ബിജു മേനോന്‍ നായകനാകുന്ന ചിത്രംപടയോട്ടത്തിന്റെ ട്രെയിലര്‍ പുറത്ത്;സംവിധാനം നവാഗതനായ റഫീഖ് ഇബ്രാഹിം
നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പടയോട്ടത്തിന്റെ ട്രെയിലര്‍ പുറത്ത്. ബിജു മേനോന്‍ നായകനാകുന്ന ചിത്രം. ഓണംത്തിന് തിയേറ്ററുകളില്‍ എത്തുന്നു. ചിത്രത്തില്‍ ചെങ്കല്‍രഘു എന്ന ഗുണ്ടാ കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്.
തിരുവനന്തപുരത്തു നിന്നും കാസര്‍ക്കോഡേക്ക് ചെങ്കല്‍ രഘുവും സംഘവും പോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ഹരീഷ് കണാരന്‍,സുധി കോപ്പ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങള്‍
ഫാമിലി കോമഡി എന്റര്‍ടെനര്‍ വിഭാഗത്തില്‍പെടുന്നതാണ് ചിത്രം. ചിത്രത്തിലെ ബിജു മേനോന്റെ മാസ് ലുക്ക് ഇതിനകം തന്നെ ശ്രദ്ധേ നേടിയിരുന്നു.
അനുസിത്താരയാണ് ചിത്രത്തിലെ നായിക. സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തന്‍ എന്നിവരോടൊപ്പം സൈജു കുറപ്പ്, സുധികോപ്പ, സുരേഷ് കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വീക്കെന്‍ഡ് ബ്ളോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്.