Latest News

പ്രതാപ് പോത്തന്‍ ചിത്രം പച്ചമാങ്ങയുടെ ട്രെയിലര്‍ റിലീസ് ചെയ്തു; കുടുംബ ബന്ധങ്ങളുടെയും സാധാരണ മനുഷ്യരുടെ പച്ചയായ ജീവിതവും പറയുന്ന ചിത്രം ഫെബ്രുവരി 7 നാണ് റിലീസ് ചെയ്യുക

Malayalilife
പ്രതാപ് പോത്തന്‍ ചിത്രം പച്ചമാങ്ങയുടെ ട്രെയിലര്‍  റിലീസ് ചെയ്തു; കുടുംബ ബന്ധങ്ങളുടെയും സാധാരണ മനുഷ്യരുടെ പച്ചയായ ജീവിതവും പറയുന്ന ചിത്രം ഫെബ്രുവരി 7 നാണ് റിലീസ് ചെയ്യുക

ഭരതന്‍, പത്മരാജന്‍ ക്ലാസിക് ചിത്രങ്ങളുടെ ടച്ചുമായി എത്തുന്ന പ്രതാപ് പോത്തന്‍ ചിത്രം പച്ചമാങ്ങയുടെ ട്രെയിലര്‍ ചെയ്തു. മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങള്‍ സൃഷ്ടിച്ച ഭരതന്റെയും പത്മരാജന്റെയും കൈവഴിയിലൂടെ വന്ന പ്രതാപ് പോത്തന്‍ നായകനാകുന്ന 'പച്ചമാങ്ങ' ഫെബ്രുവരി 7 നാണ് റിലീസ് ചെയ്യുക. ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ ജയേഷ് മൈനാഗപ്പള്ളി തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്യുന്ന പച്ചമാങ്ങ, ജെഷീദ ഷാജിയും, പോള്‍ പൊന്മാണിയും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറും  എഴുത്തുകാരനുമായ ഷാജി പട്ടിക്കരയാണ് പച്ചമാങ്ങയുടെ കഥ ഒരുക്കിയിട്ടുള്ളത്. കുടുംബ ബന്ധങ്ങളുടെയും സാധാരണ മനുഷ്യരുടെ പച്ചയായ ജീവിതവുമാണ് പച്ചമാങ്ങയുടെ ഇതിവൃത്തം.

ദാമ്പത്യത്തെ വളരെ ഗൗരവമായി സമീപിക്കുമ്പോള്‍ തന്നെ അതിലെ പൊള്ളത്തരങ്ങളും ജീവിത മൂല്യങ്ങളും ചിത്രം ഒപ്പിയെടുക്കുന്നു. പൊതുവെ അശ്ലീല സിനിമകളില്‍ കണ്ട തരത്തിലുള്ള ലൈംഗികതയല്ല പച്ചമാങ്ങ ചിത്രീകരിക്കുന്നത്. ക്ലാസിക് സിനിമകള്‍ സൃഷ്ടിച്ച നവഭാവുകത്വമാണ് പച്ചമാങ്ങ ആവിഷ്‌ക്കരിക്കുന്നത്. ബാലന്റെയും(പ്രതാപ് പോത്തന്‍) സുജാതയുടെയും(സോന) കുടുംബജീവതത്തിന്റെ പൊരുത്തക്കേടുകളും സ്‌നേഹബന്ധങ്ങളുമാണ് ചിത്രം പറയുന്നത്. കുടുംബജീവിതത്തിലേക്ക് യാദൃശ്ചികമായി വന്നുചേരുന്ന ചില വ്യക്തികളും സംഭവങ്ങളും ദാമ്പത്യജീവിതത്തിന്റെ താളം തെറ്റിക്കുന്നത് ചിത്രം ചൂണ്ടിക്കാട്ടുന്നു.

 

Image result for pachamanga movie

 

സൗഹൃദവും പ്രണയവുമെല്ലാം കൊടുക്കല്‍വാങ്ങലിന്റെയും കണക്കുപറച്ചിലിന്റെയും കഥ പറയുന്ന പുതിയ കാലത്തെ ജീവിതത്തിലൂടെയും സിനിമ കടന്നുപോകുന്നുണ്ട്. മലയാളിയുടെ പൊള്ളയായ ജീവിതത്തെയും പച്ചമാങ്ങ തുറന്നുകാട്ടുന്നു. അങ്ങനെ തികച്ചും കുടുംബബന്ധങ്ങളുടെ കഥയാണ് പച്ചമാങ്ങ പറയുന്നത്. തെന്നിന്ത്യന്‍ താരം സോന നായികയായ സുജാതയായി എത്തുമ്പോള്‍ ബാലനായി പ്രതാപ് പോത്തന്‍. ഇവരെക്കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അണിനിരക്കുന്നു.

pachamanga malayalam movie trailer release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES