Latest News

'മമ്മൂട്ടിയെ രാജ്യസഭയിലേക്ക് അയക്കാന്‍ മുഖ്യമന്ത്രിക്ക് താല്പര്യമുണ്ടായിരുന്നു'; ഫോണ്‍ സ്പീക്കറിലാണെന്നറിയാതെ മമ്മൂട്ടി മുഖ്യമന്ത്രിയെ വിമര്‍ശിച്ചു; അത് മുഖ്യമന്ത്രി അസ്വസ്ഥനാക്കി;സംവിധായകന്‍ ആലപ്പി അഷ്‌റഫ്

Malayalilife
 'മമ്മൂട്ടിയെ രാജ്യസഭയിലേക്ക് അയക്കാന്‍ മുഖ്യമന്ത്രിക്ക് താല്പര്യമുണ്ടായിരുന്നു'; ഫോണ്‍ സ്പീക്കറിലാണെന്നറിയാതെ മമ്മൂട്ടി മുഖ്യമന്ത്രിയെ വിമര്‍ശിച്ചു; അത് മുഖ്യമന്ത്രി അസ്വസ്ഥനാക്കി;സംവിധായകന്‍ ആലപ്പി അഷ്‌റഫ്

ലയാളികളുടെ ജനപ്രിയ താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. രാഷ്ട്രീയത്തില്‍ സജീവമല്ലാത്ത താരം കഴിവതും വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കാറുമാണ് പതിവ്. ഇപ്പോഴിതാ മമ്മൂട്ടിയെയും കേരളം മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ഒരു സംഭവത്തെക്കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. മമ്മൂട്ടിയെ രാജ്യസഭയിലേക്ക് അയക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആഗ്രഹമുണ്ടായിരുന്നെന്ന് എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ആഗ്രഹം നടക്കാതെപോയതെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍. 

'പിണറായിക്ക് മമ്മൂട്ടിയോട് പ്രത്യേക വാത്സല്യവും സ്നേഹവുമുണ്ട്. ഞാനിവിടെ വെളിപ്പെടുത്തുന്ന കാര്യം ചിലര്‍ക്ക് വിശ്വാസമാകുമെന്ന് തോന്നുന്നില്ല. എന്നാല്‍ സത്യത്തെ സ്വര്‍ണ പാത്രം ഉപയോഗിച്ച് മൂടിവച്ചാലും ഒരുനാള്‍ മറനീക്കി പുറത്തുവരുമെന്ന് തീര്‍ച്ചയാണ്. അതൊരു പ്രകൃതി നിയമമാണ്. മമ്മൂട്ടിയെ രാജ്യസഭയിലേക്ക് അയക്കാന്‍ മുഖ്യമന്ത്രിക്ക് താല്പര്യമുണ്ടായിരുന്നു. ഈ ഓഫര്‍ മമ്മൂട്ടി സ്വീകരിക്കുമോ ഇല്ലയോ എന്നെനിക്കറിയില്ല. മമ്മൂട്ടി കൂടുതല്‍ വിശ്വസിക്കുകയും സ്നേഹിക്കുകയും എല്ലാ കാര്യങ്ങളും തുറന്നുപറയുകയും ചെയ്യുന്ന ചുരുക്കം ചില സ്നേഹിതന്മാര്‍ പാര്‍ട്ടിക്കുള്ളിലുണ്ട്. ഒരിക്കല്‍ മമ്മൂട്ടിയുടെ വിശ്വസ്തനായ സ്നേഹിതന്‍ മുഖ്യമന്ത്രിയുടെ ചേംബറിലിരിക്കുന്നു. 

മുഖ്യമന്ത്രിക്ക് അഭിമുഖമായിട്ടാണ് ഇരിക്കുന്നത്. അന്നത്തെ ഒരു പ്രധാന വിഷയം സംസാരിക്കാന്‍ മമ്മൂട്ടിയെ ഫോണ്‍ ചെയ്യുന്നു. മമ്മൂട്ടി ആ വിഷയത്തില്‍ ശരിക്ക് പ്രതികരിക്കുന്നു. മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി സംസാരിക്കുന്നു. മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ആ സ്നേഹിതന്‍ ഫോണ്‍ സംഭാഷണം സ്പീക്കറില്‍ ആക്കുന്നു. മമ്മൂട്ടി ഇതൊന്നുമറിയാതെ മുഖ്യമന്ത്രിയെ നിശിതമായി വിമര്‍ശിക്കുന്നു. എന്താണ് അദ്ദേഹം കാണിക്കുന്നത്? ഇതൊന്നും അദ്ദേഹത്തിന് മനസിലാകുന്നില്ലേ? ഇതൊക്കെ ശരിയാണോ ? എന്നൊക്കെ മമ്മൂട്ടി ചോദിക്കുന്നത് മുഖ്യമന്ത്രി നേരിട്ട് കേള്‍ക്കുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ മുഖത്ത് വലിയൊരു മാറ്റമുണ്ടായി. സംഭവംകേട്ട മുഖ്യമന്ത്രി വല്ലാതെ അസ്വസ്ഥനായി. മമ്മൂട്ടിയെക്കുറിച്ച് ആരും മോശമായി സംസാരിക്കുന്നത് ഇഷ്ടമില്ലാത്തയാളാണ് മുഖ്യമന്ത്രി. ഒരിക്കല്‍ ഡല്‍ഹിയില്‍ ചാനല്‍ മീറ്റിംഗില്‍ വച്ച് മമ്മൂട്ടിയെക്കുറിച്ച് ആരോ സംസാരിച്ചപ്പോള്‍ പിണറായി ദേഷ്യത്തോടെ ഇരിയെടാ എന്നു പറഞ്ഞത് നമ്മള്‍ ചാനലില്‍ കൂടി കണ്ടതല്ലേ. 

മമ്മൂട്ടിയുടെ വിമര്‍ശനം കേട്ട പിണറായി പിന്നെ ഒരക്ഷരം മിണ്ടിയില്ല. ആ സ്നേഹിതന്‍ വന്ന കാര്യം ഭംഗിയായി നിര്‍വഹിച്ച സന്തോഷത്തില്‍ മടങ്ങിപ്പോയി. പിന്നീട് ഈ വിവരം മമ്മൂട്ടിക്ക് ആരോ ചോര്‍ത്തിക്കൊടുത്തു. താന്‍ വിശ്വസിച്ച സ്നേഹിതന്‍ തന്നെ ചതിച്ചുവെന്ന് മനസിലായി. ഒട്ടും താമസിയാതെ മമ്മൂട്ടി ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു. താന്‍ അങ്ങനെ സംസാരിക്കാനുള്ള കാരണം വിശദീകരിച്ചു. അങ്ങനെ ആ പ്രശ്‌നം പരിഹരിച്ചു. ഞാന്‍ ഈ പറഞ്ഞ വിവരം പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ക്കിടയില്‍ പരസ്യമായ രഹസ്യമാണ്.'- ആലപ്പി അഷ്‌റഫ് പറഞ്ഞു.

Read more topics: # മമ്മൂട്ടി
pinarayis withdrawal decision to send mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക