Latest News

വിഷ്ണുവേട്ടന്‍ ഇല്ലാതൊരു ജീവിതമായിരുന്നെങ്കില്‍ സാധാരണ ജോലി ചെയ്‌തോ വീട്ടമ്മയായോ ഞാൻ ഒതുങ്ങി പോകുമായിരുന്നു; അഭിനയലോകത്തേക്ക് തന്നെ എത്തിക്കാൻ കാരണമായത് എന്റെ വിഷ്ണുവേട്ടനാണ്; ഒരിക്കൽ കൂടി തന്റെ പ്രണയ നിമിഷത്തെ കുറിച്ച് മനസ്സ് തുറന്ന് നടി അനുസിത്താര

Malayalilife
വിഷ്ണുവേട്ടന്‍ ഇല്ലാതൊരു ജീവിതമായിരുന്നെങ്കില്‍ സാധാരണ ജോലി ചെയ്‌തോ വീട്ടമ്മയായോ ഞാൻ ഒതുങ്ങി പോകുമായിരുന്നു; അഭിനയലോകത്തേക്ക്  തന്നെ എത്തിക്കാൻ കാരണമായത് എന്റെ  വിഷ്ണുവേട്ടനാണ്; ഒരിക്കൽ കൂടി തന്റെ പ്രണയ നിമിഷത്തെ  കുറിച്ച് മനസ്സ് തുറന്ന് നടി അനുസിത്താര

സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചേക്കേറിയ താരമാണ് നടി അനുസിത്താര. ഒരു അഭിനേത്രി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ് അനുസിത്താര. താര ജാടകൾ  ഒന്നും തന്നെ കാണിക്കാത്ത താരത്തിന് ഏറെ പ്രേക്ഷക പിന്തുണയാണ് കിട്ടുന്നതും. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും  പങ്കുവച്ചുകൊണ്ട് അനു സോഷ്യൽ മീഡിയയിൽ സജീവമാകാറുമുണ്ട്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച്  2015 ലാണ് അനുസിത്താര വിവാഹം കഴിച്ചത്. വെറും ഒരു വീട്ടമ്മയായി കഴിയേണ്ടിയിരുന്ന തന്നെ അഭിനയലോകത്തേക്ക് എത്തിച്ചത് വിഷ്ണുവാണെന്ന് പലവട്ടം അനുസിത്താര വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കൽ കൂടി അനുസിത്താര തന്റെ പ്രണയത്തെപ്പറ്റി മനസ്സ് തുറക്കുകയാണ്.

ഞാന്‍ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് വിഷ്ണുവേട്ടനെ ആദ്യമായി ശ്രദ്ധിക്കുന്നത്. സ്‌കൂളില്‍ നിന്നും മടങ്ങുന്ന എന്നെയും കാത്ത് പതിവായി ചായക്കടയുടെ മുന്നില്‍ അദ്ദേഹം കാത്തിരിക്കുമായിരുന്നു. ആ പ്രദേശത്തുള്ളവര്‍ക്ക് എന്റെ കുടുംബത്തെ നന്നായി അറിയാം പ്രത്യേകിച്ച് അച്ഛനെ. എന്നാല്‍ വിഷ്ണുവേട്ടന്‍ ഒരിക്കലും എന്റെ അടുത്ത് വരുകയോ ശല്യപ്പെടുത്തുകയോ സംസാരിക്കുകയോ ചെയ്തിട്ടുമില്ല. പക്ഷേ ആളുകള്‍ ഈ ചെറുപ്പക്കാരനെ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്ന് എനിക്ക് മനസ്സിലായി. കാരണം എല്ലാ ദിവസവും അദ്ദേഹം എന്നെയും കാത്ത് ഇങ്ങനെ നില്‍ക്കുകയാണ്. ഇതിന്റെ പ്രത്യാഘാതം എന്താണെന്ന് കൃത്യമായി അറിയാവുന്നതുകൊണ്ട് അമ്മയുടെ മൊബൈല്‍ മേടിച്ച് അദ്ദേഹത്തോട് എന്റെ ഇഷ്ടക്കേട് അറിയിച്ചു.

എന്നെ കാത്ത് നില്‍ക്കരുതെന്നും ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയാല്‍ വീട്ടില്‍ വലിയ പ്രശ്‌നമാകുമെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ എന്റെ ആവശ്യം വിഷ്ണുവേട്ടന്‍ നിരാകരിക്കുമെന്നാണ് കരുതിയത്. പക്ഷേ അടുത്ത ദിവസം മുതല്‍ അദ്ദേഹത്തെ അവിടെയെങ്ങും കാണാനായില്ല. അത് എന്നില്‍ വലിയ ഉത്കണ്ഠ ഉളവാക്കി. ആ ആകാംക്ഷയില്‍ ഞാന്‍ അദ്ദേഹത്തെ വിളിക്കുകയും ചെയ്തു. എന്റെ വാക്കുകളെ വിലമതിക്കുന്ന വിഷ്ണുവേട്ടന്റെ ഗുണമാണ് എന്നെ ആദ്യം ആകര്‍ഷിച്ചത്. വിഷ്ണുവേട്ടന്‍ ഇല്ലാതൊരു ജീവിതമായിരുന്നെങ്കില്‍ സാധാരണ ജോലി ചെയ്‌തോ വീട്ടമ്മയായോ ഒതുങ്ങിപോകുമായിരുന്നു. 
 

Anusithara reveals about her love story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES