മദ്യപാന ശീലത്തില്‍ നിന്ന് താന്‍ എങ്ങനെയാണ് മോചിതയായത് എന്നതിനെക്കുറിച്ച് ബോളിവുഡ് നടിയും സംവിധായകയുമായ പൂജ ഭട്ട് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് .' ലഹരിയില്ലാത്ത 2 വര്‍ഷവും 10 മാസവും' എന്ന കുറിപ്പോടെ തന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് പൂജ മറ്റുളളവര്‍ക്ക് പ്രചോദനം ആയിരിക്കുന്നത് .താന്‍ കടുത്ത മദ്യപാനിയായിരുന്നു. കഴിഞ്ഞ പത്ത് മാസമായി മദ്യം ഉപയോഗിച്ചിട്ടില്ല എന്ന് പൂജ പറയുന്നു. അതത്ര എളുപ്പമായിരുന്നില്ല.പക്ഷേ തനിക്കത് സാധിച്ചു.എനിക്ക് അത് സാധിച്ചെങ്കില്‍ നിങ്ങള്‍ക്കും കഴിയും എന്നാണ് പൂജ പറഞ്ഞത്.ഇപ്പോഴാണ് കഴിഞ്ഞ കാലത്തിന്റെ പ്രതിഫലനം ഉണ്ടായിരിക്കുന്നത്. നിങ്ങളില്‍ ആരെങ്കിലും ഇതുപോലെ കുടുങ്ങി പോയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഒറ്റയ്ക്ക് അല്ലെന്ന് ആദ്യം തിരിച്ചറിയുക. ഇനി നിങ്ങള്‍ അവിടെയും വീണ് പോവുകയാണെങ്കില്‍ നിങ്ങള്‍ തന്നെ ഉയര്‍ത്തെഴുന്നേല്‍ക്കണമെന്നും പൂജ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
മദ്യത്തെ മാറ്റിനിര്‍ത്തിയതോടെ പൂജ ഇപ്പോള്‍ 'സടക്' എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ്. പൂജയുടെ പിതാവ് മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സഞജയ് ദത്ത്, ആലിയ ഭട്ട്, ആദിത്യ റോയി കപൂര്‍ എന്നിവരും അഭിനയിക്കുന്നു.