മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സംവിധായകരില്‍ ഒരാളാണ് സിബി മലയില്‍ നിരവധി ഹിറ്റുകളാണ് അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിബി മലയില്‍ സിനിമയില്‍ സജീവമല്ല. ഇപ്പോള്‍ ആസിഫ് അലിയെ നായകനാക്കി കൊത്ത് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് സിബി. സിബിക്കൊപ്പം രഞ്ജിത്ത് കൂടി ചേര്‍ന്ന സമ്മര്‍ ഇന്‍ ബത്ലഹേം എന്ന ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. സിബിയുടെ തിരിച്ചുവരവിലും അദ്ദേഹത്തിനൊപ്പം കൈകോര്‍ക്കുന്നത് രഞ്ജിത്താണ്. രഞ്ജിത്ത് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകന്മാരാകുന്നത് ആസിഫ് അലിയും റോഷനുമാണ്.
ഒക്ടോബര്‍ പത്തിനാണ് കൊത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്. ഇപ്പോള്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യുള്‍ പൂര്‍ത്തിയായിരിക്കയാണ്. നായിട്ടിന് ശേഷം രഞ്ജിത്ത്, പി എം ശശിധരന് ടീമിന്റെ ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചേഴ്സ് കമ്പനി നിര്‍മിക്കുന്ന ചിത്രമാണ് കൊത്ത്. കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച് കോഴിക്കോടായിരുന്നു സിനിമയുടെ ആദ്യഘട്ട ഷൂട്ടിങ്. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി എന്നറിയിച്ച് രഞ്ജിത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. നായാട്ടിന് ശേഷം ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചര്‍ കമ്പനി ചെയ്യുന്ന 'കൊത്ത്' സിബി മലയില്‍ ആണ് സംവിധാനം, ചിത്രത്തിന്റെ ഒന്നാംഘട്ട ചിത്രീകരണം കോഴിക്കോട് പൂര്‍ത്തിയായി. കൃത്യമായ കോവിഡ് നടപടി ക്രമങ്ങള്‍ പാലിച്ചായിരുന്നു ഷൂട്ടിങ്ങിന്റെ ആദ്യം മുതല്‍ അവസാനം വരെ നീങ്ങിയത് . ചിത്രീകരണത്തില്‍ പങ്കെടുത്ത മുഴുവന്‍ താരങ്ങള്‍ക്കും ടെക്നീഷ്യന് മാര്‍ക്കും കൊവിഡ് നെഗറ്റീവ് ആണെന്നുള്ള ഫലത്തോടെ ആദ്യഘട്ടം അവസാനിച്ചു എന്നാണ് രഞ്ജിത്ത് കുറിച്ചത്.
നായാട്ടിന് ശേഷം ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനി ചെയ്യുന്ന "കൊത്ത്" സിബി മലയിൽ ആണ് സംവിധാനം, ചിത്രത്തിന്റെ ഒന്നാംഘട്ട...
Posted by Ranjith Balakrishnan on Monday, October 26, 2020
ആസിഫ് അലിയെയും റോഷന് മാത്യുവിനെയും കൂടാതെ രഞ്ജിത്ത്, വിജിലേഷ് , സുരേഷ് കൃഷ്ണ, അതുല്‍, നിഖില വിമല്‍, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. നവാഗതനായ ഹേമന്ദ് കുമാറാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നാടക രംഗത്ത് സജീവമായ ഹേമന്ദിനെ സിനിമയിലെത്തിക്കുകയാണ് സിബി മലയില്‍. പ്രശാന്ത് രവീന്ദ്രനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. കൈലാസ് മേനോനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്. അഗ്നിവേശാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷയാണ്, പി ആര് ഒ - ആതിര ദില്‍ജിത്ത്. പ്രഗത്ഭരായ പ്രതിഭകളുടെ ടീം ഒരുമിക്കുന്ന ചിത്രമായതിനാല്‍ തന്നെ സിനിമാപ്രേമികള്‍ വലിയ ആകാംക്ഷയോടെയാണ് ചിത്രത്തെ ഉറ്റു നോക്കുന്നത്.