ഒരുസമയത്ത് ലോകമെമ്പാടം തരംഗമായിരുന്ന ഒന്നായിരുന്നു ഓജോ ബോര്‍ഡ്. അക്കങ്ങളും അക്ഷരങ്ങളും നിറച്ച കളളികളിലൂടെ കോയിന്‍ നിങ്ങുമ്പോള്‍ ഗുഡ് സ്പ്ിരിറ്റ് പ്ലീസ് കം എന്ന് ഇരുട്ടുമുറിയിലെ മെഴുകുതിരി വെട്ടത്തില്‍ ഇരുന്ന ആത്മിവിനെ വിളിച്ചു വരുത്തുന്ന അപകടകരമായ കളി. നിരവധി ചിത്രങ്ങളാണ് ഓജോ ബോര്‍ഡിനെ കേന്ദ്രീകരിച്ച് പുറത്തിറങ്ങിയത്. മലയാളത്തില്‍ ഓജോ ബോര്‍ഡ് തരംഗം എത്തിച്ച ചിത്രമാണ് അപരിചിതന്‍. വലിയവീട്ടില്‍ മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ വലിയവീട്ടില്‍ സിറാജ് നിര്‍മ്മിച്ച് സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്ത അപരിചിതന്‍ എന്ന മമ്മൂട്ടി ചിത്രമാണ് അത്. കാവ്യ മാധവന്‍, മന്യ, കാര്‍ത്തിക, വിനീത് തുടങ്ങിയ താരനിരകളും ചിത്രത്തില്‍ ഒന്നിച്ചിരുന്നു. അക്കാലത്ത് കുട്ടികളെയും മുതിര്‍ന്നവരെയും പേടിപ്പിക്കാന്‍ ചിത്രത്തിനായിട്ടുണ്ട്.
സൈക്യാട്രിസ്റ്റും ഓര്‍ജോ ബോര്‍ഡ് ഉപയോഗിച്ച് മരിച്ചവരോട് സംസാരിക്കാന്‍ കഴിവുള്ളവളുമായി ത്രിപുര സുന്ദരിയുടെ വിലക്കുകള്‍ വകവെയ്ക്കാതെ ത്രീ റോസസ് അവരുടെ രഹസ്യങ്ങള്‍ തേടിച്ചെല്ലുന്നു. അതോടെ അവിടെ നിന്നും പുറത്തായ ആ ചങ്ങാതിക്കൂട്ടം ഒടുവില്‍ നെല്ലിയാംപതിയിലേക്ക് ഒരു ഔട്ടിങ്ങിന് പോകുന്നു.അവിടെവെച്ച് ഒരപരിചിതന്റെ വേഷത്തിലെത്തുന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ രഘുറാം (മമ്മൂട്ടി) അവരോടൊപ്പം കൂടുന്നതും അപകടസന്ധികളില്‍ നിന്നൊക്കെ അവരെ രക്ഷിക്കുന്നതും കൂട്ടത്തില്‍ അല്പം സ്പിരിച്വല്‍ ആയ മീനാക്ഷിയോട് തന്റെ കഥ പറയുന്നതുമൊക്കെയാണ് അപരിചിതനിലെ കഥാഗതി.
സിനിമയില്‍ ഇവര്‍ക്കൊപ്പം തന്നെ ശ്രദ്ധ നേടിയിരുന്നു വെള്ളാരം കണ്ണുള്ള് കല്യാണി എന്ന ആദിവാസി കുട്ടിയും. വഴിമദ്ധ്യേ കണ്ടു മുട്ടിയ മിനുവിനോട് തന്റെ ജീവിത കഥ രഘുറാം പറയുന്നതിനിടെയാണ് കല്യാണി എന്ന ആദിവാസി പെണ്‍കുട്ടി സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.അവളെ അപായപ്പെടുത്തി കൊന്നവരോട് പകരം ചോദിക്കുവാന്‍ കല്യാണിയും രഘുറാമും പ്രേതങ്ങളായി എത്തുന്നു എന്നതാണ് കഥയുടെ ട്വിസ്റ്റ്. സിനിമയില്‍ വളരെ കുറച്ചു സീനുകളില്‍ മാത്രം വന്നുപോകുന്നു എങ്കിലും മഹിയുടെ മനോഹരമായ കണ്ണുകളും നിഷ്‌കളങ്കമായ അഭിനയവും അന്ന് ശ്രദ്ധ നേടിയിരുന്നു. 'കുയില്‍ പാട്ടില്‍ ഊഞ്ഞാലാടാം' എന്ന പാട്ടും ആ വെള്ളാരന്‍ കണ്ണുള്ള സുന്ദരിയും ഇന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്.
പതിനേഴാം വയസില്‍ മോഡലിംഗ് രംഗത്ത് എത്തിയ മഹി, ഒട്ടേറെ മ്യൂസിക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി ചിത്രത്തിന് ശേഷം ഒട്ടേറെ സീരിയലുകളില്‍ അഭിനയിച്ചു എങ്കിലും 'ലാഗി തുജ്‌സെ ലഗന്‍' എന്ന സീരിയലിലെ നകുശ എന്ന കഥാപാത്രമാണ് മഹിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. തുടര്‍ന്ന്, എന്‍കൗണ്ടര്‍, ലാല്‍ ഇഷ്‌ക് എന്നീ സീരിയലുകള്‍ക്ക് പുറമേ, ഭര്‍ത്താവ് ജയ് ഭാനുശാലിക്കൊപ്പം ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിരുന്നു.മഹിയുടെ ഭര്‍ത്താവ് ജയ് യും ഹിന്ദിയിലെ തിരക്കേറിയ സീരിയല്‍ നടനാണ്.മഹി- ജയ് വിവാഹം ഹിന്ദി ടെലിവിഷന്‍ ഇന്‍ഡസ്ട്രി ഏറെ ആഘോഷമാക്കിയിരുന്നു. 2011 ലായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം ഇവര്‍ രണ്ടു കുട്ടികളെ ദത്തെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം ഈ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞു പിറക്കുകയും ചെയ്തു. കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ അതി ഗംഭീരമായാണ് രണ്ടു പേരും ആഘോഷിച്ചത്.