Latest News

ലഡുവിൽ നിന്നും ഒരു കുഞ്ഞ് മനുഷ്യനിലേക്ക്; മാതൃത്വമാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയം; തുറന്ന് പറഞ്ഞ് തെന്നിന്ത്യൻ നായിക സമീറ റെഡ്ഡി

Malayalilife
ലഡുവിൽ നിന്നും ഒരു കുഞ്ഞ് മനുഷ്യനിലേക്ക്; മാതൃത്വമാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയം;  തുറന്ന് പറഞ്ഞ്  തെന്നിന്ത്യൻ നായിക  സമീറ റെഡ്ഡി

തെന്നിന്ത്യന്‍ സിനിമാ പ്രക്ഷകരുടെ മനം കവര്‍ന്ന താരമാണ് സമീറ റെഡ്ഡി. ബോളിവുഡില്‍ ഒരു പിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത താരം ഗൗതം മേനോന്‍ സംവിധാനം ചെയ്ത വാരണം ആയിരത്തില്‍ സൂര്യയുടെ നായികയായാണ് വേഷമിട്ടിരുന്നത്. ചിത്രത്തില്‍ സമീറ അവതരിപ്പിച്ച മേഘ്ന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ സമീറ ഇപ്പോള്‍ മാതൃത്വത്തെ ആഘോഷമാക്കുകയാണ്. അതോടൊപ്പം തന്നെ മകന്റെ വളർച്ചയുടെ  രണ്ടു ഘട്ടങ്ങൾ കൂടി പങ്കുവയ്ക്കുകയാണ് താരം.

‘ലഡുവിൽ നിന്നും ഒരു കുഞ്ഞ് മനുഷ്യനിലേക്ക്.. നിങ്ങളുടെ കുട്ടി ഒരു കുഞ്ഞ് ആൺകുട്ടിയായി എങ്ങനെ മാറുന്നുവെന്ന് കാണുന്നത് അവിശ്വസനീയമാണ്. മാതൃത്വമാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയം' എന്നുമാണ് മകന്റെ വളർച്ചയെ കുറിച്ച് നടി പറയുന്നത്. എന്നാൽ ഈ ലോക്ക് ഡൗൺ കാലത്ത്  താരം തന്റെ ആദ്യ പ്രസവത്തിനിടെ അനുഭവിച്ച മാനസിക സങ്കര്‍ഷങ്ങളെ കുറിച്ചും ബോഡി ഷെയ്മിങിനെക്കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞിരുന്നു. 

സിനിമയില്‍ ഒരു കാലത്ത് ഏറെ സജീവമായിരുന്ന താരം 2014 ല്‍ അക്ഷയ് വര്‍ധയുമായുളള വിവാഹത്തോടെ താല്‍ക്കാലികമായി സിനിമ മേഘലയില്‍ നിന്ന് വിട പറയുകയും ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ തന്റെ രണ്ട് മക്കള്‍ക്ക് ഒപ്പം സന്തുഷ്ട കുടുംബ ജീവിതം നയിച്ച് പോരുകയാണ സമീറ.  ഒരു നാള്‍ വരും എന്ന മലയാള ചിത്രത്തില്‍ മോഹന്‍ ലാലിനൊപ്പം താരം അഭിനയിക്കുകയും ചെയ്തിരുന്നു. 

Actress sameera reddy words about son

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES