സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സറായും അഭിനേത്രിയായും ടെലിവിഷന്‍ അവതാരകയായും മലയാളിള്‍ക്ക് സുപരിചിതയാണ് പാര്‍വതി കൃഷ്ണ. സമൂഹ മാദ്ധ്യമങ്ങളില്‍ സജീവമായ പാര്‍വതി കൃഷ്ണ ഇന്‍സ്റ്റഗ്രാമിലൂടെ താന്‍ നടത്തുന്ന യാത്രാനുഭവങ്ങളും പങ്ക് വക്കാറുണ്ട്. ഇപ്പോളിതാ താരം വാരണാസി യാത്ര പോയ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
വാരണസി യാത്രയില്‍ ഭാംഗ് കുടിച്ച അനുഭവമാണ് താരം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്. നടി പാനീയം കുടിച്ച അനുഭവത്തെക്കുറിച്ച് കുറിച്ചതിങ്ങനെയാണ്. ലൈറ്റ്, മീഡിയം, സ്‌ട്രോങ് എന്നൊക്കെ അവര്‍ ചോദിക്കും. നമ്മള്‍ മീഡിയം ആണ് ട്രൈ ചെയ്തതെങ്കിലും സത്യം പറഞ്ഞാല്‍ കയ്യീന്ന് പോയിട്ടുണ്ടായിരുന്നു. പക്ഷേ, കഴിച്ച ഉടനെ റൂമില്‍ എത്താന്‍ ഞങ്ങള്‍ ശ്രദ്ധിച്ചു. റൂമില്‍ എത്താന്‍ പറ്റാതെ കാശിയില്‍ കറങ്ങി നടന്ന ഒരുപാട് കഥകള്‍ ഞങ്ങള്‍ കേട്ടിട്ടുണ്ടായിരുന്നു.
തണ്ടായി എന്ന പാനീയത്തില്‍ കഞ്ചാവിന്റെ ഇല അരച്ച് ചേര്‍ക്കുന്നതാണ് ബാബ തണ്ടായി. പാല്, ബദാം, കശുവണ്ടി, ഏലക്ക, കുങ്കുമപ്പൂവ്, മത്തങ്ങ വിത്തുകള്‍, റോസാദളങ്ങള്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന സ്വാദിഷ്ടമായ പാനീയത്തിലാണ് ഭാംഗ് ചേര്‍ക്കുന്നത്
ആത്മീയതയും ആഘോഷങ്ങളും ലഹരിയും ഒത്തുചേരുന്ന വാരണാസിയുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് ബാബ തണ്ടായി. ശിവഭഗവാന്റെ പ്രസാദമായാണ് ഭക്തര്‍ ഇതിനെ കാണുന്നത്. പുരാണപ്രകാരം ദേവന്മാരും അസുരന്മാരും ചേര്‍ന്ന് അമൃതിനായി പാലാഴി മഥനം ചെയ്തപ്പോള്‍ ഉത്ഭവിച്ചതാണ് ഭാംഗ് എന്ന് വിശ്വസിക്കപ്പെടുന്നു.
ബാബ തണ്ടായി കുടിക്കുമ്പോള്‍ നല്ല മധുരവും സുഗന്ധവ്യഞ്ജനങ്ങളുടെ രുചിയുമാണ് അനുഭവപ്പെടുക. എന്നാല്‍ ഇതിന്റെ 'കിക്ക്' കയറിവരാന്‍ ഒരു മണിക്കൂര്‍ മുതല്‍ മൂന്ന് മണിക്കൂര്‍ വരെ സമയമെടുത്തേക്കാം.