അടുത്തിടെയാണ് കേരളത്തിലെ പത്തോളം യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് റെയ്ഡ് നടന്നത്. 25കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി പിന്നീട് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നടിയും അവതാരകയുമായ പേര്‍ളി മാണിയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഇുപ്പോള്‍എന്തുകൊണ്ടാണ് തന്റെ വീട്ടില്‍ ഐടി റെയ്ഡ് നടന്നത് എന്നതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് പേര്‍ളി മാണി.
മെറ്റയുടെ പുതിയ ആപ്പായ ത്രെഡ്‌സിലൂടെ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് താരം.ഈയിടെ എന്റെ വീട്ടില്‍ ഐ ടി റെയ്ഡ് നടന്നു. പിന്നീടാണ് അറിഞ്ഞത്. അവര്‍ നെറ്റ്ഫ്‌ലിക്‌സില്‍ വന്ന 'ലുഡോ' എന്ന സിനിമ കണ്ടു. അതില്‍ ഞാന്‍ അഭിനയിച്ച കഥാപാത്രമായ ഷീജ യഥാര്‍ത്ഥമാണെന്ന് കരുതി.' എന്നാണ് പേര്‍ളി മണി കുറിച്ചത്.