തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് സിതാര. ശാലീനതയുമായെത്തിയ സിത്താരയെ മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരുന്നത്. മലയാളസിനിമയ്ക്ക് പുറമെ താരം അന്യഭാഷകളിലും ഏറെ സജീവമായിരുന്നു. എന്നാൽ ഇടക്ക് സിനിമയിൽ നിന്നും വിട്ടു നിന്ന താരം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയും ചെയ്‌തു.
സിതാരയുടെ നാടുവാഴികള്‍, മഴവില്‍ക്കാവടി, ചാണക്യന്‍, വചനം, ചമയം, ഗുരു തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ പ്രശംസ നേടി കൊടുക്കുകയും ചെയ്‌തിരുന്നു. അതേസമയം സിനിമയിലെത്തി ഏറെ വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്നും അവിവാഹിതയായി തുടരുകയാണ് നടി. കാവേരിയെന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് ചുവട് വച്ചിരുന്നത് എങ്കിലും താരത്തെ ഏറെ പ്രശസ്തയാക്കിയത് പുതുവസന്തമെന്ന ചിത്രത്തിന് ശേഷമായിരുന്നു. ഇതിനോടകം തന്നെ താരം നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
അതേസമയം സിതാരയ്ക്ക് മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും എത്തിയിരുന്നു. ഇന്നും 47 കാരിയായ സിതാര അവിവാഹിതയായി തുടർന്ന് പോരുകയാണ്. എന്നാൽ വിവാഹജീവിതത്തിലേക്ക് താരം കടക്കാത്തതിനെ കുറിച്ച് ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്. തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
ചെറുപ്രായത്തില്‍ തന്നെ വിവാഹിതയാവുന്നതിനോട് താല്‍പര്യമുണ്ടായിരുന്നില്ല താരത്തിന്. ആ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. അച്ഛനുമായി അടുത്ത ബന്ധമായിരുന്നു പുലർത്തിയിരുന്നത്. . അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം വിവാഹത്തിനൊന്നും താല്‍പര്യമുണ്ടായിരുന്നില്ല.ഒറ്റക്കുള്ള ജീവിതവുമായി പൊരുത്തപ്പെടുകയായിരുന്നു. അങ്ങനെയാണ് വിവാഹം വൈകിയതെന്ന് സിതാര പറയുന്നു. തനിക്കൊരു പ്രണയമുണ്ടായിരുന്നുവെന്ന് താരം മുന്‍പ് വെളിപ്പെടുത്തിയിരുന്നുവെങ്കിലും അതാരാണെന്ന് ഇതുവരെ വ്യക്തമാക്കിയിരുന്നില്ല.