മലയാളത്തിന്റെ പ്രിയ വാനമ്പാടി കെഎസ് ചിത്രയെ ഏവർക്കും സുപരിചിതമാണ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായികമാരിൽ ഒരാളായ ചിത്ര മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപതിനായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും ആലപിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ ഈ ഗായിക സംഗീത പ്രേമികൾക്കായി വേറിട്ട ഒരു സംഗീത അനുഭവം പകര്‍ന്നു നല്‍കുകയാണ്.
വീട്ടിലിരുന്ന് എന്ത് എന്ന ചിന്തയുടെ ഭാഗമായാണ് മലയാളികള്‍ക്കായി താന്‍ സമ്മാനിക്കുന്ന ലോക സമസ്ത സുഖിനോ ഭവന്തു എന്ന് കെഎസ് ചിത്ര തന്റെ ഫേസ്ബുക് കുറിപ്പിലൂടെ കുറിക്കുകയും ചെയ്‌തു. ശ്രീകുമാരന്‍ തമ്പിയുടെ ഭാര്യ രാജി തമ്പിയുടെ രചനയ്ക്ക് ശരത് സംഗീതം നല്‍കിയ വേറിട്ട ഒരു സംഗീത ആല്‍ബം പങ്കുവയ്ക്കുകയാണ് ഇപ്പോൾ ഗായിക.
എന്റെ ഭാഷ സംഗീതമാണ്. വീട്ടിലിരുന്ന് 'എന്ത് ' എന്ന ആലോചനയുടെ ഫലമായാണ് 'ലോകാ സമസ്താ സുഖിനോ ഭവന്തു'വിന്റെ ജനനം. രചന ഞാന്‍ അമ്മയെപ്പോലെ കരുതുന്ന രാജിച്ചേച്ചിയുടേതാണ് (രാജിതമ്ബി) . സംഗീതം ശരത്തിന്റെയും. സഹനത്തോടും ക്ഷമയോടും ഗവണ്മെന്റിനോടുള്ള അനുസരണയോടും നമുക്ക് ഈ ദുരിതകാലത്തെ അതിജീവിക്കാം. വൈറസ്സൊഴിഞ്ഞ നല്ലൊരു പൊന്‍പുലരിയെ സ്വയം ശുദ്ധീകരിച്ച മനസുകളോടെ നമുക്ക് സ്വാഗതം ചെയ്യാം. എന്റെ ഈ ചെറിയ സംരംഭം നിങ്ങള്‍ക്കു മുന്‍പില്‍ സ്നേഹത്തോടെ സമര്‍പ്പിക്കുന്നു.
ആരാധക ലോകം ചിത്രയ്ക്ക് തെന്നിന്ത്യൻ വാനമ്പാടി എന്നതു കൂടാതെ "ഫീമൈൽ യേശുദാസ് " എന്നും "ഗന്ധർവ ഗായിക" എന്നും "സംഗീത സരസ്വതി", " ചിന്നക്കുയിൽ" , "കന്നഡ കോകില","പിയ ബസന്തി ", " ഇന്ത്യയുടെ കൊച്ചു വാനമ്പാടി", "കേരളത്തിന്റെ വാനമ്പാടി" തുടങ്ങിയ പേരുകൾ ആണ് സമ്മാനിച്ചിരിക്കുന്നത്. ഗായികയെ തേടി 6 തവണ ദേശിയ അവാർഡുകൾ എത്തിയിരുന്നു. ഇതുകൂടാതെ നിരവധി പുരസ്‌ക്കാരങ്ങൾക്കും അർഹയായി.
FB Live - APRIL 16 | 9 P MAPRIL 16 | 9 P.M