ഹൃദയമായ ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച് കൊണ്ട് താരപദവിയിലേക്ക് കുതിച്ചുയര്‍ന്ന അഭിനേതാവാണ് മലയാളികളുടെ സ്വന്തം ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ടൊവിനോയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍ നേടിയിരുന്നത്. എല്ലാ തിരക്കുകള്‍ക്ക് ഇടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നാൽ ഇപ്പോൾ താരം തന്റെ വീട്ടിൽ പുതിയ അതിഥിയായി എത്തിയ ആൺകുഞ്ഞിന്റെ ആദ്യ ചിത്രം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.കുഞ്ഞിന് പേരിട്ടിരിക്കുന്നത് തഹാൻ ടൊവീനോ എന്നാണ് എന്ന് താരം സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്.
‘ഞങ്ങളുടെ കുഞ്ഞിൽ നിന്നും കണ്ണുകളെടുക്കാൻ ആകുന്നില്ല. ഞങ്ങൾ ആവന് തഹാൻ ടൊവീനോ എന്നു പേരിട്ടു. അവനെ ഹാൻ എന്നു ഞങ്ങൾ വിളിക്കും. സ്നേഹത്തിനും ആശംസകൾക്കും ഒരുപാട് നന്ദി. ഒരുപാട് സ്നേഹം’. മൂത്ത മകൾ ഇസയ്ക്കും ഒപ്പം പുതിയ കുഞ്ഞിനുമൊപ്പമുള്ള ചിത്രം പോസ്റ്റ ചെയ്‌തു കൊണ്ടായിരുന്നു കുറിച്ചിരുന്നത്.
ടൊവീനോ തോമസിനും ഭാര്യ ലിഡിയയ്ക്കും ജൂൺ 6–നാണ് ആൺകുഞ്ഞ് പിറന്നത്. സമൂഹമാധ്യമത്തിലൂടെ ആ സന്തോഷ വാർത്ത ടൊവീനോ തന്നെയാണ് ആരാധകരോട് പങ്കു വച്ചത്. 2012 ൽ ആണ് ടൊവിനോ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 2014 ലാണ് ലിഡിയയെ താരം വിവാഹം ചെയ്യുന്നത്.
Can't take our eyes off our boy! ❤️ We've named him ‘Tahaan Tovino’ And we'll call him ‘Haan’. Thanks for all the love and wishes. Lots of love!