Latest News

ആദ്യ ഗുരുവായ താരാ കല്ല്യാണില്‍ നിന്നാണ് ശാസ്ത്രീയ നൃത്തം പഠിച്ചു തുടങ്ങിയത്‌; തിരക്കുകള്‍ക്കിടയില്‍ താത്ക്കാലികമായി നിര്‍ത്തേണ്ടി വന്നെങ്കിലും അമ്മയെന്ന നിലയില്‍ പുതിയത് ആരംഭി്ക്കാന്‍ വൈകിപ്പോയിട്ടില്ലെന്ന് മക്കളെ ഓര്‍മ്മിക്കുന്നു; ചിങ്ങം ഒന്നിന് പുതിയ തുടക്കം കുറിച്ച് ഗുരുവിന് ദക്ഷിണ വച്ച് പേളി മാണി

Malayalilife
topbanner
 ആദ്യ ഗുരുവായ താരാ കല്ല്യാണില്‍ നിന്നാണ് ശാസ്ത്രീയ നൃത്തം പഠിച്ചു തുടങ്ങിയത്‌; തിരക്കുകള്‍ക്കിടയില്‍ താത്ക്കാലികമായി നിര്‍ത്തേണ്ടി വന്നെങ്കിലും അമ്മയെന്ന നിലയില്‍ പുതിയത് ആരംഭി്ക്കാന്‍ വൈകിപ്പോയിട്ടില്ലെന്ന് മക്കളെ ഓര്‍മ്മിക്കുന്നു; ചിങ്ങം ഒന്നിന് പുതിയ തുടക്കം കുറിച്ച് ഗുരുവിന് ദക്ഷിണ വച്ച് പേളി മാണി

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയും അവതാരകയും യൂട്യൂബറുമാണ് പേര്‍ളി മാണി. പേളിയും ശ്രീനിഷും സോഷ്യല്‍മീഡിയയില്‍ സജീവമായ ദമ്പതികളാണ്. താരഭങ്ങള്‍ ഇരുവരും കുട്ടികളുടെ വിശേഷങ്ങടക്കം ഓരോ ദിവസം പങ്ക് വക്കാറുണ്ട്. ഇപ്പോളിതാ പേളി ചിങ്ങം ഒന്നിന് പുതിയൊരു കാര്യത്തിന് തുടക്കം കുറിച്ച സന്തോഷത്തിലാണ്. 

ഗുരുദക്ഷിണ വെച്ച് ആദ്യത്തെ ചുവടുകള്‍ വെച്ചതിന്റെ സന്തോഷം മനോഹരമായ കുറിപ്പിലൂടെ പേളി പങ്കിട്ടു. കുട്ടിക്കാലത്ത് കുറേക്കാലം പേളി നൃത്തം പഠിച്ചിട്ടുണ്ടത്രെ. പിന്നീട് ജീവിതം മുന്നോട്ട് പോയപ്പോള്‍ നൃത്തം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരികയായിരുന്നു താരത്തിന്. കുറിപ്പ് ഇങ്ങനെ:


ഇന്ന് ചിങ്ങം ഒന്ന്, മലയാളം പുതുവര്‍ഷത്തിന്റെ ആദ്യ ദിനം, വര്‍ഷങ്ങളായി എന്റെ ഹൃദയത്തില്‍ പതിഞ്ഞ ഒരു കാര്യം ഒടുവില്‍ ഞാന്‍ ടിക്ക് ചെയ്യുന്നു- ഭരതനാട്യത്തിലേക്ക് മടങ്ങുന്നു! എന്റെ ഗുരു ഇന്ന് എത്തി. പരമ്പരാഗത രീതിയില്‍ ഗുരു ദക്ഷിണ നല്‍കിയ   ശേഷം ഞങ്ങള്‍ എന്റെ ആദ്യ പാഠം ആരംഭിച്ചു. എന്റെ ഹൃദയം ഒരിക്കലും മറക്കാത്തത് ഓര്‍ക്കാന്‍ എന്റെ കാലുകള്‍ ശ്രമിക്കുന്നതുപോലെ തോന്നി! 

കുട്ടിക്കാലത്ത്, എന്റെ ആദ്യ ഗുരു താരകല്യണില്‍ നിന്നാണ് ഞാന്‍ ശാസ്ത്രീയ നൃത്തം പഠിച്ചത്. ഞാനും നൃത്തം ചെയ്തു, വളഞ്ഞു, വീണു. പക്ഷേ ജീവിതം മുന്നോട്ടുപോയപ്പോള്‍ എനിക്ക് അത് താല്‍ക്കാലികമായി നിര്‍ത്തേണ്ടിവന്നു. ഇപ്പോള്‍, ഒരു അമ്മയെന്ന നിലയില്‍, പുതിയ എന്തെങ്കിലും ആരംഭിക്കാന്‍ ഒരിക്കലും വൈകിയിട്ടില്ലെന്ന് എന്റെ കുട്ടികളെ ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്നെ തന്നെയും. നിങ്ങളുടെ പേശികള്‍ ആദ്യം മറ്റെന്തെങ്കിലും വിചാരിച്ചാലും! 

പുതിയ തുടക്കങ്ങള്‍, വേദനയുള്ള പേശികള്‍, അഭിനിവേശങ്ങള്‍ വീണ്ടും കണ്ടെത്തുന്നതിലുള്ള സന്തോഷം...,'പേളി കുറിച്ചു. 

അമ്മ നൃത്തം പഠിക്കുന്നത് കാണാന്‍ നിലയും നിതാരയും ഭര്‍ത്താവ് ശ്രീനിഷുമെല്ലാമുണ്ടായിരുന്നു. അബ്ബാദ് റാം മോഹനാണ് പേളിയെ നൃത്തം പഠിപ്പിക്കുന്നത്. ഭരതനാട്യത്തില്‍ എംഎയുള്ള അബ്ബാദ് റാം മോഹന്‍ സെലിബ്രിറ്റി കൊറിയോ?ഗ്രാഫര്‍ കൂടിയാണ്. ശ്രുതി രജനികാന്ത്, ഗായത്രി അരുണ്‍, അശ്വതി ശ്രീകാന്ത് തുടങ്ങിയവരെല്ലാം അബ്ബാദ് റാം മോഹന്റെ ശിഷ്യരാണ്. 

നടന്‍ ശ്രീനിഷ് അരവിന്ദാണ് പേളിയുടെ ഭര്‍ത്താവ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാകുകയും വിവാഹം ചെയ്യുകയുമായിരുന്നു.2019 മെയ് 5,8 തിയ്യതികളിലായി ഹിന്ദു, ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം. 2021-ല്‍ ഇരുവര്‍ക്കും ആദ്യത്തെ കുഞ്ഞ് പിറന്നു. നിലാ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ജനുവരിയാണ് പേളിക്ക് രണ്ടാമത്തെ കുഞ്ഞായി നിതാര പിറന്നത്. പ്രസവം കഴിഞ്ഞ് വെറും ഏഴ് മാസം മാത്രം പിന്നിടുമ്പോഴാണ് പേളി നൃത്തം പഠിക്കാന്‍ തുടങ്ങിയിരിക്കുന്നത്. നിതാരയുടെ ജനനശേഷം യൂട്യൂബ് ചാനലും സെലിബ്രിറ്റി ചാറ്റ് ഷോകളും മോട്ടിവേഷന്‍ ക്ലാസുകളിലുമാണ് പേളി തിളങ്ങുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

pearle maaney returning to bharatanatyam

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES