Latest News

എല്ലാവര്‍ക്കും അറിയേണ്ടത് പേളി-ശ്രീനി പ്രേമത്തെകുറിച്ച്; പരദൂഷണത്തിന് പഞ്ഞമില്ലാതെ ബിഗ് ബോസ് വീട്

Malayalilife
 എല്ലാവര്‍ക്കും അറിയേണ്ടത്  പേളി-ശ്രീനി പ്രേമത്തെകുറിച്ച്; പരദൂഷണത്തിന് പഞ്ഞമില്ലാതെ ബിഗ് ബോസ് വീട്

ഇന്നലെ ബിഗ്ബോസ് സാക്ഷിയായത് പുറത്തായ മത്സരാര്‍ഥികള്‍ എല്ലാം തിരിച്ചെത്തിയ രസകരമായ നിമിഷങ്ങള്‍ക്കാണ്. ശ്വേതയും ശ്രീലക്ഷ്മിയുമൊഴിച്ച് 16 മത്സരാര്‍ഥികളും തിരികേ ബിഗ്ബോസ് വീട്ടില്‍ പല രീതിയിലാണ് തിരിച്ചെത്തിയത്. പുറത്തായ പലരും തിരികെയെത്തി പലകാര്യങ്ങള്‍ സംസാരിക്കുകയും പരദൂഷണം പറയുകയുമെല്ലാം ചെയ്തു. അതേസമയം എല്ലാവര്‍ക്കും ഒരേപോലെ അറിയേണ്ടിയിരുന്നത് ശ്രീനിയും പേളിയും തമ്മിലുള്ള പ്രേമത്തെക്കുറിച്ചായിരുന്നു എന്നതായിരുന്നു രസകരം.

ഹിമയും ഷിയാസുമായി ആദ്യം സാബുവിനെ കുറിച്ച് സംസാരിച്ചത്. ഹിമ പുറത്തായ കാരണവും അത് പറഞ്ഞ് സാബുവിനെ താന്‍ നോമിനേറ്റ് ചെയ്ത കാര്യവുമെല്ലാം ഷിയാസ് ഹിമയുമായി സംസാരിച്ചു. പിന്നീട് അഞ്ജലിയും ഷിയാസുമായുള്ള സംസാരം ഉടക്കായി. അഞ്ജലി പെണ്ണാണെന്ന് വിചാരിച്ചി്ലെന്ന് ഷിയാസ് പറഞ്ഞതാണ് അഞ്ജലിയെ ചൊടിപ്പിച്ചത്. പിന്നീട് മനോജും ഡേവിഡും ശ്രീനിഷുമായി സംസാരിച്ചു. പ്രേമത്തിന്റെ സത്യാവസ്ഥയായിരുന്നു മനോജിന് അറിയേണ്ടിയിരുന്നത്. ഒരിക്കലും ഫേക്ക് ആകരുതെന്നും ഒരു പെണ്‍കുട്ടിയുടെ ജീവിതം വച്ച് കളിക്കരുതെന്നും മനോജ് ശ്രീനിയെ ഉപദേശിച്ചു. പിന്നീട് ദിയ സനയും ശ്രീനിയോട് സംസാരിച്ചു. ശ്രീനി സീരിയസ് ആണെന്ന് തോന്നുന്നുണ്ടെന്നും പേളിയുടെ കാര്യം അറിയില്ലെന്നും ദിയ ശ്രീനിയോട് പറഞ്ഞു. പിന്നെ പേളി അവിടേക്ക് എത്തിയപ്പോള്‍ ദിയ പേളിയോട് നിങ്ങള്‍ കല്ല്യാണം കഴിക്കുമോയെന്ന് ചോദിച്ചു. പേളി ഉവ്വെന്നാണ് മറുപടി പറഞ്ഞത്. ഡേവിഡ്, ദീപന്‍, ബഷീര്‍ എന്നിവരും ശ്രീനിയോട് പ്രണയത്തെപറ്റി സംസാരിച്ചു.

പിന്നീട് ഡേവിഡും ഷിയാസും ഓരോ കാര്യം പറഞ്ഞ് വഴക്കിട്ടു. ഷിയാസ് ബിഗ്ബോസിലെ പെണ്‍കുട്ടികളെ പറ്റി മോശം പറഞ്ഞെന്നും തന്റെ വീട്ടുകാരെ ഷിയാസ് കുറ്റം പറഞ്ഞു എന്നും പറഞ്ഞായിരുന്നു വഴക്ക്. പിന്നീട് അത് സോള്‍വാക്കി. പിന്നീട് രഞ്ജിനിയും ഷിയാസും പേളി ശ്രീനി ബന്ധത്തെക്കുറിച്ച് സംസാരിച്ചു. പ്രണയത്തിന് ബ്രോക്കറായി നിന്നിട്ട താന്‍ പുറത്തായി എന്നു പറഞ്ഞ ഷിയാസിനെ രഞ്ജിനി കളിയാക്കി. പിന്നീട് എല്ലാവരും പുറത്ത് പോകേണ്ട സമയമായപ്പോള്‍ അതിഥി ശ്രീനിയുടെ കാതില്‍ എന്തോ രഹസ്യം പറഞ്ഞതും പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു. രാത്രി കിടക്കാന്‍ നേരം എല്ലാവരും പ്രേമത്തെ കുറിച്ച് ചോദിച്ചു എന്നു ശ്രീനി പേളിയോട് പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ പേളി ശ്രീനിയോട് പിണങ്ങുകയും ചെയ്തിരുന്നു. എന്തായാലും തിരിച്ചെത്തിയവരും പരദൂഷണത്തിന് ഒട്ടും പിറകിലല്ലെന്ന് തെളിയിച്ചെന്നാണ് പ്രേക്ഷകര്‍ ബിബി ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്യുന്നത്.

ബിഗ്‌ബോസിലെ പുത്തന്‍ വിശേഷങ്ങളും വിലയിരുത്തലുകളുംം ഉടനടി അറിയാന്‍ ഞങ്ങളുടെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അടുത്തുള്ള ബെല്‍ ബട്ടന്‍ കൂടി ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ഞങ്ങള്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്ന ഉടന്‍തന്നെ നോട്ടിഫിക്കേഷനും ലഭിക്കും.

Read more topics: # perly sreenish pranayam
perly sreenish pranayam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES