Latest News

മാമുക്കോയയുടെ മകനും വെള്ളിത്തിരയിലേക്ക്; അരങ്ങേറ്റ ചിത്രത്തില്‍ പോലീസ് ഓഫീസറായി നിസാര്‍ മാമുക്കോയ; ഒരുമ്പെട്ടവന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത് 

Malayalilife
 മാമുക്കോയയുടെ മകനും വെള്ളിത്തിരയിലേക്ക്; അരങ്ങേറ്റ ചിത്രത്തില്‍ പോലീസ് ഓഫീസറായി നിസാര്‍ മാമുക്കോയ; ഒരുമ്പെട്ടവന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത് 

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളില്‍ ഒരാളായിരുന്നു മാമുക്കോയ. 450 ലധികം മലയാള സിനിമകളില്‍ അഭിനയിച്ച മാമുക്കോയ മലയാള സിനിമയിലെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായിരുന്നു. മാമുക്കോയയുടെ മകന്‍ നിസാര്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 

സുജീഷ് ദക്ഷിണകാശിയും ഹരിനാരായണന്‍ കെ എമ്മും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'ഒരുമ്പെട്ടവന്‍' എന്ന ചിത്രത്തിലാണ് നിസാര്‍ എത്തുന്നത്. ചിത്രത്തിന്റെ ഒരു ക്യാരക്റ്റര്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. നിസാര്‍ മാമുക്കോയ അവതരിപ്പിക്കുന്ന എസ് എച്ച് ഒ ജോണ്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്. 

ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറില്‍ സുജീഷ് ദക്ഷിണകാശിയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും. സുധീഷ്, ഐ എം വിജയന്‍, സുനില്‍ സുഖദ, സിനോജ് വര്‍ഗീസ്, കലാഭവന്‍ ജിന്റോ, ശിവദാസ് കണ്ണൂര്‍, ഗൗതം ഹരിനാരായണന്‍, സുരേന്ദ്രന്‍ കാളിയത്ത്, സൗമ്യ മാവേലിക്കര, അപര്‍ണ്ണ ശിവദാസ്, വിനോദ് ബോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍. 

ഛായാഗ്രഹണം സെല്‍വ കുമാര്‍ എസ് നിര്‍വ്വഹിക്കുന്ന ചിത്രത്തിനായി കഥ, തിരക്കഥ, സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ എഡിറ്റര്‍ കൂടിയായ അച്ചു വിജയനാണ്. കെ എല്‍ എം സുവര്‍ദ്ധന്‍, അനൂപ് തൊഴുക്കര എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഉണ്ണി നമ്പ്യാര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, വൈക്കം വിജയലക്ഷ്മി, സിത്താര കൃഷ്ണകുമാര്‍, ബേബി കശ്മീര എന്നിവരാണ് ഗായകര്‍. 

സുജീഷ് ദക്ഷിണകാശി, ഗോപിനാഥ് പാഞ്ഞാള്‍ എന്നിവര്‍ ചേര്‍ന്ന് പ്രൊജക്റ്റ് ഡിസൈനര്‍ സുധീര്‍ കുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാഹുല്‍ കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മുകേഷ് തൃപ്പൂണിത്തുറ, കല ജീമോന്‍ എന്‍ എം, മേക്കപ്പ് സുധീഷ് വണ്ണപ്പുറം, കോസ്റ്റ്യൂംസ് അക്ഷയ പ്രേംനാഥ്. സ്റ്റില്‍സ് ജയപ്രകാശ് അതളൂര്‍, അസോസിയേറ്റ് ഡയറക്ടര്‍, എ ജി അജിത്കുമാര്‍, നൃത്തം ശ്രീജിത്ത് പി ഡാസ്ലേഴ്‌സ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സന്തോഷ് ചങ്ങനാശ്ശേരി, അസിസ്റ്റന്റ് ഡയറക്ടര്‍സ് സുരേന്ദ്രന്‍ കാളിയത്, ജോബിന്‍സ്, ജിഷ്ണു രാധാകൃഷ്ണന്‍, ഗോകുല്‍ പി ആര്‍, ദേവ പ്രയാഗ്, കിരണ്‍, പ്രൊഡക്ഷന്‍ മാനേജര്‍ നിധീഷ്, പി ആര്‍ ഒ- എ എസ് ദിനേശ്.

orumbettavan poster released

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക