നടനായും സംവിധായകനായുമെല്ലാം സിനിമാ ലോകത്ത് മിന്നിത്തിളങ്ങുന്ന താരമാണ് സൗബിന്‍ ഷാഹിര്‍. കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ ചേക്കേറിയ താരം പതിയെ നടനായും സംവിധായകനായുമെല്ലാം എത്തി പ്രേക്ഷകരെ ഞെട്ടിച്ചു. അടുത്തിടെ ഇറങ്ങിയ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനും വികൃതിയുമെല്ലാം താരത്തിന് നിരവധി ആരാധകരെ സമ്മാനിച്ചു. ഇപ്പോള്‍ ക്വാറന്റൈന്‍ കാലത്ത് താരവും വീട്ടില്‍ തന്നെയാണ്. വെറുതെ ഇരുന്നുള്ള ബോറടി ഒഴിവാക്കാന്‍ താരവും ഓരോ വഴികള്‍ തിരയുകയാണ്. അങ്ങനെ താരം കണ്ടെത്തിയ പുതിയ മാര്‍ഗം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍.
ക്വാറന്റൈനില്‍ പട്ടം പറത്തലാണ് താരം കണ്ടെത്തിയ മാര്‍ഗം. വീട്ടിലിരുന്ന് സൗബിന്‍ തന്നെയാണ് പട്ടമുണ്ടാക്കിയത്. പട്ടമുണ്ടാക്കുന്നതിന്റേയും പറത്തുന്നതിന്റേയും വീഡിയോ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ പട്ടം പറത്തല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പട്ടം എന്ന ക്വാപ്ഷന്‍ നല്‍കിയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ലഭിക്കുന്നത്. താരങ്ങള്‍ ഉളപ്പെടെയുള്ള ആരാധകരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. നടന്‍ വിനയ് ഫോര്‍ട്ട്, ആദില്‍ ഇബ്രാഹിം തുടങ്ങിയ താരങ്ങളാണ് സൗബിന്റെ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. സൂപ്പര്‍ എന്നുള്ള ചിന്നമാണ് വിനയ് ഫോര്‍ട്ട് നല്‍കിയത്. പൊളി പൊളിയെന്നാണ് ആദിലിന്റെ കമന്റ്. ഇതിന് പുറമേ ഇക്ക വെറും പൊളി, കിടു ഇക്ക എന്നെല്ലാമുള്ള ആരാധകരുടെ കമന്റുകളും ഉണ്ട്.
മുമ്പ് പ്രാവ് പറത്തല്‍ മത്സരം താരം തന്റെ സിനിമയിലൂടെ കാണിച്ചു തന്നിരുന്നു. ആ സിനിമയില്‍ തന്നെ ചില ഭാഗങ്ങളില്‍ പട്ടം പറത്തലും കടന്നുവന്നിരുന്നു. എന്നാല്‍ ഇതെല്ലാം തന്റെ ജീവിതത്തിന്റെഭാഗമായിരുന്നുവെന്നാണ് സൗബിന്‍ അന്ന് പറഞ്ഞിരുന്നത്. എന്തായാലും താരത്തിന്റെ പുതിയ വീഡിയോ ഇതിനോടകം വൈറലായിമാറിയിരിക്കുകയാണ്..