വ്യത്യസ്തമായ ഗാനങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ സംഗീതജ്ഞരിലൊരാളാണ് ഗോപി സുന്ദര്‍. സുന്ദരമായ പല പാട്ടുകള്‍ക്കും ഗോപി ഈണം പകര്‍ന്നിട്ടുണ്ട്. എന്നാല്‍ പാട്ടുകളെ പോലെ ഗോപിയുടെ ജീവിതം അത്ര മനോഹരമായിരുന്നില്ല. ഭാര്യ പ്രിയയില്‍ നിന്നും അകന്നാണ് ഗോപി ജീവിക്കുന്നത്. ഇവര്‍ ഡിവോഴ്‌സിന്റെ വക്കിലാണെന്നാണ് സൂചന. എങ്കിലും ജീവിതത്തില്‍ ഗോപി ഒറ്റയ്ക്കല്ല. ഗായിക അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ഗോപിയുടെ ലിവിങ്ങ് ടുഗെദര്‍ ജീവിതം സിനിമാരംഗത്ത് പരസ്യമാണ്.
ജിംഗിള്‍സില്‍ നിന്നും തുടങ്ങി മുന്‍നിര സംഗീത സംവിധായകരിലൊരാളായി മാറിയ അദ്ദേഹം ഇടയ്ക്ക് അഭിനേതാവായും എത്തിയിരുന്നു. ഏറെ ചര്‍ച്ചയായ വിഷയമാണ് ഗായിക ഹിരണ്‍മയിക്കൊപ്പമുളള ഗോപീസുന്ദറിന്റെ ലിവിങ് ടു ഗെദര്‍. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ താന്‍ ഒരു വിവാഹിതനുമായി പ്രണയത്തിലാണെന്നും ഗോപീ സുന്ദറുമായി 9 വര്‍ഷമായി ലിവിങ് റിലേഷനിലാണെന്നും അഭയ തുറന്നു പറഞ്ഞിരുന്നു. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രവും അഭയ പങ്കുവെച്ചിരുന്നു. പൊതുവേദികളില്‍ നിരവധി തവണ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നില്ലെന്നും നിയമപരമായി വിവാഹിതനായ ആ വ്യക്തിയും താനും ഒരുമിച്ച് കഴിയുകയാണെന്നുമായിരുന്നു അവര്‍ പറഞ്ഞത്. എങ്കിലും ഗോപിക്കും അഭയക്കും നിരവധി ആരാധകരാണ് ഉള്ളത്.
ഗോപിക്ക് രണ്ടു മക്കളാണ് ഉള്ളത്. ഇവര്‍ അമ്മ പ്രിയയ്‌ക്കൊപ്പമാണ്. ഇപ്പോള്‍ മകന്‍ മാധവിന്റെ പുതിയൊരു ചുവടുവയ്പ്പില്‍ സന്തോഷം രേഖപ്പെടുത്തി എത്തിയിരിക്കയാണ് ഗോപി സുന്ദര്‍. സംഗീതസംവിധായകനും ഗോപി സുന്ദറിന്റെ ഗുരുവുമായ ഔസേപ്പച്ചനൊപ്പമുള്ള മാധവിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തുകൊണ്ടാണ് ഗോപി സുന്ദര്‍ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. മകന്‍ മാധവ് സുന്ദര്‍ സംഗീത വഴിയിലേക്കു തിരിഞ്ഞതിന്റെ സന്തോഷമാണ് ഗോപി പങ്കിട്ടിരിക്കുന്നത്.
ഔസേപ്പച്ചന്റെ കീഴിലാണ് ഗോപി സുന്ദര്‍ സംഗീത ജീവിതം ആരംഭിച്ചത്. ഗുരുജിക്കൊപ്പം മകനെ കാണാന്‍ സാധിച്ചതില്‍ അച്ഛനെന്ന നിലയില്‍ ഏറെ സന്തോഷവും അഭിമാനവും തോന്നുന്നു എന്ന് ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. ഗോപി സുന്ദറിന്റെയും പ്രിയയുടെയും മൂത്ത മകന്‍ ആണ് മാധവ്. പ്രിയ മാധവ്, നിനക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. നിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള സംഗീതപാരമ്പര്യം ആത്മസമര്‍പ്പണത്തിലൂടെ എന്നും നിലനിര്‍ത്തുക'. ഗോപി സുന്ദര്‍ കുറിച്ചു.
ഔസേപ്പച്ചനും ഗിരീഷ് പുത്തഞ്ചേരിക്കുമൊപ്പമിരുന്ന് സംഗീതപാഠങ്ങള്‍ പഠിക്കുന്നതിന്റെ ഒരു പഴയ കാല ചിത്രവും ഗോപി സുന്ദര്‍ പങ്കുവച്ചു. അപൂര്‍വ ചിത്രം കണ്ട് ആരാധകര്‍ സന്തോഷം പ്രകടിപ്പിച്ചു. 'നിന്റെ പുഞ്ചിരി എന്റെ ജീവിതം യാഥാര്‍ഥ്യമാക്കുന്നു' എന്ന അടിക്കുറിപ്പോടെ ഇളയ മകന്‍ യാദവിനൊപ്പമുള്ള ചിത്രവും ഗോപി സുന്ദര്‍ പോസ്റ്റു ചെയ്തിരുന്നു.