നായകന്‍ വിനായകന്‍, ടോം ഇമ്മട്ടിയുടെ സംവിധാനത്തില്‍ 'പെരുന്നാള്‍' ഒരുങ്ങുന്നു : ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം 

Malayalilife
 നായകന്‍ വിനായകന്‍, ടോം ഇമ്മട്ടിയുടെ സംവിധാനത്തില്‍ 'പെരുന്നാള്‍' ഒരുങ്ങുന്നു : ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം 

നടന്‍ വിനായകനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'പെരുന്നാള്‍' എന്നാണ് ചിത്രത്തിന്റെ പേര്, ചിത്രത്തിന്റെ പേരിനോടൊപ്പം ക്രോവേന്മാരും സ്രാപ്പേന്‍മാരും എന്ന ടാഗ് നല്‍കിയിട്ടുണ്ട്. ജോളിവുഡ് മൂവീസും ഇമ്മട്ടി കമ്പനിയും ചേര്‍ന്നാണ് പെരുന്നാളിന്റെ നിര്‍മ്മാണം. ടോവിനോ തോമസ് നായകനായ ഒരു മെക്‌സിക്കന്‍ അപാരത, ആന്‍സണ്‍ പോള്‍ നായകനായ ഗാമ്ബ്ലര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

ചിത്രത്തിന്റെ പ്രഖ്യാപനത്തോടൊപ്പം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്ന കാസ്റ്റിങ് കോളും അണിയറപ്രവര്‍ത്തകര്‍ നല്‍കിയിട്ടുണ്ട്. അഞ്ചിനും പതിനഞ്ചിനും ഇടയിലുള്ള ആണ്‍ പെണ്‍ കുട്ടികള്‍ക്കും ഇരുപതിനും മുപ്പത്തി അഞ്ചിനും നാല്പതിനും എഴുപതിനുമിടയിലുള്ള സ്ത്രീ പുരുഷന്മാര്‍ക്കും ചിത്രത്തില്‍ അഭിനയിക്കാനായുള്ള അവസരം ഒരുങ്ങുകയാണ്. അഭിനയിക്കാന്‍ താല്പര്യമുള്ളവര്‍ എഡിറ്റ് ചെയ്യാത്ത രണ്ടു ഫോട്ടോയും മുപ്പതു സെക്കന്റ് ദൈര്‍ഘ്യമുള്ള പെര്‍ഫോമന്‍സ് വിഡിയോയും നവംബര്‍ 11 നു മുന്നേ [email protected] എന്ന ഇമെയില്‍ ഐ ഡിയില്‍ അയക്കണം. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.
 

Read more topics: # പെരുന്നാള്‍
perunnal announcement vinayakan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES