Latest News

നിയമം എല്ലാവര്‍ക്കും ഒരുപോലെ: അല്ലു അര്‍ജുന്‍ കേസില്‍ തെലങ്കാന പോലീസിന് പിന്തുണ നല്‍കി പവന്‍ കല്യാണ്‍

Malayalilife
 നിയമം എല്ലാവര്‍ക്കും ഒരുപോലെ: അല്ലു അര്‍ജുന്‍ കേസില്‍ തെലങ്കാന പോലീസിന് പിന്തുണ നല്‍കി പവന്‍ കല്യാണ്‍

പുഷ്പ 2 പ്രിമീയറിനിടെ തിക്കിലും തിരക്കിലും യുവതി മരണപ്പെട്ട സംഭവത്തില്‍ അല്ലു അര്‍ജുനെതിരായ തെലങ്കാന പോലീസിന്റെ നടപടികളെ പിന്തുണച്ച് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍. നിയമം എല്ലാവര്‍ക്കും തുല്യമാണെന്നും പോലീസ് പൊതുജന സുരക്ഷ കണക്കിലെടുത്ത് പ്രവര്‍ത്തിക്കണമെന്നും പവന്‍ കല്യാണ്‍ പറഞ്ഞു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ 'മഹത്തായ നേതാവ്' എന്ന് പുകഴ്ത്തുകയും തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീയുടെ കുടുംബത്തെ അല്ലു അര്‍ജുന്‍ നേരത്തെ സന്ദര്‍ശിക്കേണ്ടതായിരുന്നുവെന്നും പവന്‍ കല്ല്യാണ്‍ അഭിപ്രായപ്പെട്ടു. മംഗളഗിരിയില്‍ ഒരു ചടങ്ങിനിടെ മധ്യമങ്ങളോട് അനൗപചാരികമായി ആശയവിനിമയം നടത്തവേയായിരുന്നു പവന്‍ കല്ല്യാണിന്റെ പരാമര്‍ശം.

നിയമപാലകര്‍ പൊതു സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കേണ്ടത് പ്രധാനമാണെന്ന് പവന്‍ കല്യാണ്‍ പറഞ്ഞു. 'നിയമം എല്ലാവര്‍ക്കും തുല്യമാണ്, ഇത്തരം സംഭവങ്ങളില്‍ സുരക്ഷ കണക്കിലെടുത്താണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, തിയേറ്റര്‍ ജീവനക്കാര്‍ അല്ലു അര്‍ജുനെ സ്ഥിതിഗതികള്‍ മുന്‍കൂട്ടി അറിയിക്കണമായിരുന്നു. അദ്ദേഹം തീയറ്ററില്‍ എത്തിയതാണ് സ്ഥിതി ഗതികള്‍ വഷളാക്കിയത്'- പവന്‍ കല്ല്യാണ്‍ പറഞ്ഞു.

മോശം സംഭവിക്കുന്നത് തടയാന്‍ നടന് എന്തുചെയ്യാമായിരുന്നുവെന്ന് പവന്‍ കല്യാണ്‍ പറഞ്ഞു.' അല്ലു അര്‍ജുന്‍ ഇരയുടെ കുടുംബവുമായി നേരത്തെ കണ്ടിരുന്നെങ്കില്‍ നന്നായിരുന്നു. ഇത് പിരിമുറുക്കം കുറയ്ക്കാമായിരുന്നു. തന്റെ മൂത്ത സഹോദരന്‍ ചിരഞ്ജീവിയും താനും സിനിമകളുടെ പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കാറുണ്ടെന്ന് പവന്‍ കല്ല്യാണ്‍ പറഞ്ഞു. 'പക്ഷേ, തിരക്ക് സൃഷ്ടിക്കാതിരിക്കാന്‍ പലപ്പോഴും മുഖംമൂടി ധരിച്ചിരുന്നു'.

എളിമയില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവെന്നാണ് ആന്ധ്രാ ഉപമുഖ്യമന്ത്രി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിശേഷിപ്പിച്ചത്. 'രേവന്ത് റെഡ്ഡി ഒരു മികച്ച നേതാവാണ്. അദ്ദേഹം വൈഎസ്ആര്‍ കോണ്‍ഗ്രസിനെപ്പോലെ ചെയ്തില്ല. ബെനിഫിറ്റ് ഷോകളും ടിക്കറ്റ് നിരക്കും വര്‍ദ്ധനയും അനുവദിച്ചിരുന്നു'. എന്നിരുന്നാലും, ഈ സാഹചര്യത്തില്‍, അല്ലുവിന്റെ സംഭവത്തില്‍ മുന്നിലോ പിന്നിലോ എന്താണ് സംഭവിച്ചതെന്ന് എനിക്ക് പൂര്‍ണ്ണമായി അറിയില്ല'- പവന്‍ കല്ല്യാണ്‍ കൂട്ടിച്ചേര്‍ത്തു.

pawan kalyan supports alluarjun case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES