Latest News

അമ്മ വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് യാതൊരു മടിയും ഇല്ല; ഓവര്‍ മേക്കപ്പിനോടും ആഭരണങ്ങള്‍ വലിച്ചു വാരി ഇടുന്നതിനോടും എനിക്ക് ഒട്ടും യോജിപ്പില്ല; വെളിപ്പെടുത്തലുമായി നടി പ്രവീണ

Malayalilife
അമ്മ വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് യാതൊരു മടിയും ഇല്ല; ഓവര്‍ മേക്കപ്പിനോടും ആഭരണങ്ങള്‍ വലിച്ചു വാരി ഇടുന്നതിനോടും എനിക്ക് ഒട്ടും യോജിപ്പില്ല; വെളിപ്പെടുത്തലുമായി നടി പ്രവീണ

ലയാള സിനിമ-സീരിയല്‍ രംഗത്ത് സുപരിചിതമായ മുഖവും ശബ്ദവുമാണ് നടി പ്രവീണയുടേത്. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് നിരവധി ശ്രദ്ധേയ റോളുകളില്‍ താരം തിളങ്ങി. മലയാളത്തിലും അന്യഭാഷകളില്‍ അഭിനയത്തില്‍ സജീവയാണ് പ്രവീണ. ഭര്‍ത്താവും ഒരു മകളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. അഭിനയത്തിലും ഡബ്ബിങ്ങിലും സജീവമായ താരം ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാന്‍ സീരിയലില്‍ മൂന്ന് പെണ്‍മക്കളുടെ അമ്മയായി എത്തിയിരുന്നു. ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ താരത്തെ കസ്തൂരിമാനില്‍ ഏറ്റെടുത്തെത്. എന്നാല്‍ കഥാഗതിക്കനുസരിച്ച് സീരിയലില്‍ നിന്നും  പ്രവീണ അപ്രത്യക്ഷ ആവുകയായിരുന്നു. ക്ലാസ്സിക്കല്‍ നൃത്തരംഗത്തും ഗായികയായും പ്രവീണ കഴിവ് തെളിയിച്ചിട്ടുണ്ട്. വിവാഹത്തിനുശേഷവും അഭിനയ രംഗത്ത് സജീവമായിരുന്ന പ്രവീണ ഇപ്പോള്‍ ടെലിവിഷന്‍ പരമ്പരകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.അതിനൊരു കാരണം ഉണ്ട്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

ഒരുപാട് ഒരുപാട് വേഷങ്ങള്‍ ചെയ്യുന്നതില്‍ അല്ല കാര്യം. ഒരു സമൂഹത്തിന് നന്മ വരുന്ന കാര്യങ്ങള്‍ പറയുന്ന വേഷങ്ങള്‍ ചെയ്യുന്നതിലാണ് എനിക്ക് താത്പര്യം. ഒരുപാടൊന്നും വേണം എന്നുള്ള ആഗ്രഹം ഒന്നും എനിക്കില്ല. കിട്ടുന്ന കാര്യങ്ങള്‍ മനസ്സിന് സംതൃപ്തി നല്കുന്നതാകണം. അല്ലാതെ അമ്മ വേഷങ്ങള്‍, അമ്മൂമ്മ വേഷങ്ങള്‍ ഒന്നും ചെയ്യില്ല എന്ന് ഞാന്‍ ഒരിക്കലും പറയില്ല. കഴിഞ്ഞ എട്ടുവര്‍ഷമായി ഞാന്‍ പരമ്പരകള്‍ വേണ്ട എന്ന് മാത്രമാണ് ചിന്തിച്ചത്. അതിനൊരു കാരണമുണ്ട്, ജനമനസ്സുകളില്‍ അത്രയും സ്വാധീനിക്കുന്ന എന്തെങ്കിലും കഥാപാത്രങ്ങള്‍, അല്ലെങ്കില്‍ ചലഞ്ചിങ് ആയ വേഷങ്ങള്‍ അങ്ങിനെ ഉള്ളതൊക്കെ ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ വരുന്നത് എല്ലാം പതിവ് പോലെയുള്ള കഥാപാത്രങ്ങള്‍ ആയിരുന്നു. എല്ലാവരും ചെയ്തു പഴകിയ അല്ലെങ്കില്‍ ഞാന്‍ തന്നെ ചെയ്തു മടുത്ത കഥാപാത്രങ്ങള്‍ മാത്രം വന്നു തുടങ്ങിയതോടെ ഇനി പരമ്പരകള്‍ തന്നെ വേണ്ട എന്ന തീരുമാനത്തില്‍ എത്തി.

പരമ്പരകള്‍ ചെയ്യുന്നില്ല എന്ന തീരുമാനത്തില്‍ ഇരുന്നപ്പോഴാണ് കസ്തൂരിമാനിലേക്ക് ഉള്ള ക്ഷണം ലഭിച്ചത്. അമ്മയും മൂന്നുമക്കളുടെയും കഥ പറയുന്ന ഒരു പരമ്പര. അവരോട് ഞാന്‍ ആദ്യമേ തന്നെ പറഞ്ഞിരുന്നു വ്യത്യസ്തമായത് മാത്രം ചെയ്യാന്‍ ആണ് ആഗ്രഹം എന്ന്. അവരത് സമ്മതിക്കുകയും ചെയ്തു.കഥ കേട്ടപ്പോള്‍ അല്‍പ്പം വ്യത്യസ്തമായി തോന്നി. മാത്രവുമല്ല, പ്രവീണയുടെ കഥാപാത്രം ആണ് അതിലെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത് എന്ന് അവര്‍ പറയുകയും ചെയ്തു. എല്ലാവരും ഇങ്ങനെയാണ് ആദ്യമൊക്കെ പറയുന്നത്, പറ്റിക്കരുത് എന്ന് പറഞ്ഞ ശേഷമാണ് ഞാന്‍ ആ പരമ്പര ഏറ്റെടുക്കുന്നത്.അമ്മ വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് യാതൊരു മടിയും ഇല്ല. കാരണം ഞാനും ഒരു അമ്മയാണ്. എന്റെ മകള്‍ക്ക് പതിനെട്ട് വയസ്സായി. സിനിമയില്‍ നിരവധി താരങ്ങളുടെ അമ്മ വേഷത്തില്‍ ഞാന്‍ എത്തിയിട്ടുണ്ട്. അമ്മ കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ അഭിമാനം മാത്രമേ തോന്നിയിട്ടൊള്ളൂ. പക്ഷെ ആ അമ്മ ജന മനസ്സുകളില്‍ തങ്ങി നില്‍ക്കുന്ന ഒരു അമ്മ ആയിരിക്കണം. കാരണം അമ്മയാണ് സകലതും, ഒരു കുട്ടിയെ നല്ലൊരു പൗരന്‍ ആക്കുന്നത് ഒരമ്മയാണ്. അപ്പോള്‍ അമ്മ കഥാപാത്രങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ഈ കാലഘട്ടത്തിനു യോജിക്കുന്ന ഒരു അമ്മ ആകണം എന്ന് എനിക്ക് നിര്‍ബന്ധം ഉണ്ട്. കാരണം ജന മനസ്സുകളില്‍ നിറയണം എങ്കില്‍ കഴിച്ചോ, ഉണ്ടോ ഉറങ്ങിയോ എന്ന് മാത്രം തിരക്കുന്ന ഒരു അമ്മ ആകരുത് എന്റെ കഥാപാത്രം എന്നും എനിക്ക് നിര്‍ബന്ധം ഉണ്ട്. കസ്തൂരിമാനില്‍ സംഭവിച്ചതും അതാണ്. സേതുലക്ഷ്മിയുടെയും മൂന്നു പെണ്‍കുട്ടികളുടെയും കഥ പറഞ്ഞു തുടങ്ങി. പിന്നെ ഒരു പെണ്‍കുട്ടിയുടെ മാത്രം കഥ ആയി അതങ്ങു ഒതുങ്ങി പോവുകയും ചെയ്തു. അത് നല്ല രീതിയില്‍ തന്നെയാണ് ഇപ്പോഴും പോകുന്നത്. അവരുടെ ഭാഗത്ത് തെറ്റില്ല. പക്ഷെ എനിക്ക് സംതൃപ്തി ലഭിക്കാത്തത് കൊണ്ട് മാത്രമാണ് അത് വിടേണ്ടി വന്നതെന്നും പ്രവീണ പറയുന്നു.

ഇടക്ക് തമിഴിലും ഒരു സീരിയല്‍ ചെയ്തു. പ്രിയമാനവള്‍ എന്ന പരമ്പരയാണ് ഏറ്റവും ഒടുവില്‍ ചെയ്തതത്. അതിപ്പോള്‍ അവസാനിച്ചു. അതിലും ഒരു അമ്മ കഥാപാത്രം ആയിരുന്നു. കഥാപാത്രങ്ങള്‍ ഇപ്പോള്‍ തമിഴില്‍ ആണെങ്കിലും മലയാളത്തില്‍ ആണെങ്കിലും എല്ലാം ഒരേ പോലെയാണ്. ഒരുപാട് ഓഫറുകള്‍ സീരിയലില്‍ നിന്നും വരുന്നുണ്ട്. പക്ഷെ കഥ കേള്‍ക്കുമ്പോള്‍ത്തന്നെ മുന്‍പ് ഞാന്‍ ചെയ്ത കഥാപാത്രങ്ങളെ പോലെ തന്നെ തോന്നാറുണ്ട്. അങ്ങനെയാണ് പലതും ഉപക്ഷിക്കേണ്ടി വരുന്നത്. എന്ന് വച്ച് പരമ്പരകളിലേക്ക് ഇല്ല എന്നൊന്നും പറയില്ല. നല്ലത് വന്നാല്‍ തീര്‍ച്ചയായും ഞാന്‍ തിരികെ എത്തുമെന്നും പ്രവീണ പറയുന്നു. 13 വര്‍ഷത്തിലേറെയായി കലാരംഗത്ത് പ്രവീണ സജീവമാണ്.രണ്ടു തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ താരമാണ് പ്രവീണ.ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി,അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത രണ്ടു പെണ്ണും ഒരാണും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് പ്രവീണയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത്. പത്മനാഭന്റെ 'ഗൗരി' എന്ന ചിത്രത്തില്‍ പാര്‍വതിയുടെ കുട്ടിക്കാലം അവതരിപ്പിച്ചാണ് പ്രവീണ അഭിനയരംഗത്തേക്ക് എത്തിയത്.

I have no hesitation in playing the role of mother said praveena

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES