നമ്മൾ പു​റ​മേ​ ​കാ​ണു​ന്ന​ ​തി​ള​ക്കം​ ​മാ​ത്ര​മ​ല്ല​ ​അ​ത്യാ​വ​ശ്യം​ ​ന​ല്ല​ ​ബു​ദ്ധി​മു​ട്ടു​ക​ള്‍​ ​നേ​രി​ടേ​ണ്ടി​ ​വ​രും;​ ​ഇ​തെ​ല്ലാം​ ​ഫേ​സ് ​ചെ​യ്യാ​ന്‍​ ​പ​ഠി​ച്ചു; ഒ​​​രു​​​പാ​​​ട് ​​​പേ​ര്‍​​​ ​​​കൊ​​​തി​​​ച്ച്‌ ​​​വ​​​ള​​​രെ​​​ ​​​ചു​​​രു​​​ക്കം​​​ ​​​പേ​ര്‍​​​ക്ക് ​​​മാ​​​ത്രം​​​ ​​​ല​​​ഭി​​​ക്കു​​​ന്ന​​​ ​​​സൗഭാ​​​ഗ്യം എനിക്ക് കിട്ടി എന്ന് വെളിപ്പെടുത്തി നമിത പ്രമോദ്

Malayalilife
നമ്മൾ  പു​റ​മേ​ ​കാ​ണു​ന്ന​ ​തി​ള​ക്കം​ ​മാ​ത്ര​മ​ല്ല​ ​അ​ത്യാ​വ​ശ്യം​ ​ന​ല്ല​ ​ബു​ദ്ധി​മു​ട്ടു​ക​ള്‍​ ​നേ​രി​ടേ​ണ്ടി​ ​വ​രും;​ ​ഇ​തെ​ല്ലാം​ ​ഫേ​സ് ​ചെ​യ്യാ​ന്‍​ ​പ​ഠി​ച്ചു; ഒ​​​രു​​​പാ​​​ട് ​​​പേ​ര്‍​​​ ​​​കൊ​​​തി​​​ച്ച്‌ ​​​വ​​​ള​​​രെ​​​ ​​​ചു​​​രു​​​ക്കം​​​ ​​​പേ​ര്‍​​​ക്ക് ​​​മാ​​​ത്രം​​​ ​​​ല​​​ഭി​​​ക്കു​​​ന്ന​​​ ​​​സൗഭാ​​​ഗ്യം എനിക്ക് കിട്ടി എന്ന് വെളിപ്പെടുത്തി നമിത പ്രമോദ്

ലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നമിത പ്രമോദ്. വേളാങ്കണ്ണി മാതാവ് എന്ന സീരിയളിലൂടെയാണ് അഭിനയത്തിലേക്ക് താരം കടന്ന് വരുന്നത്. ട്രാഫിക് എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രമാണൂ സിനിമയിൽ ആദ്യമായി ചെയ്‌ത കഥാപാത്രം . തുടർന്ന് നിരവധി സിനിമകളിൽ നായികയായി വേഷമിടും ചെയ്‌തു. അ​ഭി​ന​യ​ത്തി​ല്‍​ ​പു​തു​വ​ഴി​ക​ള്‍​ ​തേ​ടു​ക​യാ​ണ് ഇപ്പോൾ താരം. ക്യൂ​ട്ട് ​പെ​ണ്‍​കു​ട്ടി​യു​ടെ​ ​ഇ​മേ​ജി​ല്‍​ ​നി​ന്ന് ​പ​ക്വ​ത​യു​ള്ള​ ​നാ​യി​ക​യാ​വാ​ന്‍​ ​സ​മ​യ​മാ​യെ​ന്ന് ​ താരം കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുന്നു.

അ​തെ.​ ​ഇ​നി​ ​അ​ങ്ങോ​ട്ട് ​ന​ല്ല​ ​ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ ​മാ​ത്രം​ ​ചെ​യ്യ​ണ​മെ​ന്നു​ണ്ട്.​ ​എ​ന്ന് ​ക​രു​തി​ ​ഇ​തു​വ​രെ​ ​ചെ​യ്‌​ത​തൊ​ന്നും​ ​മോ​ശ​മാ​ണെന്ന​ല്ല.​ ​ഇ​ത്ര​യും​ ​കാ​ല​ത്തെ​ ​അ​നു​ഭ​വ​ ​പ​രി​ച​യ​ത്തി​ന് ​അ​നു​സ​രി​ച്ചു​ള്ള​ ​ആ​ഴ​മു​ള്ള​ ​ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ ​ല​ഭി​ക്ക​ണം.​ ​പ​തി​ന​ഞ്ചോ​ ​ഇ​രു​പ​തോ​ ​വ​ര്‍​ഷ​ങ്ങ​ള്‍​ ​ക​ഴി​ഞ്ഞാ​ലും​ ​ആ​ളു​ക​ള്‍​ ​ന​മ്മു​ടെ​ ​സി​നി​മ​ക​ള്‍​ ​ഓ​ര്‍​ത്തി​രി​ക്ക​ണം.​ ​വ​ലി​യ​ ​ല​ക്ഷ്യ​ങ്ങ​ളോ​ടെ​ ​സി​നി​മ​യി​ലേ​ക്ക് ​വ​ന്നൊ​രാ​ള​ല്ല​ ​ഞാ​ന്‍.​ ​ദൈ​വം​ ​സ​ഹാ​യി​ച്ച്‌ ​ഇ​വി​ടെ​ ​വ​ന്നു.​ ​പി​ന്നീ​ട് ​എ​ന്റെ​ ​പാ​ഷ​ന്‍​ ​ഇ​താ​ണെ​ന്ന് ​തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.​ ​ആ​ദ്യ​മാ​യി​ ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ച്ച​ത് ​സ​ത്യ​ന്‍​ ​അ​ന്തി​ക്കാ​ട് ​സം​വി​ധാ​നം​ ​ചെ​യ്‌​ത​ ​പു​തി​യ​ ​തീ​ര​ങ്ങ​ളി​ലാ​ണ്.​

 ​അ​തി​ലെ​ ​നാ​യി​കാ​ ​ക​ഥാ​പാ​ത്ര​ത്തി​ന് ​ഏ​റെ​ ​പ്ര​ധാ​ന്യ​മു​ണ്ടാ​യി​രു​ന്നു.​ ​പി​ന്നീ​ടി​ങ്ങോ​ട്ട് ​അ​ധി​ക​വും​ ​സാ​ധാ​ര​ണ​ ​നാ​യി​കാ​ ​വേ​ഷ​ങ്ങ​ളാ​ണ് ​കി​ട്ടി​യ​ത്.​ ​ക​ഴി​ഞ്ഞ​ ​വ​ര്‍​ഷം​ ​റി​ലീ​സ് ​ചെ​യ്‌​ത​ ​മാ​ര്‍​ഗം​ക​ളി​യാ​ണ് ​ഒ​രു​ ​വ്യ​ത്യാ​സം​ ​കൊ​ണ്ടു​വ​ന്ന​ത്.​ ​അ​തി​ലെ​ ​ഊ​ര്‍​മി​ള​ ​ന​ന്നാ​യി​ ​എ​ന്നു​പ​റ​ഞ്ഞ് ​ഒ​രു​പാ​ട് ​പേ​ര്‍​ ​വി​ളി​ക്കു​ക​യും​ ​മെ​സേ​ജ് ​അ​യ​യ്‌​ക്കു​ക​യും​ ​ചെ​യ്‌​തു.​ ​അ​ത് ​ത​ന്ന​ ​ആ​ത്മ​വി​ശ്വാ​സം​ ​വ​ലു​താ​യി​രു​ന്നു.​ ​പു​തി​യ​ ​ചി​ത്രം​ ​അ​ല്‍​ ​മ​ല്ലു​വും​ ​അ​ത്ത​ര​ത്തി​ല്‍​ ​ഒ​ന്നാ​യി​രു​ന്നു.​ ​ക​രി​യ​റി​ന്റെ​ ​മ​റ്റൊ​രു​ ​ഘ​ട്ട​ത്തി​ലേ​ക്ക് ​ക​ട​ക്കാ​ന്‍​ ​സ​മ​യ​മായി. 

അതേ സമയം എനിക്ക് മറ്റ് സഹതാരങ്ങളോട്​ ​മ​ത്സ​ര​മി​ല്ല.​ ​അ​ങ്ങ​നെ​ ​മ​ത്സ​രി​ക്ക​ണ​മെ​ന്ന് ​തോ​ന്നി​യി​ട്ടു​മി​ല്ല.​ ​ന​മു​ക്കു​ള്ള​ത് ​എ​ങ്ങ​നെ​യാ​യാ​ലും​ ​തേ​ടി​വ​രു​മെ​ന്ന​ ​വി​ശ്വാ​സ​ക്കാ​രി​യാ​ണ് ​ഞാ​ന്‍.​ ​ആ​ര്‍​ക്കെ​ങ്കി​ലും​ ​എ​ന്നോ​ട് ​മ​ത്സ​ര​മു​ണ്ടോയെ​ന്ന് ​അ​റി​യി​ല്ല.​ ​പി​ന്നെ​ ​നേ​ര​ത്തെ​ ​പ​റ​ഞ്ഞ​പോ​ലെ​ ​ഇ​വി​ടെ​യി​പ്പോ​ള്‍​ ​സ്ഥി​രം​ ​നാ​യി​ക​മാ​രാ​യി​ ​ആ​രും​ ​നി​ല്‍​ക്കു​ന്നി​ല്ല​ല്ലോ.​ ​കു​റ​ച്ചു​ ​നാ​ള്‍​ ​അ​വ​സ​രം​ ​കി​ട്ടും.​ ​അ​തു​ക​ഴി​യു​മ്ബോ​ഴേ​ക്കും​ ​പു​തി​യ​ ​ആ​ളു​ക​ള്‍​ ​വ​രും.​ ​എ​പ്പോ​ഴും​ ​അ​ങ്ങ​നെ​യാ​ണ്.​ ​ഇ​വി​ടെ​യെ​ല്ലാം​ ​സീ​സ​ണ​ല്‍​ ​ആ​ക്ടേ​ഴ്സാ​ണ്.​ ​ഹീ​റോ​സും​ ​ഹീ​റോ​യി​നും​ ​ഒ​ക്കെ​ ​അ​ങ്ങ​നെ​യാ​ണ്.​ ​

ജീ​വി​ത​ത്തി​ല്‍​ ​പ​രാ​ജ​യ​ങ്ങ​ളു​ണ്ടാ​വും.​ ​പു​റ​മേ​ ​കാ​ണു​ന്ന​ ​തി​ള​ക്കം​ ​മാ​ത്ര​മ​ല്ല​ ​അ​ത്യാ​വ​ശ്യം​ ​ന​ല്ല​ ​ബു​ദ്ധി​മു​ട്ടു​ക​ള്‍​ ​നേ​രി​ടേ​ണ്ടി​ ​വ​രും.​ ​ഇ​തെ​ല്ലാം​ ​ഫേ​സ് ​ചെ​യ്യാ​ന്‍​ ​പ​ഠി​ച്ചു.​ ​എ​ല്ലാ​വ​രെ​യും​ ​ക​ണ്ണ​ട​ച്ച്‌ ​വി​ശ്വ​സി​ക്കു​ന്ന​ ​സ്വ​ഭാ​വ​വും​ ​മാ​റി​യി​ട്ടു​ണ്ട്.​ ​പി​ന്നെ​ ​എ​പ്പോ​ഴും​ ​എ​ന്റെ​ ​അ​ച്ഛ​നോ​ ​അ​മ്മ​യോ​ ​കൂ​ടെ​യു​ണ്ടാ​കും.​ ​അ​വ​രാ​ണെ​ന്റെ​ ​സം​ര​ക്ഷ​ണ​ ​ക​വ​ചം. ക​ഥ​ ​പ​റ​യാ​ന്‍​ ​വ​രു​ന്ന​വ​ര്‍​ ​പു​തി​യ​ ​ആ​ളു​ക​ളാ​ണെ​ങ്കി​ല്‍​ ​ആ​ ​ചി​ത്ര​ത്തെ​ ​കു​റി​ച്ച്‌ ​ന​ല്ല​ ​ധാ​ര​ണ​യു​ണ്ടോ​യെ​ന്ന് ​ഞാ​ന്‍​ ​നോ​ക്കാ​റു​ണ്ട്.​ ​ചി​ല​ര്‍​ക്ക് ​അ​തി​നെ​ ​പ​റ്റി​ ​ഒ​രു​ ​ധാ​ര​ണ​യു​മു​ണ്ടാ​ക​ണ​മെ​ന്നി​ല്ല.​ ​ഒ​രു​ ​സം​വി​ധാ​യ​ക​നെ​ ​സം​ബ​ന്ധി​ച്ച്‌ ​എ​ല്ലാ​ ​കാ​ര്യ​ത്തി​ലും​ ​ന​ല്ല​ ​ഗൃ​ഹ​പാ​ഠം​ ​വേ​ണം.​ ​അ​ങ്ങ​നെ​യു​ള്ള​വ​രു​ടെ​ ​കൂ​ടെ​ ​ജോ​ലി​ ​ചെ​യ്യാ​നാ​ണ് ​കൂ​ടു​ത​ല്‍​ ​സു​ഖം.​ ​തു​ട​ക്ക​ത്തി​ല്‍​ ​അ​തേ​ ​കു​റി​ച്ചൊ​ന്നും​ ​എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​ഇ​പ്പോ​ള്‍​ ​ശ്ര​ദ്ധി​ക്കും.

പെ​ട്ടെ​ന്ന് ​കൂ​ട്ടാ​വു​ക​യും​ ​നി​റ​യെ​ ​സം​സാ​രി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​പ്ര​കൃ​ത​മാ​ണെ​ന്റേ​ത്.​ ​എ​ന്റെ​ ​ടീ​നേ​ജ് ​സ​മ​യ​ത്താ​ണ് ​സി​നി​മ​യി​ലെ​ത്തു​ന്ന​ത്.​ ​ഇ​പ്പോ​ള്‍​ ​പ്രാ​യം​ ​കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച്‌ ​പ​ക്വ​ത​യും​ ​കൂ​ടു​ന്നു​ണ്ട്.​ ​മി​ക്ക​ ​ആ​ളു​ക​ളും​ ​സ്വ​ഭാ​വ​ ​രൂ​പീ​ക​ര​ണ​മൊ​ക്കെ​ ​ക​ഴി​ഞ്ഞാ​വും​ ​സി​നി​മ​യി​ലെ​ത്തു​ന്ന​ത്.​ ​അ​തു​കൊ​ണ്ടു​ ​ത​ന്നെ​ ​ജീ​വി​ത​ത്തി​ല്‍​ ​വ​ന്ന​ ​മാ​റ്റ​മെ​ന്നൊ​ക്കെ​ ​ചോ​ദി​ച്ചാ​ല്‍​ ​അ​വ​ര്‍​ക്ക് ​അ​റി​യാ​ന്‍​ ​പ​റ്റും.​ ​സി​നി​മ​ ​കാ​ര​ണം​ ​കൃ​ത്യ​നി​ഷ്ഠ​ ​വ​ന്നു​ ​എ​ന്നൊ​ന്നും​ ​പ​റ​യാ​നി​ല്ല.​ ​കാ​ര​ണം,​ ​വീ​ട്ടി​ല്‍​ ​വ​ള​രെ​ ​നി​ര്‍​ബ​ന്ധ​മു​ള്ള​ ​കാ​ര്യ​മാ​ണ് ​കൃ​ത്യ​നി​ഷ്ഠ.​

ജീവിതത്തിൽ ഒരാളോടും ജാഡ കാണിക്കാറില്ല. ​ ​ഒ​രാ​ളെ​ ​വേ​ദ​നി​പ്പി​ക്കാ​ന്‍​ ​എ​നി​ക്കാ​വി​ല്ല.​ ​എ​ന്റെ​ ​ഏ​റ്റ​വും​ ​പൊ​സി​റ്റീ​വും​ ​ഏ​റ്റ​വും​ ​നെ​ഗ​റ്റീ​വു​മാ​യ​ ​ക്വാ​ളി​റ്റി​യാ​ണ​ത്.​ ​ഞാ​ന്‍​ ​സോ​ഫ്‌​ട് ​സ്‌​പോ​ക്ക​ണാ​ണ്.​ ​എ​ല്ലാ​വ​രോ​ടും​ ​ചി​രി​ച്ചു​ത​ന്നെ​യാ​ണ് ​സം​സാ​രി​ക്കാ​റു​ള്ള​ത്.​ ​ജീ​വി​തം​ ​വ​ള​രെ​ ​ചെ​റു​ത​ല്ലേ,​​​ ​അ​തി​നി​ട​യി​ല്‍​ ​ആ​രോ​ടും​ ​ജാ​ഡ​കാ​ണി​ക്കേ​ണ്ട​ ​കാ​ര്യ​മി​ല്ല.സി​നി​മ​യി​ലെ​ ​തു​ട​ക്ക​കാ​ലം​ ​മു​ത​ല്‍​ ​ഞാ​ന്‍​ ​സം​സാ​രി​ക്കു​ന്ന​ത് ​വ്യ​ക്‌​ത​ത​യോ​ടെ​യാ​ണ്.​ ​മ​ന​സി​ല്‍​ ​ഒ​ളി​ച്ച്‌ ​വ​ച്ച്‌ ​മ​റ്റൊ​ന്ന് ​സം​സാ​രി​ക്കാ​ന്‍​ ​അ​റി​യി​ല്ല.​ ​എ​ന്റെ​ ​ശ​ബ്ദ​വും​ ​മു​ഖ​ഭാ​വ​ങ്ങ​ളും​ ​കൃ​ത്യ​മാ​യി​രി​ക്കും.​ ​ചി​ല​ര്‍​ക്ക​ത് ​ജാ​ഡ​യാ​യി​ട്ട് ​തോ​ന്നും.​ ​സ​ത്യ​ത്തി​ല്‍​ ​അ​ങ്ങ​നെ​യ​ല്ല,​ ​എ​ന്തി​ന്റെ​ ​പേ​രി​ലാ​ണ് ​ജാ​ഡ​ ​കാ​ണി​ക്കു​ന്ന​ത്.

എ​​​പ്പോ​​​ഴും​​​ ​​​പോ​​​സി​​​റ്റീ​​​വാ​​​യി​​​രി​​​ക്കാ​ന്‍​​​ ​​​ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​യാ​​​ളാ​​​ണ് ​​​ഞാ​ന്‍.​​​ ​​​അ​താ​യി​​​രി​​​ക്കാം​ ​എ​പ്പോ​ഴും​ ​എ​ന്റെ​ ​മു​ഖ​ത്ത് ​ഒ​രു​ ​ചി​​​രി​​​യു​ള്ള​ത്.​ ​എ​ന്നെ​ ​അ​മ്മ​യും​ ​അ​ച്ഛ​നും​ ​പ​ഠി​​​പ്പി​​​ച്ച​ത് ​അ​ങ്ങ​നെ​യാ​ണ്.​ ​ഒ​രി​ക്ക​ലും​ ​ദേ​ഷ്യ​പ്പെ​ട്ട​ ​മു​ഖ​വു​മാ​യി​​​ ​ഞാ​ന്‍​ ​ആ​രോ​ടും​ ​ഇ​ട​പ​ഴ​കാ​റി​​​ല്ല.​ ​ഇ​തു​കാ​ര​ണം​ ​എ​ന്നോ​ട് ​സം​സാ​രി​​​ക്കു​മ്ബോ​ള്‍​ ​ഒ​രു​ ​പോ​സി​​​റ്റീ​വ് ​എ​ന​ര്‍​ജി​​​ ​ല​ഭി​​​ക്കു​മെ​ന്ന് ​പ​ല​രും​ ​പ​റ​യാ​റു​ണ്ട്.​ ​എ​ങ്കി​​​ലും​ ​ഞാ​ന്‍​​​ ​​​പൊ​​​തു​​​വേ​​​ ​റി​​​സ​ര്‍​​​വ്‌​​​ഡാ​​​ണ്.​​​ ​​​അ​​​ടു​​​ത്തു​​​ ​​​ക​​​ഴി​​​ഞ്ഞാ​ല്‍​​​ ​​​ഭ​​​യ​​​ങ്ക​​​ര​​​ ​​​ക​​​മ്ബ​​​നി​​​യാ​​​കും.​​​ ​​​ചി​​​ല​​​ ​​​നേ​​​ര​​​ത്ത് ​​​ത​​​നി​​​ച്ചി​​​രി​​​ക്കാ​​​നാ​​​ണ് ​​​എ​​​നി​​​ക്കി​​​ഷ്ടം.​​​ ​​​സ്വ​​​ത​​​ന്ത്ര​​​മാ​​​യി​​​ ​​​ഇ​​​ഷ്ട​​​മു​​​ള്ളി​​​ട​​​ത്തൊ​​​ക്കെ​​​ ​​​ക​​​റ​​​ങ്ങാ​ന്‍​​​ ​​​പ​​​റ്റു​​​ന്നി​​​ല്ല​​​ല്ലോ​​​ ​​​എ​​​ന്നൊ​​​രു​​​ ​​​വി​​​ഷ​​​മം​​​ ​​​ഇ​​​ട​​​യ്ക്ക് ​​​തോ​​​ന്നാ​​​റു​​​ണ്ട്.​​​ ​​​എ​​​ന്നാ​ല്‍​​​ ​​​പ്രേ​​​ക്ഷ​​​ക​ര്‍​​​ ​​​ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​ ​​​താ​​​ര​​​മാ​​​കു​​​ക​​​യെ​​​ന്ന​​​ത് ​​​വ​​​ലി​​​യൊ​​​രു​​​ ​​​ഭാ​​​ഗ്യ​​​മ​​​ല്ലേ.​​​ ​​​ഒ​​​രു​​​പാ​​​ട് ​​​പേ​ര്‍​​​ ​​​കൊ​​​തി​​​ച്ച്‌ ​​​വ​​​ള​​​രെ​​​ ​​​ചു​​​രു​​​ക്കം​​​ ​​​പേ​ര്‍​​​ക്ക് ​​​മാ​​​ത്രം​​​ ​​​ല​​​ഭി​​​ക്കു​​​ന്ന​​​ ​​​ഭാ​​​ഗ്യം.​​​ ​​​അ​​​തെ​​​നി​​​ക്ക് ​​​കി​​​ട്ടു​​​ന്നു​​​ണ്ട​​​ല്ലോ.

 അഭിനയത്തിന് പുറമെ എ​നി​ക്ക് ​എ​ഴു​താ​ന്‍​ ​ഇ​ഷ്‌​ട​മാ​ണ്.​ ​ചെ​റു​പ്പം​ ​മു​ത​ലേ​ ​മ​ന​സി​ല്‍​ ​ഒ​രു​ ​സ്‌​റ്റോ​റി​ ​ലൈ​നു​ണ്ട്.​ ​ഒ​രു​ ​റി​യ​ല്‍​ ​ലൈ​ഫ് ​സ്‌​റ്റോ​റി.​ ​എ​നി​ക്ക​റി​യാ​വു​ന്ന​ ​ഒ​രാ​ളെ​ ​പ​റ്റി​യാ​ണ്.​ ​സ്‌​കൂ​ളി​ല്‍​ ​പ​ഠി​ക്കു​മ്ബോ​ള്‍​ ​മു​ത​ല്‍​ ​മ​ന​സി​ലു​ള്ള​ ​ക​ഥ​യാ​ണ്.​ ​ഞാ​ന്‍​ ​വ​ള​രും​ ​തോ​റും​ ​ആ​ ​ക​ഥ​യു​ടെ​ ​ഇ​ന്റ​ന്‍​സി​റ്റി​ ​കൂ​ടി​യി​ട്ടേ​യു​ള​ളൂ.​ ​അ​തു​കൊ​ണ്ടാ​ണ് ​പു​സ്‌​ത​ക​മാ​ക്കാ​മെ​ന്ന് ​ചി​ന്തി​ക്കു​ന്ന​ത്.

Namitha promod searching new ways in acting

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES