കന്നഡ ചലച്ചിത്ര താരവും മുന്‍ കേന്ദ്രസഹമന്ത്രിയുമായ അംബരീഷ് അന്തരിച്ചിട്ട് രണ്ട് മാസം പിന്നിട്ടതേ ഉള്ളൂ. തെന്നിന്ത്യന്‍ സിനിമാ ലോകത്തെയൊന്നാകെ കണ്ണീരിലാഴ്ത്തി നടന്‍ വിടവാങ്ങിയതിന് പിന്നാലെ അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. മരണാനന്തര ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നപ്പോള്‍ പൂജാസാധനങ്ങള്‍ക്കൊപ്പം മദ്യക്കുപ്പിയും സിഗററ്റും ലൈറ്ററും സ്ഥാനം പിടിച്ചത് കണ്ട് വിമര്‍ശകര്‍ രംഗത്തെത്തിയത്.
ഇത്തരമൊരു ചടങ്ങില്‍ മദ്യവും സിഗരറ്റും ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോള്‍ മരിച്ചയാളുടെ ഇഷ്ടാനുസരണമുള്ള വസ്തുക്കള്‍ ചില വിശ്വാസങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് സാധാരണമാണെന്ന് അനുകൂലിക്കുന്നവര്‍ പറയുന്നു.
അംബീഷിന്റെ ഭാര്യയും പ്രശസ്ത അഭിനേത്രിയുമായ സുമലത, അംബരീഷിന്റെ വലിയ ഛായാചിത്രത്തിന് മുന്നില്‍ നില്‍ക്കുന്നതിന്റെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മരിച്ചയാള്‍ക്ക് ആത്മശാന്തി ലഭിക്കാനെന്ന വിശ്വാസപ്രകാരമുള്ള ചടങ്ങില്‍ അംബരീഷിന്റെ ചിത്രത്തിന് മുന്നില്‍ പൂജാസാധനങ്ങളും ഭക്ഷണവ സ്തുക്കളുമൊക്കെയുണ്ട്. ഇതിനൊപ്പമാണ് ഒരു കുപ്പി മദ്യവും സിഗരറ്റ് പാക്കറ്റും ലൈറ്ററുമൊക്കെ ഇടം പിടിച്ചിരിക്കുന്നത്.
കഴിഞ്ഞ നവംബര്‍ 24നാണ് അംബരീഷ് വിട പറഞ്ഞത്. 1994ല്‍ ജനതാദളിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ അദ്ദേഹം പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയിലെത്തി. മൂന്ന് തവണ ലോക്‌സഭയില്‍ എത്തിയിട്ടുണ്ട്. ഒന്നാം യുപിഎ സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രിയായിരുന്നു. 2013നും 16നുമിടയില്‍ കര്‍ണാടകയില്‍ സിദ്ധാരാമയ്യ മന്ത്രിസഭയില്‍ മന്ത്രിയുമായിരുന്നു