പ്രളയം ദുരന്തം വിതച്ചിരിക്കുന്ന കേരളത്തിനായി സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരങ്ങൾ. ഇതിനിടയിലാണ് താൻ സന്ദർശിച്ച ദുിതാശ്വാസ ക്യാമ്പിന്റെ ദൃശ്യങ്ങൾ നടിയും നർത്തകിയുമായ പാരിസ് ലക്ഷ്മി സമൂഹ മാധ്യമത്തിൽ പങ്കു വെച്ചത്. വൈക്കത്തെ ഗേൾസ് ഹൈസ്കൂളിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ചതിനൊപ്പം പാരിസ് ലക്ഷ്മി ഏവരുടേയും സഹായവും അഭ്യർത്ഥിച്ചു. ലക്ഷ്മിയുടെ വീടിനടുത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
എന്നാൽ തന്റെ വീട്ടിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും സഹായത്തിനായി ക്യാംപിൽ എത്തിയതാണെന്നും ലക്ഷ്മി പറഞ്ഞു. എല്ലാവരും സഹായിക്കണമെന്നും ക്യാമ്പിൽ ഒരുപാട് പേരുണ്ടെന്നും ലക്ഷ്മി പറഞ്ഞു.