മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയും അവതാരകയുമെല്ലാമാണ് സാധിക വേണുഗോപാല്‍. സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഒരു സ്ഥാനമുറപ്പിച്ച നടി പിന്നീട് അവതാരകയായും എത്തി. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ നിലപാടുകള്‍ തുറന്ന് പറയാന്‍ മടി കാണിക്കാറില്ല. അതിനാല്‍ തന്നെ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരികയും ചെയ്തിട്ടുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം തന്റെ സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരുമായി താരം പങ്കുവെയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ നിര്‍മ്മാണരംഗത്തേയ്ക്ക് ചുവട് വച്ചിരിക്കുകയാണ് സാധിക.
നടിയും അവതാരികയുമായ സാധിക വേണുഗോപാല്‍ തന്റെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന വ്യക്തിയാണ്. ഇതിന്റെ പേരില്‍ നടിക്ക് നിരവധി തവണ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ നടി തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. എന്നാലിപ്പോള്‍ നിര്‍മ്മാണരംഗത്തേയ്ക്ക് കടന്ന സാധിക പുതിയ പ്രൊഡക്ഷന്‍ കമ്ബനി ആരംഭിച്ചിരിക്കുകയാണ്. കൊച്ചിയില്‍ പുതിയ നിര്‍മ്മാണ കമ്ബനിയായ ക്രിയ മൂവി മേക്കേഴ്സിന്റെ ലോഞ്ച് നടന്നിരിക്കുകയാണ്. നിര്‍മ്മാണ് കമ്ബനിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് സാധികയുടെ അമ്മയാണ്. സോഷ്യല്‍ മീഡിയയില്‍ പരിപാടിയുടെ ചിത്രങ്ങളും വീഡിയോയും വൈറലാണ്.
അതേസമയം സംവിധാനത്തിലും സാധിക ഒരു കൈ നോക്കിയിട്ടുണ്ട്. ഈ ചടങ്ങില്‍ ആദ്യമായി സംവിധാനം ചെയ്ത, കവര്‍ സോംഗ് 'ലാഗവ് കെ ദാഗെ'യുടെ പ്രിവ്യു ഷോയും നടന്നിരുന്നു. കവര്‍ ഗാനം ആലപിച്ചിരിക്കുന്നത് ഗോപികയാണ് . കൂടാതെ 'കള്ളി ചെല്ലമ്മ' എന്ന ഷോര്‍ട്ട് ഫിലിമിന്റെ വിജയാഘോഷവും ബോസ് മീഡിയയുടെ ആനിവേഴ്സറിയും ഇതേ വേദിയില്‍ നടക്കുകയും ചെയ്തു. നടിയുടെ പുതിയ സംരംഭത്തിന് എല്ലാവധത്തിലുള്ള ആശംസയും നോര്‍ന്ന് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.