അവതാരക, നടി എന്നീ വിലാസത്തില്‍ തിളങ്ങുന്ന പേളി മാണിയാണ്
ഐഐ എഫ്എയുടെ മലയാളം ആങ്കറായി എത്തുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ആ അവസരം കിട്ടിയ നടി തനിക്ക് അവാര്‍ഡ് വേദിയില്‍ നിന്നും ലഭിച്ച പുതിയ സുഹൃത്തിനെക്കുറിച്ചും പങ്ക് വച്ചിരിക്കുകയാണ്.ഇപ്പോഴിതാ ഉലകനായകന്‍ കമല്‍ ഹാസന്റെ ഇളയമകള്‍ അക്ഷര ഹാസനൊപ്പമുള്ള ചില ഫോട്ടോസുമായിട്ടാണ് താരം എത്തിയിരിക്കുന്നത്.
താരങ്ങളെല്ലാം ഒരു കുടക്കീഴില്‍ എത്തുന്ന പരിപാടിയില്‍ വച്ച് അക്ഷരയെ ആദ്യമായി കണ്ടതിനെ പറ്റിയാണ് പേളി പറയുന്നത്. മാത്രമല്ല ആദ്യ കാഴ്ചയില്‍ തന്നെ വലിയൊരു സൗഹൃദം സ്ഥാപിക്കാന്‍ സാധിച്ചതിനെ കുറിച്ചും താരം പറഞ്ഞു. അക്ഷരയുടെ കൂടെ നില്‍ക്കുന്ന സെല്‍ഫി ചിത്രവും അക്ഷര പേളിയുടെ മകള്‍ നിറ്റാരയെ എടുത്ത് നില്‍ക്കുന്ന ഫോട്ടോയുമാണ് പേളി പങ്കുവെച്ചത്.

കുറെ നാളുകളായി ഐ.ഐ.എഫ്.എയുടെ ഭാഗമാണ്. ആരെങ്കിലും എന്തുകൊണ്ട് ഐ. ഐ.എഫ്.എ എന്ന് ചോദിക്കുമ്പോള്‍ നമ്മള്‍ പലരും പറയാറുണ്ട്. ഇവിടെയാണ് എല്ലാ താരങ്ങളെയും ഒരു കുടക്കീഴില്‍ കണ്ടുമുട്ടുന്നതെന്ന്. മനുഷ്യരെ കണ്ടുമുട്ടാന്‍ മനോഹരമായ സാധ്യതയും അവിടെയുണ്ട്. അവരുടെ ക്രാഫ്ടില്‍ പാഷണേറ്റായ ആളുകളെ കണ്ടുമുട്ടാം .ഞാന്‍ ഒരു പുതിയ സുഹൃത്തിനെ ഉണ്ടാക്കി.
ഇത് എന്റെ ഏറ്റവും വിലപ്പെട്ട യാത്രയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അക്ഷര ഹാസന്‍ നിങ്ങള്‍ എന്ത് കൂളാണ്. വരാന്‍ പോകുന്ന കാര്യങ്ങള്‍ക്കും നിങ്ങള്‍ ചെയ്യുന്ന അത്ഭുതകരമായ പ്രവൃത്തിക്കും സാക്ഷ്യം വഹിക്കാന്‍ കാത്തിരിക്കുന്നു . എപ്പോഴും ഇവിടെ ഉണ്ടാകും അത്. ആദ്യ കാഴ്ചയില്‍ തന്നെ സൗഹൃദം തോന്നിയ നിമിഷമായിരുന്നു. പേളി കുറിച്ചു
അക്ഷര ഹാസനെ മെന്‍ഷന്‍ ചെയ്ത് കൊണ്ടാണ് പേളി എഴുത്തുമായി വന്നത്. ഈ പോസ്റ്റ് വന്നതിന് പിന്നാലെ തന്റെ അഭിപ്രായം രേഖപ്പെടുത്തി കൊണ്ട് അക്ഷരും വന്നിരിക്കുകയാണ്. 'ഹീഹെഹാ, മനസ്സിലായി ഡാ ലോല്‍. നിങ്ങളെപ്പോലുള്ള അതിശയകരമായ കഴിവുള്ള ഒരു ആത്മാവുമായി സുഹൃത്തായതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു. ആദ്യ കാഴ്ചയില്‍ തന്നെ നമ്മുടെ സൗഹൃദം എന്ത് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു'. എന്നുമാണ് പേളിയുടെ പോസ്റ്റിന് താഴെ അക്ഷര എഴുതിയിരിക്കുന്നത്.