Latest News

എല്ലാ തീരുമാനങ്ങളും വളരെയധികം ചിന്തിച്ചും ആലോചിച്ചുമാണ് ചെയ്തിട്ടുള്ളത്; അമ്മയില്‍ നിന്ന് രാജിവച്ചതില്‍ പശ്ചാത്താപമില്ല; പാ രഞ്ജിത്തിന്റെ ആദ്യ രണ്ട് വര്‍ക്കുകള്‍ക്ക് ഓഫര്‍ വന്നിട്ടും ചെയ്യാന്‍ പറ്റിയില്ല; വിശേഷങ്ങളുമായി പാര്‍വ്വതി തിരുവോത്ത്‌

Malayalilife
topbanner
എല്ലാ തീരുമാനങ്ങളും വളരെയധികം ചിന്തിച്ചും ആലോചിച്ചുമാണ് ചെയ്തിട്ടുള്ളത്; അമ്മയില്‍ നിന്ന് രാജിവച്ചതില്‍ പശ്ചാത്താപമില്ല; പാ രഞ്ജിത്തിന്റെ ആദ്യ രണ്ട് വര്‍ക്കുകള്‍ക്ക് ഓഫര്‍ വന്നിട്ടും ചെയ്യാന്‍ പറ്റിയില്ല;  വിശേഷങ്ങളുമായി പാര്‍വ്വതി തിരുവോത്ത്‌

പാര്‍വതിയും നടി ഉര്‍വശിയും പ്രധാന വേഷത്തില്‍ എത്തുന്ന ഉള്ളോഴുക്ക് എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മലയാള സിനിമക്ക് ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള നടി ഉര്‍വ്വശിയും ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ കൈയ്യടി നേടിയിട്ടുള്ള പാര്‍വ്വതി തിരുവോത്തും ഒരുമിക്കുന്നിനാല്‍ ആരാധകരും പ്രതീക്ഷയിലാണ്്.കറി ആന്റ് സയനൈഡ് ആന്റ് സയനൈഡ് എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയാണ് ഉള്ളാെഴുക്കിന്റെ സംവിധായകന്‍

സിനിമയെക്കുറിച്ചും ഉര്‍വശിയെക്കുറിച്ചും തങ്കലാനെക്കുറിച്ചുമൊക്കെ നടി പാര്‍വതി തിരുവോത്ത് പങ്ക് വച്ചതിങ്ങനെയാണ്. ഞാന്‍ കലാരഞ്ജിനി ചേച്ചിക്കൊപ്പവും കല്‍പ്പന ചേച്ചിക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. ഞാന്‍ വളരെ എക്‌സൈറ്റഡായിരുന്നു. ഇങ്ങനെ ഒരു ഓഫര്‍ വന്നപ്പോള്‍ ഉര്‍വശി ചേച്ചി ആയിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് ഞാന്‍ പറഞ്ഞിരുന്നു. ചേച്ചിക്ക് മുന്നില്‍ സ്റ്റാര്‍ സ്ട്രക്കല്ല, ആക്ടേര്‍സ് സ്ട്രക്ക് ആണ്. ചേച്ചി പക്ഷെ അതിന് അനുവദിക്കില്ല. നമ്മളെല്ലാവരും ഒരുമിച്ചല്ലേ എന്നാണ് പറയുക.

താനെന്ന ഭാവമില്ലാതെ നമ്മളെയങ്ങ് സ്‌നേഹിക്കുകയാണ് ചേച്ചി. നമ്മളെ ശകാരിക്കുകയും അങ്ങനെയാണ്. ചിലപ്പോള്‍ നമ്മുടെ വളരെ അടുത്തൊരു ഫാമിലി മെമ്പര്‍ കൂടെ വന്നിരിക്കുന്നത് പോലെയാണെന്നും പാര്‍വതി വ്യക്തമാക്കി. 

റിലീസ് ചെയ്യാനുള്ള തമിഴ്ച ചിത്രം തങ്കലാലെനക്കുറിച്ചും പാര്‍വതി സംസാരിച്ചു. പാ രഞ്ജിത്തിന്റെ കൂടെ വര്‍ക്ക് ചെയ്യണം എന്നതാണ് താന്‍ ആദ്യം പരി?ഗണിച്ചത്. കാരണം അതിന് മുമ്പ് അദ്ദേഹം രണ്ട് പ്രൊജക്ടുകള്‍ ഓഫര്‍ ചെയ്തിട്ടും എനിക്ക് ചെയ്യാന്‍ പറ്റാതെ പോയി.
മൂന്നാമത്ത തവണ വിളിച്ചപ്പോഴും നോ പറഞ്ഞാല്‍ ഇനിയെന്നെ വിളിക്കില്ലായിരിക്കും എന്ന് കരുതി. നരേഷന്‍ വേണമെന്ന് പറഞ്ഞു. അദ്ദേഹത്തിന് നരേഷന്‍ ശീലമില്ല. സാധാരണ ക്യാരക്ടര്‍ മാത്രം പറഞ്ഞ് കൊടുക്കുകയാണ്. എന്നിട്ടും അദ്ദേഹം സൂം കോളില്‍ വന്ന് നരേഷന്‍ പറഞ്ഞ് തന്നു. പക്ഷെ വര്‍ക്ക് ഷോപ്പ് നടത്തിയപ്പോഴാണ് കഥാപാത്രത്തിന്റെ ആഴം മനസിലാക്കിയത്. ഗം?ഗമ്മാള്‍ എന്നാണ് പേര്. 1890 ല്‍ നടക്കുന്ന കഥയാണ്.


ആ സമയത്തുള്ള ഒരു സ്ത്രീ കഥാപാത്രം എങ്ങനെയാണെന്ന ഹിസ്റ്ററി പോലും നമ്മുടെ കൈയില്‍ ഇല്ല. ഞങ്ങള്‍ ഒരുമിച്ച് ചര്‍ച്ച ചെയ്തു. ഞാനും രഞ്ജിത്തും മാത്രമല്ല. ?ഗവേഷകരുണ്ടായിരുന്നു. അഞ്ച് കുട്ടികളുടെ അമ്മയാണ് ഞാന്‍. ഫിസിക്കലി വളരെ സ്‌ട്രെയ്ന്‍ ചെയ്ത സിനിമയാണ്. പക്ഷെ ഐ ഓപ്പണിം?ഗ് ചിത്രമാണ്. എനിക്ക് തന്നെ 80-85 ദിവസം ഉണ്ടായിരുന്നു. വിക്രമിന് എത്രത്തോളം ദിവസം ഷൂട്ടുണ്ടായെന്ന് ആലോചിക്കാന്‍ പോലും പറ്റുന്നില്ലെന്നും പാര്‍വതി വ്യക്തമാക്കി.

തന്നെ ആളുകള്‍ വെറുക്കുന്നതില്‍ തനിക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്നും താരം പങ്ക് വച്ചു.  മലയാളികള്‍ക്ക് പാര്‍വതിയോട് ലൗ - ഹേറ്റ് റിലേഷന്‍ഷിപ്പാണ്. അഭിനയം ഇഷ്ടമാണെങ്കിലും അഭിപ്രായം പറയേണ്ടെന്നുള്ള ആളുകളുടെ രീതിയെ ബാദ്ധ്യതയായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് ഇത്തരം ഒരു മറുപടി താരം നല്‍കിയത്.

 ഞാന്‍ പൂര്‍ണ ഹൃദയത്തോടെ ഒരു കാര്യം പറയട്ടെ, എന്നെ വെറുക്കുന്നതില്‍ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. എല്ലാവരും ഇഷ്ടപ്പെടണം എന്നത് ഒരു അനാവശ്യമായ പ്രതീക്ഷയാണ്. എല്ലാവര്‍ക്കും എല്ലാവരെയും ഇഷ്ടമായിരിക്കില്ലല്ലോ, എനിക്കുമതേ. എല്ലാവര്‍ക്കും എല്ലാ കാര്യത്തിലും ഒരു അഭിപ്രായം ആയിരിക്കില്ല. ഞാന്‍ ഒരു അഭിനേതാവാണ്. ഞാന്‍ പലപ്പോഴും ഇടപെട്ടിട്ടുള്ളത് എന്നെ ബാധിക്കും എന്നുറപ്പുള്ള കാര്യത്തിലാണ്. ഇടപെട്ടില്ലെങ്കില്‍ അത് എന്റെ അവകാശങ്ങളെ ബാധിക്കുമെന്ന് ബോദ്ധ്യമുള്ളത് കൊണ്ടാണ്. എന്റെ നിലപാടുകളിലെ മുഖ്യധാര എന്നും മനുഷ്യത്വമാണ്.

ആളുകള്‍ക്ക് എന്നോടുള്ള ലൗ - ഹേറ്റ് റിലേഷന്‍ഷിപ്പില്‍ ഞാന്‍ ഓക്കെയാണ്. കാരണം ജോലി ചെയ്യുക എന്നതാണ് പ്രധാനം. നല്ല സിനിമയാണെങ്കില്‍ പ്രേക്ഷകര്‍ എപ്പോഴും സപ്പോര്‍ട്ട് ചെയ്യാറുണ്ട്. അക്കാര്യത്തില്‍ ഞാന്‍ പ്രേക്ഷകരെ ബഹുമാനിക്കുന്നു', പാര്‍വതി വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസില്‍ അമ്മയ്ക്കുള്ളില്‍ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഗീതു മോഹന്‍ദാസ്, പത്മപ്രിയ, റിമ കല്ലിങ്കല്‍ എന്നിവര്‍ രാജി വച്ചതിന് പിന്നാലെ 2020ല്‍ ആയിരുന്നു പാര്‍വതിയും രാജി വച്ചിരുന്നു. ഇപ്പോളിതാ രാജി വെച്ചതില്‍ പശ്ചാത്താപമില്ലെന്ന് പാര്‍വതി പറഞ്ഞു. മനോരമ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ വളരെയധികം ചിന്തിച്ച് എടുത്ത തീരുമാനമായിരുന്നു രാജി എന്ന് പാര്‍വതി പറയുന്നത്.

എന്റെ എല്ലാ തീരുമാനങ്ങളും ചിന്തിച്ചും ആലോചിച്ചുമാണ് എടുത്തത്. അവര്‍ എന്താ അത് ചെയ്യാത്തത് എന്ന് ചോദിക്കുന്നത് ഞാന്‍ നിര്‍ത്തി. ഞാന്‍ എന്ത് ചെയ്യുന്നു എന്നേ ഞാന്‍ നോക്കുന്നുള്ളു. ഞാന്‍ തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് ഒരു പശ്ചാത്തപവുമില്ല. ഏറ്റവും നല്ല കാര്യം എന്താണെന്നാല്‍, നിങ്ങള്‍ ഒരു മാറ്റമായി മാറുക. ഞാന്‍ അതാണ് പ്രാവര്‍ത്തികമാക്കുന്നത്. വിമര്‍ശനങ്ങളും കാര്യങ്ങളുമൊക്കെ പ്രധാനമാണ് ഒരു പരിധി വരെ' പാര്‍വതി പറഞ്ഞു. 

parvathy thiruvoth about film

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES