മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് പോളി വത്സൻ. നാടക നടിയായി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരം ഇപ്പോൾ സിനിമ മേഖലയിലും സജീവമാണ്. . എറണാകുളം ജില്ലയിലെ വൈപ്പിൻ സ്വദേശിനിയായ ഇവർ 37 വർഷത്തോളം നാടകരംഗത്തു പ്രവർത്തിച്ചിട്ടുണ്ട്. അണ്ണന്‍ തമ്പി എന്ന ചിത്രത്തിലൂടെയാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ചുവട് വയ്ക്കുന്നതും. തുടർന്ന് ഏതാനും ചലച്ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തു. ഗപ്പി, ലീല, മംഗ്ലീഷ്, ഈ.മ.യൗ, ഒറ്റമുറി വെളിച്ചം, കൂടെ എന്നിവയാണ് പൗളി വത്സൻ അഭിനയിച്ച പ്രധാന ചലച്ചിത്രങ്ങൾ. എന്നാൽ ഇപ്പോൾജഗദീഷ് അവതാരകനായി എത്തുന്ന പണം തരും പടം എന്ന പരിപാടിയില്‍ പങ്കെടുക്കവെ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
പോളി നത്സന്റെ വാക്കുകള്‍ ഇങ്ങനെ,
ഞാനും വത്സന്‍ ചേട്ടനും അയല്‍വാസികളായിരുന്നു. ഒരുമിച്ച് കളിച്ച് വളര്‍ന്നതാണ്. പ്രേമം ഒന്നും അന്ന് ഉണ്ടായിരുന്നില്ല. ഒരുമിച്ചാണ് സ്‌കൂളില്‍ പോകുന്നതും വരുന്നതും എല്ലാം. ഏതോ ഒരു സമയത്ത് ആ സൗഹൃദം പ്രണയമായി മാറി. എന്നെ സംബന്ധിച്ച് പ്രണയിച്ച ആളെ തന്നെ വിവാഹം ചെയ്യണം. അല്ലാതെ എനിക്ക് പറ്റില്ല. ആ ഒരു ഒറ്റക്കാരണം കൊണ്ട് എനിക്ക് വന്ന വിവാഹ ആലോചനകള്‍ എല്ലാം ഞാന്‍ തന്നെ സ്വയം മുടക്കിയിട്ടുണ്ട്. പെണ്ണുകാണാന്‍ ആളുകള്‍ വരുമ്പോള്‍ പിന്നാമ്പുറത്ത് വഴി പോയി ഞാന്‍ തന്നെ പെണ്ണിനെ കുറിച്ച് മോശം പറയും. കെട്ടാന്‍ കൊള്ളില്ല, അവള്‍ക്ക് ഏതോ ഇഷ്ടമുണ്ട് എന്നൊക്കെ. വിചാരിച്ചാല്‍ എനിക്ക് നല്ല ആലോചനകള്‍ എല്ലാം കിട്ടുമായിരുന്നു, ഞാന്‍ നല്ല സുന്ദരിയും ആയിരുന്നു.
വത്സന്‍ ചേട്ടന് പറയത്തക്ക ജോലി ഒന്നും ഉണ്ടായിരുന്നില്ല എന്നതായിരുന്നു പ്രശ്നം. 22 വയസ്സ് ആയിരുന്നു അന്ന് പ്രായം, നന്നായി പാട്ട് പാടുകയും എഴുതുകയും കംപോസ് ചെയ്യികയും എല്ലാം ചെയ്യും. അദ്ദേഹത്തിന്റെ പാട്ടിലാണ് ഞാന്‍ വീണത്. കലകാരന്‍ ആയത് കൊണ്ട് മാത്രമാണ് ഞാന്‍ വത്സന്‍ ചേട്ടനെ സ്നേഹിച്ചത് എന്ന് തന്നെ പറയാം. കാരണം എന്നെ പ്രോത്സാഹിപ്പിയ്ക്കുന്ന ആളായിരിക്കണം എന്ന നിര്‍ബന്ധം ഉണ്ടായിരുന്നു. മരിക്കുന്നത് വരെ അത് അങ്ങനെ തന്നെയായിരുന്നു. വീട്ടുകാരുടെ സമ്മതം ഇല്ലാതെ വത്സന്‍ ചേട്ടനൊപ്പം ഇറങ്ങി പോയി അമ്പലത്തില്‍ വച്ച് താലികെട്ടുകയായിരുന്നു,
എന്റെ കലയില്‍ എന്നെ ഏറ്റവും അധികം സപ്പോര്‍ട്ട് ചെയ്തത് വത്സന്‍ ചേട്ടന്‍ തന്നെയാണ്. തുടക്കത്തില്‍ എല്ലാം ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. നാടകം നിര്‍ത്താന്‍ ആലോചിച്ചപ്പോള്‍ എല്ലാം വത്സന്‍ ചേട്ടന്‍ പറയും, ‘എടോ നിര്‍ത്തല്ലേ, ഒരു അവാര്‍ഡ് വാങ്ങിയിട്ടേ നിര്‍ത്താവൂ’ എന്ന്. നല്ല നല്ല വേഷങ്ങള്‍ ഒരുപാട് ചെയ്തിട്ടുണ്ട്. പക്ഷെ ഒന്നിനും പുരസ്‌കാരം കിട്ടിയില്ല. ഒന്നുകില്‍ അവാര്‍ഡിന് കൊടുക്കാറില്ല, കൊടുത്താലും രാഷ്ട്രീയമാണ് എന്ന് പറഞ്ഞ് എടുക്കാറില്ല. അങ്ങനെ കുറേക്കാലം കാത്തിരിപ്പായി.
ഞങ്ങള്‍ ഒന്നിച്ച് നാടകങ്ങള്‍ എല്ലാം ചെയ്തിട്ടുണ്ട്. പക്ഷെ അന്നത്തെ കാലത്ത് നായികമാര്‍ പ്രതിഫലം പറഞ്ഞ് ഉറപ്പിച്ച് കൈയ്യില്‍ കിട്ടിയാലെ തട്ടയില്‍ കയറൂ. പക്ഷെ നടന്മാര്‍ക്ക് പ്രതിഫലം കിട്ടില്ല. എന്തെങ്കിലും നക്കാപിച്ച കൊടുത്ത് ഒഴിവാക്കും. മക്കള്‍ ഒക്കെ ആയതിന് ശേഷം ആ പ്രതിപലം ഞങ്ങള്‍ക്ക് മതിയാവാതെയായി. അതോടെ ഞാന്‍ മാത്രം നാടകത്തിന് പോയി, അദ്ദേഹം നാടകം എഴുതികൊടുക്കാനും അമച്ചര്‍ നാടകങ്ങള്‍ പഠിപ്പിയ്ക്കാനും എല്ലാം പോയി. എന്നെ എടീ എന്ന് പോലും വത്സന്‍ ചേട്ടന്‍ വിളിച്ചിട്ടില്ല. വഴക്കൊന്നും ഒരിക്കലും പറയാറില്ല. ഉറക്കൊഴിഞ്ഞ് നാടകം ഒക്കെ കഴിഞ്ഞ് വരുമ്പോള്‍ എന്തെങ്കിലും കണ്ടാല്‍ എനിക്ക് പെട്ടന്ന് ദേഷ്യം വരും. അപ്പോള്‍ ഞാനെന്തെങ്കിലും പറഞ്ഞാല്‍ പോലും വത്സന്‍ ചേട്ടന്‍, ഹാ അത് പറഞ്ഞ് തീര്‍ത്ത് പോയിക്കോളും എന്ന ഭാവത്തില്‍ വിട്ടേക്കും. അമ്പത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ഇടയില്‍ മോനെ, മോനെ എന്നാണ് ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിരുന്നത്.
ഞങ്ങളുടെ വിവാഹത്തില്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും എല്ലാം എതിര്‍പ്പ് ആയിരുന്നു. വത്സന്‍ ചേട്ടന്‍ മതം മാറി, ക്രിസ്ത്യന്‍ ആയപ്പോഴാണ് എല്ലാവരുടെയും ദേഷ്യം മാറിയത്. അതിന് ഒരു കാരണമുണ്ടായിരുന്നു. എനിക്ക് ടി വി പിടിപെട്ടു. അന്ന് അത്രയും ഭീകരമായ അസുഖമായിരുന്നു ടി വി. എനിക്ക് രക്തം ഛര്‍ദ്ദിയ്ക്കുന്ന അത്രയും സീരിയസ് ആയിരുന്നു. അത്രയും സീരിയസ് ആയപ്പോള്‍, മരിക്കും എന്ന സ്റ്റേജില്‍ എത്തിയപ്പോള്‍ അപ്പച്ചന്‍ എന്നെ വീട്ടിലേക്ക് വിളിച്ചു. എങ്ങാന്‍ എനിക്ക് എന്തെങ്കിലും സംഭവിച്ചാലോ എന്ന് കരുതി, അപ്പച്ചന്‍ ഒന്നും പറയാതെ തന്നെ വത്സന്‍ ചേട്ടന്‍ സ്വന്ത ഇഷ്ടപ്രകാരം മതം മാറുകയായിരുന്നു. ഞാന്‍ എന്ത് വേണമെങ്കിലും ചെയ്യാം, അവള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഞങ്ങള്‍ നാല് പേരെയും ഒരിടത്ത് മറവ് ചെയ്യണേ അപ്പച്ചാ എന്ന് പറഞ്ഞുകൊണ്ടാണ് മതം മാറിയത്. മതം മാറിയ ശേഷം നാട്ടുകാര്‍ എല്ലാം ചേര്‍ന്ന് പള്ളിയില്‍ വച്ച് ഗംഭീരമായ കല്യാണം നടത്തി. അപ്പോള്‍ മക്കള്‍ക്ക് രണ്ടും നാലും വയസ്സ് ആയിരുന്നു.
കൊറോണ വന്നില്ലായിരുന്നുവെങ്കില്‍ കുറച്ച് നാള്‍ കൂടെ ഞങ്ങളോടൊപ്പം ജീവിച്ചേനെ. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും കൊറോണ വന്നു. അദ്ദേഹത്തിന് കിഡ്നിയ്ക്ക് കംപ്ലൈന്റ് ഉണ്ടായിരുന്നു. എന്നാലും അസുഖം എല്ലാം മാറിയിരുന്നു. ആശുപത്രിയില്‍ വച്ച് എന്നോട് ഫോണില്‍ സംസാരിക്കുകയൊക്കെ ചെയ്യുമായിരുന്നു, ‘എനിക്ക് എല്ലാം മാറിയെടോ, ഞാന്‍ കഞ്ഞിയെല്ലാം കുടിക്കാന്‍ തുടങ്ങി’ എന്ന്. വരാന്‍ പറ്റാത്തത് കൊണ്ടാണ് ഞാന്‍ വരാത്തത് എന്ന് പറഞ്ഞപ്പോള്‍, വേണ്ടടോ ഇവിടെ ഡെയ്ഞ്ചര്‍ ആണ് എന്നായിരുന്നു പ്രതികരണം. പിന്നെ പെട്ടന്നാണ് അസുഖം കൂടിയത്. ഒന്നും ചെയ്യാന്‍ പറ്റിയില്ല, കൂടെ നിന്നാല്‍ മതിയായിരുന്നു. പോയിട്ട് ഒരു വര്‍ഷമായി എന്ന് എനിക്കിപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇളയ മകന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഇടയ്ക്ക് ഞാന്‍ കരുതും വത്സന്‍ ചേട്ടനാണോ എന്ന്.