രങ്ങളിലും ഹെയര്‍ സ്റ്റൈലുകളിലും തന്റേതായൊരു വ്യത്യസ്ത കൊണ്ടുവരാന്‍ നടി എപ്പോഴും ശ്രമിക്കാറുണ്ട്.

പൂര്‍ണിമയെപോലെ സ്റ്റൈലിഷാണ് മകള്‍ പ്രാര്‍ത്ഥനയും. തന്റെ വസ്ത്രത്തിലും മുടിയിലുമൊക്കെ പരീക്ഷണങ്ങള്‍ നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ താരപുത്രി പങ്കുവയ്ക്കാറുണ്ട്. അമ്മയ്ക്കൊപ്പത്തിനൊപ്പം നില്‍ക്കുന്ന മകള്‍. പൂര്‍ണിമയുടെ അതേ ഫാഷന്‍ സെന്‍സ് കിട്ടിയ മകളാണ്  പ്രാര്‍ത്ഥന. ഏത് ലുക്കും ിണങ്ങും താരപുത്രിക്ക്. പൂര്‍ണിമയുടെ ചിത്രത്തിന് പിന്നാലെ തന്റെ ചിത്രം പങ്കുവച്ചും പ്രാര്‍ത്ഥന എത്തിയിരുന്നു. ഇപ്പോള്‍ മോഡേണ് ഔട്ട്ഫിറ്റിലെ താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.


 

poornima and prarthana in ultra modern look

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES