പ്രഭാസ്- പൂജ ഹെഗ്ഡെ എന്നിവര്‍ അണിനിരക്കുന്ന രാധേ ശ്യാം സീ കേരളം ചാനലില്‍

Malayalilife
പ്രഭാസ്- പൂജ ഹെഗ്ഡെ എന്നിവര്‍ അണിനിരക്കുന്ന  രാധേ ശ്യാം സീ കേരളം ചാനലില്‍

ക്ഷിണേന്ത്യന്‍ സുപ്പര്‍താരം പ്രഭാസ് അഭിനയിച്ച രാധേ ശ്യാം എന്ന ചലച്ചിത്രം സീ കേരളം ചാനല്‍ പ്രേക്ഷകര്‍ക്കായി സംപ്രേഷണം ചെയ്യും. ജൂലായ് 17 ന് വൈകിട്ട് 4 മണിക്കാണ്  രാധേ ശ്യാമിന്റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ സീ കേരളം ചാനലിലൂടെ കാണാന്‍ കഴിയുക.  

രാധേ ശ്യാം സീ കേരളം ചാനല്‍ പ്രേക്ഷകരിലേക്ക് എത്തുന്നു എന്നത് മലയാളികളായ സിനിമാ പ്രേമികളെ ആവേശം കൊള്ളിക്കുന്നുണ്ട്. പ്രേക്ഷകര്‍ക്കായി സീ കേരളം മുന്നോട്ടു വയ്ക്കുന്ന അനന്തമായ വിനോദ ചലച്ചിത്രങ്ങളുടെ പട്ടികയിലെ ഒരു കണ്ണി മാത്രമാണ് ബോക്‌സ് ഓഫിസ് ഹിറ്റായ രാധേ ശ്യാം. വരും ദിവസങ്ങളില്‍ കൂടുതല്‍ ചലച്ചിത്രങ്ങളുടെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ സീ കേരളം സംപ്രേഷണം ചെയ്യും.

പ്രഭാസും പൂജാ ഹെഗ്ഡെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രാധേ ശ്യാം, യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ തെലുങ്കിലെ പ്രശസ്ത സംവിധായകന്‍ രാധാകൃഷ്ണ കുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നു നിര്‍മ്മിച്ച ചിത്രത്തില്‍ ഭാഗ്യശ്രീ, സത്യരാജ്, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. വ്യത്യസ്ത അഭിപ്രായക്കാരായുള്ള രണ്ട് വ്യക്തികള്‍ തമ്മിലുള്ള തീവ്രവും വ്യത്യസ്തവുമായ പ്രണയകഥയാണ് രാധേ ശ്യാം. സ്ഥിരം പ്രണയ സങ്കല്‍പ്പങ്ങളില്‍ നിന്നും വേറിട്ട ഒരനുഭവമാണ് ചിത്രം നല്‍കുന്നത്.

രാധേ ശ്യാമിനെക്കൂടാതെ മലയാളത്തില്‍ ഏറെ പ്രേക്ഷക പ്രശംസ നേടിക്കഴിഞ്ഞ കീടം എന്ന ചലച്ചിത്രവും സീ കേരളം സംപ്രേഷണം ചെയ്യും. രജീഷ വിജയന്‍ കേന്ദ്ര കഥാപാത്രമായി തിളങ്ങിയ ത്രില്ലര്‍ സിനിമയാണ് കീടം. സൈബര്‍ ക്രൈം ജോണറിലുള്ള ഈ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് രാഹുല്‍ റിജി നായരാണ്. സാങ്കേതികവിദ്യ നന്മയ്ക്കായി ഉപയോഗിക്കണമെന്ന് വാദിക്കുന്ന  സൈബര്‍ സുരക്ഷാ വിദഗ്ധ രാധികാ ബാലന്റെ  ജീവിതം ഒരു സൈബര്‍ അറ്റാക്കിലൂടെ മാറിമറിയുന്നതും അവരുടെ പോരാട്ടവുമാണ് ചിത്രം വിവരിക്കുന്നത്. ശ്രീനിവാസന്‍, വിജയ് ബാബു എന്നിവര്‍ക്കു പുറമെ രഞ്ജിത് ശേഖര്‍ നായര്‍, ആനന്ദ് മന്‍മഥന്‍, മഹേഷ് നായര്‍, മണികണ്ഠന്‍ പട്ടാമ്പി, രാഹുല്‍ റിജി നായര്‍, അര്‍ജുന്‍ രാജന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

 

Prabhas starrer Radhe Shyam to have its World Television Premiere on Zee Keralam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES