Latest News

'കനിഹ പറഞ്ഞാല്‍ എനിക്ക് നോ പറയാനാകില്ല; ശരിക്കും ഞങ്ങള്‍ ഒരു റോളര്‍ കോസ്റ്റര്‍ റൈഡിലായിരുന്നു; വിവാഹ ചിത്രങ്ങൾ പങ്കുവച്ച് കവിത നായര്‍; നന്ദി അറിയിച്ച് നടി കനിഹ രംഗത്ത്; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
'കനിഹ പറഞ്ഞാല്‍ എനിക്ക് നോ പറയാനാകില്ല; ശരിക്കും ഞങ്ങള്‍ ഒരു റോളര്‍ കോസ്റ്റര്‍ റൈഡിലായിരുന്നു; വിവാഹ ചിത്രങ്ങൾ പങ്കുവച്ച്  കവിത നായര്‍; നന്ദി അറിയിച്ച് നടി കനിഹ രംഗത്ത്; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സോഷ്യൽ മീഡിയ ഉൾപ്പടെ ഉള്ളവയ്ക്ക്  ചലഞ്ചുകളുടെ കൂടി കാലമാണ്. വിവിധ തരം ചലഞ്ചുകളാണ് നിത്യേനെ വരുന്നത്. ഇത്തരം രസകരമായി ടാസ്‌കുകളുമായി സിനിമ താരങ്ങൾ ഉൾപ്പെടെ ഉള്ളവരും എത്താറുണ്ട്. നടി കനിഹ  കഴിഞ്ഞ ദിവസം പങ്കുവെച്ചൊരു ചലഞ്ച് ഏറ്റെടുത്ത് നടിമാർ രംഗത്ത് എത്തുകയും ചെയ്‌തു.

കൊറോണ വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ വീടുകളിൽ കഴിയേണ്ട അവസ്ഥ വന്നപ്പോഴായിരുന്നു  നടി കനിഹ തന്റെ ആല്‍ബങ്ങളൊക്കെ എടുത്ത് ആ  മനോഹര നിമിഷങ്ങൾ എല്ലാം വീണ്ടും ഓർത്ത് എടുത്തത്. താരം തന്റെ വിവാഹ ചിത്രങ്ങൾ മണിക്കൂറുകളോളം ആല്‍ബം നോക്കി സമയം ചെലവഴിച്ചതിന് ശേഷമായിരുന്നു ആരാധകർക്കായി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. അതോടൊപ്പം വിവാഹം ദിവസം നടന്ന കാര്യങ്ങളും കനിഹ അതോടൊപ്പം കുറിച്ചിരുന്നത്.

കനിഹ പങ്കുവച്ച ചിത്രത്തോടൊപ്പം  എല്ലാവരോടും അവരവരുടെ വിവാഹ ചിത്രങ്ങള്‍ പങ്കുവെക്കാനും ആവശ്യമുയർത്തിയിരുന്നു. എന്നാൽ താരത്തിന്റെ വാക്കുകൾ ഏറ്റെടുത്ത് കൊണ്ട് നടി വിഷ്ണുപ്രിയ പിള്ളയാണ് ആദ്യം വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസുമായി എത്തിയത്. പിന്നാലെ ഇപ്പോൾ നടി കവിത നായരാണ്  ചലഞ്ച് ഏറ്റെടുത്ത് രംഗത്ത് എത്തിയിരിക്കുന്നത്. താരം പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌ വിവാഹശേഷം ഭര്‍ത്താവിനൊപ്പം അതീവ സന്തോഷത്തില്‍ നില്‍ക്കുന്നത്, അമ്മയ്ക്കും അച്ഛനുമൊപ്പം ഉള്ളത്. മൈലാഞ്ചി ഇടുന്നത്, കസിന്‍സിനൊപ്പം ഫോട്ടോസ് എടുക്കുന്നത്, തുടങ്ങി നിരവധി ചിത്രങ്ങളായിരുന്നു.

'കനിഹ പറഞ്ഞാല്‍ എനിക്ക് നോ പറയാനാകില്ല. നന്ദനും ഞാനും ആ ദിവസം. ശരിക്കും ഞങ്ങള്‍ ഒരു റോളര്‍ കോസ്റ്റര്‍ റൈഡിലായിരുന്നു' എന്നും ചിത്രങ്ങൾക്ക് ഒപ്പം കവിത കുറിച്ചിരുന്നു. എന്നാൽ കവിതയുടെ പോസ്റ്റിന് താഴെ  ചലഞ്ച് ഏറ്റെടുത്തതിന് കനിഹയും കമന്റുമായി എത്തിയിരുന്നു. വളരെയധികം മനോഹരമായ ചിരിയും അതുപോലെയുള്ള നിമിഷങ്ങളുമാണ്. നിന്നെ കാണാന്‍ എത്ര സുന്ദരിയാണ്. ഇത് ഷെയര്‍ ചെയ്തതിന് നന്ദി എന്നും കനിഹ കുറിച്ചു. കവിതയുടെ ചിത്രത്തിന് ചുവടെ നടി അപര്‍ണ ബാലമുരളിയും കമന്റുമായി രംഗത്ത് എത്തിയിരുന്നു. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമായി വർഷങ്ങളോളമായി തിളങ്ങി നിൽക്കുന്ന താരമായിരുന്നു  കവിത നായര്‍. അഭിനയത്തിന് പുറമേ നല്ലൊരു എഴുത്തുകാരി കൂടിയായ കവിത നന്ദനുമായി വിവാഹിതയായത് 2014 ലായിരുന്നു.

kavitha nair accepted the challenge of actress kaniha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES