കമല്‍ഹാസനും രജനികാന്തിനും പിന്നാലെ പ്രകാശ് രാജും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. പുതുവല്‍സരാശംസകള്‍ നേര്‍ന്ന് ട്വിറ്ററിലാണ് പ്രകാശ് രാജ് തന്റെ രാഷ്ട്രീയ പ്രവേശനം പരസ്യമാക്കിയത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ താരം മല്‍സരിക്കും. സ്വതന്ത്രസ്ഥാനാര്‍ഥിയായിട്ടാണ് മല്‍സരിക്കുക. ബിജെപി വിരുദ്ധ രാഷ്ട്രീയമാണ് പ്രകാശ് രാജ് മുന്നോട്ട് വെക്കുന്നത്.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ താരം മല്‍സരിക്കും. സ്വതന്ത്രസ്ഥാനാര്‍ഥിയായിട്ടാണ് മല്‍സരിക്കുക. ബിജെപി വിരുദ്ധ രാഷ്ട്രീയമാണ് പ്രകാശ് രാജ് മുന്നോട്ട് വെക്കുന്നത്. ഏത് മണ്ഡലത്തിലാണ് മല്‍സരിക്കുക എന്ന് അദ്ദേഹം പറഞ്ഞില്ല. ഇക്കാര്യങ്ങളെല്ലാം വരും ദിവസങ്ങളില്‍ അറിയിക്കാമെന്നും പ്രകാശ് രാജ് പറഞ്ഞു.
എല്ലാവര്‍ക്കും പുതുവല്‍സാരാശംസകള്‍, പുതിയ തുടക്കം. കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍. നിങ്ങളുടെ പിന്തുണയോടെ ഞാന്‍ അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. സ്വതന്ത്രസ്ഥാനാര്‍ഥിയായിട്ടാണ് ജനവിധി തേടുക. വിശദാംശങ്ങള്‍ പിന്നാലെ അറിയിക്കാം- എന്നാണ് ചൊവ്വാഴ്ച അര്‍ധരാത്രി പ്രകാശ് രാജ് ട്വീറ്റ് ചെയ്തിരിക്കുന്നത്.