കുങ്ങ്ഫുവും കാരാട്ടെയും കളരിയും ഒന്നും പഠിക്കാതെ സറ്റണ്ട് വുമണ്‍ ആയ അവിശ്വസനീയ കഥയാണ് ഗീതയുടേത്. ഭര്‍ത്താവിന്റെ പീഡനവും കുനിച്ചുനിര്‍ത്തി ഇടിയും സഹിക്കാന്‍ വയ്യാതെ മക്കളുമായി വീടുവിട്ടിറങ്ങിയ ഗീത ഇപ്പോള്‍ അറിയപ്പെടുന്ന സ്റ്റണ്ട് വുമണ്‍ ആണ്. ഇപ്പോഴത്തെ സ്ഥിതിയിലെത്തിപ്പെട്ടതിന് ഗീത നന്ദി പറയുന്നത് ഭര്‍ത്താവിനാണ്. 14 വയസില്‍ കല്യാണം കഴിഞ്ഞ് എത്തിയശേഷം ഭര്‍ത്താവിന്റെ കൊടിയ പീഡനമാണ് ഈ നിലയിലേക്ക് വളരുന്നതിന് ഗീതയെ സഹായിച്ചത്.
ഇപ്പോള്‍ ലോകം അറിയുന്ന സ്റ്റണ്ട് വുമണ്‍ എന്ന പദവിയിലേക്കാണ് മുംബൈക്കാരി ഗീത ടാണ്ടന്‍ എന്ന യുവതി എത്തിപ്പെട്ടിരിക്കുന്നത്. 14-ാം വയസ്സു മുതല്‍ ഭര്‍ത്താവിന്റെ ക്രൂര പീഡനത്തിന് ഇരയായ ഗീത രണ്ടു മക്കളായതിനു ശേഷമാണ് ഭര്‍തൃഗൃഹം വിട്ടിറങ്ങുന്നത്. ശൈശവ വിവാഹത്തിന്റെ ഇരയായിരുന്നു ഗീത. 14-ാം വയസ്സിലായിരുന്നു ദാരിദ്രം നിറഞ്ഞ വീട്ടില്‍ നിന്നും സമ്പന്ന കുടുംബത്തിലേക്ക് ഗീതയെ വിവാഹം ചെയ്ത് അയക്കുന്നത്. ദാരിദ്രത്തില്‍ നിന്നും മോചനമാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചതെങ്കിലും അമിത മദ്യപാനിയായ ഭര്‍ത്താവിന്റെ പീഡനമാണ് ഗീതയെ കാത്തിരുന്നത്.
ഒരു കാരണവുമില്ലാതെ ആയിരുന്നു മൂക്കറ്റം കുടിച്ചു വരുന്ന ഭര്‍ത്താവിന്റെ മര്‍ദ്ദനം. ഗീതയെ സഹായിക്കാന്‍ ആരുമെത്തിയില്ല. 15 വയസില്‍ ഗര്‍ഭിണിയായതും ഭര്‍ത്താവിന്റെ കുനിച്ച് നിര്‍ത്തിയുള്ള മര്‍ദ്ദനത്തെ തുടര്‍ന്ന് അലസിപോയി. തുടര്‍ന്ന് രണ്ടു വട്ടം ഗീത പ്രസവിച്ചു. എന്നാല്‍ കുട്ടികള്‍ക്കും മര്‍ദ്ദനമേറ്റ് തുടങ്ങിയതോടെയാണ് ഗീത വീടുവിട്ടിറങ്ങിയത്. തുടര്‍ന്ന് സിനിമയെ വെല്ലുന്ന ജീവിതമാണ് ഗീത നേരിട്ടത്. പാത്രവും തുണിയും കഴുകി നല്‍കിയും ഭക്ഷണം പാകം ചെയ്തുമൊക്കെയാണ് ഗീതയും മക്കളും പിന്നെ ജീവിച്ചത്.
അതിനിടെ ഒരു ടെലിവിഷന്‍ ഷോയില്‍ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്റ്റണ്ട് വുമണിനെ ആവശ്യമുണ്ടെന്നുള്ള പരസ്യമാണ് ഗീതയുടെ ജീവിതം മാറ്റി മറിച്ചത്. ഗീത അതിനായി അപേക്ഷിച്ചതിനെതുടര്‍ന്ന് അവസരം കിട്ടി. എങ്കിലും ആദ്യദിവസം പരിഭ്രാന്തയായിരുന്നെങ്കിലും ഗീത ആത്മാര്‍ഥതയോടെ ജോലി ചെയ്തതിന് ഫലമുണ്ടായി. കഴിഞ്ഞ 10 വര്‍ഷമായി സ്റ്റണ്ട് വുമണ്‍ എന്ന ജോലി ചെയ്യുന്നുണ്ടിപ്പോള്‍ ഗീത. ഇപ്പോള്‍ ബോളിവുഡ് സിനിമയില്‍ അവിഭാജ്യ ഘടകമാണ് ഗീത. പരിനീതി ചോപ്ര, ദീപിക പദുകോണ്‍, കത്ര്ീന കൈഫ് തുടങ്ങിയ പലരെയും ഗീത സ്റ്റഡ് പഠിപ്പിച്ചിട്ടുണ്ട്. ജീവിതത്തില്‍ തളര്‍ന്നു പോകുന്ന യുവതികള്‍ക്ക് മാതൃകയാണ് ഗീതയെന്നാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ഗീതയെ വാഴ്ത്തുന്നത്.