ധനുഷ് ചിത്രത്തിന്റെ ഷൂട്ടിംഗ് തടഞ്ഞ് പൊലീസ്. തിരുപ്പതിയില്‍ നടക്കുന്ന 'ഡിഎന്‍എസ്' എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് പൊലീസ് തടഞ്ഞത്. ഷൂട്ടിങ് ഭക്തര്‍ക്ക് തടസ്സം സൃഷ്ടിക്കുകയും ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റ പ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ് തിരുപ്പതി. ഈ പ്രദേശത്തെ ആംബുലന്‍സുകള്‍ക്കടക്കം, യാത്ര തടസമുണ്ടാക്കുന്ന ഗതാഗതകുരുക്ക് അനുഭവപ്പെടാന്‍ തുടങ്ങിയതോടെയാണ്, തിരുപ്പതി പൊലീസ് ചിത്രത്തിന്റെ ഷൂട്ടിംഗ് അനുമതി റദ്ദാക്കിയത് എന്ന റിപ്പോര്‍ട്ടുകളാണ് എത്തുന്നത്.
തിരുപ്പതിയിലെ അല്‍ബിരി എന്ന സ്ഥലത്ത് ആയിരുന്നു ഡിഎന്‍എസിന്റെ ചിത്രീകരണം നടന്നു കൊണ്ടിരുന്നത്. സിനിമാ ചിത്രീകരണത്തെ തുടര്‍ന്ന് മറ്റ് വാഹനങ്ങള്‍ വിവിധ റൂട്ടുകളിലേക്ക് തിരിച്ചു വിടേണ്ടി വന്നത് ഗതാഗതക്കുരുക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെയാണ് ഷൂട്ടിംഗ് തടഞ്ഞത്.
അതേസമയം, 'ക്യാപ്റ്റന്‍ മില്ലര്‍' എന്ന ചിത്രത്തിന് ശേഷം ധനുഷിന്റെതായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡിഎന്‍എസ്. നാഗാര്‍ജുനയും രശ്മിക മന്ദാനയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്