വിവാഹശേഷവും അഭിനയിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചിരുന്നു; അഭിനയം നിർത്താനുള്ള കാരണം തുറന്ന് പറഞ്ഞ് ശരണ്യ മോഹൻ

Malayalilife
വിവാഹശേഷവും അഭിനയിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചിരുന്നു; അഭിനയം നിർത്താനുള്ള കാരണം തുറന്ന് പറഞ്ഞ് ശരണ്യ മോഹൻ

കുടുംബപ്രേക്ഷകരുടെ ഇഷ്‌ട നായികമാരിൽ ഒരാളാണ്  ശരണ്യ മോഹൻ.  വിവാഹിതയായതോടെ അഭനയത്തിൽ നിന്നും താരം ഇടവേള എടുത്തിരുന്നു. കുടുംബജീവിതവുമായി മുന്നോട്ട് പോകുന്ന താരം ഇപ്പോൾ  സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുകയാണ്. സംവിധായകന്‍ ഫാസില്‍ ശരണ്യയെ സിനിമയിലേക്ക് ക്ഷണിക്കുന്നത് മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത്  താരത്തിന്റെ  ഒരു ഡാന്‍സ് കണ്ട് കൊണ്ടായിരുന്നു. അനിയത്തിപ്രാവിലേക്ക് ആയിരുന്നു താരത്തിന്റെ ആദ്യം ക്ഷണം. കൂടുതലും ശരണ്യയെ തേടി എത്തിയിരുന്നത്  അനിയത്തി വേഷങ്ങളായിരുന്നു. വിജയ് ചിത്രമായ  വേലായുധത്തിലെ അനിത്തിവേഷം ഏറെ ശ്രദ്ധ നേടുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ അഭിനയത്തില്‍ നിന്നും പിന്‍മാറാനുള്ള കാരണത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ശരണ്യ.

'വിവാഹശേഷവും അഭിനയിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചിരുന്നു. ഇടയ്ക്ക് സീരിയലുകളില്‍ അഭിനയിച്ചിരുന്നു. മക്കള്‍ക്കും കുടുംബത്തിനുമൊപ്പമായി കൂടുതല്‍ സമയം മാറ്റിവെക്കാന്‍ തീരുമാനിച്ചതോടെ അഭിനയത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു. ഞങ്ങള്‍ ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു അതെന്നും' ശരണ്യ പങ്കുവച്ചു. നാട്യഭാരതിയെന്ന ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട് ഇപ്പോള്‍.

വിവാഹത്തിന് ശേഷം ഭര്‍ത്തവ് ഡോ അരവിന്ദിനൊപ്പം തിരുവനന്തപുരത്താണ് താമസം. 60 വര്‍ഷം പഴക്കമുള്ള ഒറ്റനില വീടും പറമ്ബും രണ്ടു മക്കളും ആയിട്ട് സന്തോഷകരം ആയ ജീവിതം മുന്നോട്ട് പോകുന്നത്. ' മകന്‍ അനന്തപദ്മനാഭന് മൂന്നര വയസ്സായി. മകള്‍ അന്നപൂര്‍ണ്ണയ്ക്ക് ഒന്നേകാല്‍ വയസ്സായതേയുള്ളൂ. രസമുള്ള പ്രായമാണ്. അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചാണ് ഇപ്പോള്‍ ജീവിതം ചലിക്കുന്നത്. ലോക് ഡൗണ്‍ ജീവിതത്തില്‍ ബോറടിയില്ലെങ്കിലും എല്ലാം പെട്ടെന്ന് ശരിയാവണേയെന്ന പ്രാര്‍ത്ഥനയാണ് ഉള്ളത്' ശരണ്യ മോഹന്‍ പറയുന്നു.

After marriage lot of oppourtunities come in movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES