മലയാളസിനിമയില്‍ ഇതാ വീണ്ടും ചിത്രവസന്തം... ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ വാനമ്പാടി കെ എസ് ചിത്ര പാടിയ പുതിയ ഗാനം റിലീസ് ചെയ്തു. മലയാളികളുടെ പ്രിയതാരങ്ങളായ ടിനി ടോം, പ്രതാപ് പോത്തന്‍, കനിഹ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത സംവിധായകന്‍ ഹരിദാസ് ഒരുക്കിയ പെര്‍ഫ്യൂം എന്ന പുതിയ സിനിമയില്‍ ചിത്രയും, പി.കെ സുനില്‍കുമാര്‍ കോഴിക്കോടും ചേര്‍ന്ന് ആലപിച്ച റൊമാന്റിക് ഗാനമാണ് പ്രമുഖ താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.
പാട്ടിറങ്ങി നിമിഷങ്ങള്‍ക്കകം 'നീലവാനം താലമേന്തി പോരുമോ വാര്‍മുകിലേ' എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു. ഈ ഗാനത്തിന് സംഗീതം ഒരുക്കിയത് മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകന്‍ രാജേഷ് ബാബു കെ യാണ്. ഗാനത്തിന്റെ രചന അഡ്വ. ശ്രീരഞ്ജിനി, നിര്‍വ്വഹിച്ചു. മോത്തി ജേക്കബ് പ്രൊഡക്ഷന്‍സും നന്ദന മുദ്ര ഫിലിംസും സംയുക്തമായി ഒരുക്കുന്ന പെര്‍ഫ്യൂം മോത്തി ജേക്കബ് കൊടിയാത്ത് , സുധി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. രചന- കെ പി സുനില്‍, ക്യാമറ- സജേത്ത് മേനോന്‍, മറ്റ് ഗാനങ്ങളുടെ രചന ശ്രീകുമാരന്‍ തമ്പി, സുധി , സജിത്ത് കറ്റോട്, ഗായകര്‍- കെ എസ് ചിത്ര, പി കെ സുനില്‍കാമാര്‍ കോഴിക്കോട് ,രഞ്ജിനി ജോസ്, മധുശ്രീ നാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, എഡിറ്റര്‍- അമൃത് ലൂക്ക, സൗണ്ട് ഡിസൈന്‍- പ്രബല്‍ കൂസും, പി ആര്‍ ഒ - പി ആര്‍ സുമേരന്‍.