Latest News

കുടുംബജീവിതം തകര്‍ത്തത് ആദിത്യനാണ്; അയാള്‍ക്ക് അമ്പിളിയെ പണ്ടേ ഇഷ്ടമായിരുന്നു; കുഞ്ഞിനെ കയ്യിലെടുത്താണ് അമ്പിളിയുമായി അയാള്‍ ബന്ധമുണ്ടാക്കിയത്; അമ്പിളിദേവിയ്ക്കും ആദിത്യനുമെതിരെ ആഞ്ഞടിച്ച് മുന്‍ഭര്‍ത്താവ്  ലോവല്‍

കൃഷ്ണ വിജയ്‌
കുടുംബജീവിതം തകര്‍ത്തത് ആദിത്യനാണ്; അയാള്‍ക്ക് അമ്പിളിയെ പണ്ടേ ഇഷ്ടമായിരുന്നു; കുഞ്ഞിനെ കയ്യിലെടുത്താണ് അമ്പിളിയുമായി അയാള്‍ ബന്ധമുണ്ടാക്കിയത്; അമ്പിളിദേവിയ്ക്കും ആദിത്യനുമെതിരെ ആഞ്ഞടിച്ച് മുന്‍ഭര്‍ത്താവ്  ലോവല്‍

ടി അമ്പിളിദേവിയുടെയും നടന്‍ ആദിത്യന്റെയും വിവാഹത്തിന് പിന്നാലെ എത്തിയത് വിവാദങ്ങളായിരുന്നു. അമ്പിളിയുടെ ഭര്‍ത്താവ് ലോവല്‍ കേക്ക് മുറിച്ച് ആഘോഷിച്ചത് ഏറെ ശ്രദ്ധയും നേടിയിരുന്നു. ലോവല്‍ കുഞ്ഞിനെ നോക്കാറില്ലെന്നും സ്‌നേഹിക്കാറില്ലെന്നും ഒരു രീതിയിലും പൊരുത്തപ്പെടാനാകാത്തത് കൊണ്ട് വിവാഹമോചനം നേടിയെന്നും അമ്പിളി പ്രതികരിച്ചിരുന്നു. ഇപ്പോള്‍ ഇതിനെല്ലാം മറുപടി ലോവല്‍ നല്‍കിയിരിക്കയാണ്.

'എന്റെ ദാമ്പത്യ ബന്ധം തകര്‍ക്കാന്‍  കളിച്ചത് ആദിത്യന്‍ എന്ന വ്യക്തി തന്നെയാണ് എന്നാണ് ലോവല്‍ പറയുന്നത്. ഞാനും അമ്പിളിയും പിരിയാന്‍ ആ വ്യക്തിയാണ് കാരണം. അയാള്‍ ഒരുക്കിയ വലയില്‍ അമ്പിളി വീണ് പോവുക ആയിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്.അയാള്‍ക്ക് അമ്പിളിയെ പണ്ടേ ഇഷ്ടമായിരുന്നു. കല്യാണം കഴിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു.

അത് അയാള്‍ പരസ്യമായി തുറന്ന് പറഞ്ഞിട്ടുണ്ട്. അമ്പിളിയെ കല്യാണം കഴിച്ച അന്നു മുതല്‍ ഞാന്‍ അയാളുടെ കണ്ണില്‍ ശത്രു ആണ്.

എങ്ങനെയും അമ്പിളിയെ സ്വന്തമാക്കുക എന്ന അയാളുടെ ആഗ്രഹം സാധിക്കുന്നതിന് വേണ്ടി എനിക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തി അയാള്‍ കളിച്ചു. ഇല്ലാക്കഥകള്‍ അയാള്‍ നേരിട്ടും മറ്റു ചിലരെ ഉപയോഗിച്ചും അമ്പിളിയുടെ കാതുകളില്‍ എത്തിച്ചു.

പിന്നെ, എന്റെ കുഞ്ഞിനെ ലാളിക്കാന്‍ എന്ന മട്ടില്‍ പതിയെ അമ്പിളിയുടെ അടുത്ത് പറ്റിക്കൂടി. ഞങ്ങള്‍ക്കിടയിലെ ചെറിയ പ്രശ്‌നങ്ങളെയും നേര്‍ത്ത വിള്ളലുകളെയും വലിയ വിടവുകളാക്കി ഞങ്ങളെ രണ്ടു കരയിലാക്കി. അമ്പിളിയുടെ മനസ്സില്‍ നിന്ന്  എന്നെ പുറത്താക്കി അമ്പിളിയെ സ്വന്തമാക്കി.

എന്റെയും അമ്പിളിയുടെയും ജീവിതത്തില്‍ വഴക്കും പിണക്കങ്ങളും തുടര്‍ക്കഥ ആയപ്പോള്‍ ... കുറച്ചു കാലം അകന്ന് താമസിക്കാം എന്ന് അമ്പിളിയാണ് പറഞ്ഞത്. ' പിരിയാനോ വേറെ കല്യാണത്തിനോ ഒന്നും താത്പര്യമില്ല' എന്നും പറഞ്ഞു. ഒന്നു മാറി നിന്നാല്‍ എല്ലാം നേരെയാവുന്നെങ്കില്‍ ആവട്ടെ എന്നു ഞാനും കരുതി. ഏഴു മാസം ഞാന്‍ അങ്ങനെ മാറി നിന്നു. കുഞ്ഞിനെ ഓര്‍ത്താണ് ഞാനങ്ങനെ ചെയ്തത്. ഇടയ്ക്കിടെ ഞാന്‍ അമ്പിളിയുടെ വീട്ടില്‍ വരും കുഞ്ഞിനെ കാണും തിരിച്ചു പോവും.

പക്ഷേ, ഈ അവസരം ആദിത്യന്‍ മുതലെടുക്കും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ഞാന്‍ എന്റെ കുഞ്ഞിനെ സ്‌നേഹിച്ചിട്ടില്ല എന്നാണ് ഇപ്പോള്‍ അമ്പിളിയും ആദിത്യനും ഒക്കെ പറയുന്നത്. ഈശ്വരന് സത്യം അറിയാം.

എന്റെ കൈയ്യില്‍ നിന്ന് ഇറങ്ങാത്തവന്‍ ആയിരുന്നു എന്റെ മോന്‍... അപ്പു. പക്ഷേ, കുഞ്ഞിനെയും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ  അവര്‍ പറഞ്ഞു തിരിച്ചു കളഞ്ഞു. മാസത്തില്‍ മൂന്നു ദിവസം കുഞ്ഞിനെ എന്റെ അടുത്ത് വിടണം എന്നാണ് കോടതി ഉത്തരവ്.

പക്ഷേ, അഞ്ച് മിനിറ്റില്‍ കൂടുതല്‍ കുഞ്ഞിനെ എന്റെ അടുത്ത് നിര്‍ത്തില്ല. കുഞ്ഞ് എന്നെ കാണുമ്പോള്‍ തന്നെ തിരിച്ചു പോവാന്‍ ധൃതികൂട്ടും. എന്നെ  അത്രയക്ക് ഭീകരനായിട്ടാണ് ആറു വയസ്സുള്ള കുഞ്ഞിനോട് ഇവര്‍ പറഞ്ഞു വച്ചിരിക്കുന്നത്. ഞാന്‍ വാങ്ങിച്ച് നല്‍കുന്നതൊന്നും കുഞ്ഞിന് നല്‍കില്ല. സ്വീറ്റ്‌സ് വാങ്ങി നല്‍കിയാല്‍ അത് വഴിയില്‍ കളയും. ഞാന്‍ വാങ്ങി നല്‍കുന്ന ഉടുപ്പുകള്‍ അളവ് പാകം അല്ല എന്നു പറഞ്ഞ് കുഞ്ഞിനെ ഇടീക്കില്ല. എപ്പോഴും ഞാന്‍ കുറച്ച് വലിയ അളവിലുള്ള ഉടുപ്പുകളേ അവന് വാങ്ങാറുള്ളു. ഇത്തിരി മുതിര്‍ന്നാലും ഇടാമല്ലോ. കുഞ്ഞിന്റെ ആവശ്യങ്ങള്‍ക്ക് മാസം രണ്ടായിരത്തി അഞ്ഞൂറ് രൂപ നല്‍കണം എന്ന് വിവാഹമോചന വിധിയില്‍ കോടതി പറഞ്ഞിരുന്നു. ഇന്നുവരെ അത് ഞാന്‍ മുടങ്ങാതെ നല്‍കുന്നുമുണ്ട്.

എന്റെ കുഞ്ഞിനെ കൈയിലെടുത്താണ് ആദിത്യന്‍ അമ്പിളിയുമായി ബന്ധം സ്ഥാപിക്കുന്നത്. എന്നെപ്പറ്റി പരമാവധി ഇല്ലാക്കഥകള്‍ പറഞ്ഞു . അമ്പിളിയുടെ മനസ്സ് മുഴുവന്‍  വിഷം നിറച്ചു. 'സീത' സീരിയലില്‍ ഭാര്യാ - ഭര്‍ത്താക്കന്മാരായി അഭിനയം കൂടി തുടങ്ങിയതോടെ എല്ലാം പൂര്‍ണ്ണമായി. സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചിട്ടാണ് അയാള്‍ എന്റെ മോനെ ലാളിക്കാന്‍ ഇറങ്ങിയത്.

അപ്പോള്‍ ഊഹിക്കാമല്ലോ ആ മാന്യന്റെ യഥാര്‍ത്ഥ ഉദ്ദേശം എന്തായിരുന്നു എന്ന്. എന്റെ മോന്‍ എന്റെ പ്രാണനാണെന്ന് എന്നെ അറിയാവുന്നവര്‍ക്ക് അറിയാം. എന്റെ ചങ്ക് ആണ് അവര്‍ വലിച്ചു പറിച്ചു കൊണ്ട് പോയത്. അവരുടെ ആഗ്രഹം പോലെ എല്ലാം കൃത്യമായി പ്ലാന്‍ ചെയ്ത് അവര്‍ നടപ്പിലാക്കി. ജീവിതം നഷ്ടപ്പെട്ടത് എനിക്ക് മാത്രമാണെന്നും ലോവല്‍ പറയുന്നു.

Read more topics: # loval,# ambili devi,# adithyan jayan
loval against ambili devi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES