ദുല്‍ഖര്‍ നായകനായി എത്തുന്ന മലയാളസിനിമ റിലീസ് ചെയ്തിട്ട് 566 ദിവസങ്ങളിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് തിരക്കഥാകൃത്തുക്കളായ വിഷ്ണുവും ബിബിനും. ഇരുവരുടെയും ഏറ്റവും പുതിയ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയുടെ റിലിസ് അറിയിച്ചെത്തിയപ്പോഴാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.
ബിജോയ് നമ്പ്യാര്‍ ഒരുക്കിയ സോളോയാണ് ദുല്‍ഖറിന്റേതായി റിലീസ് ചെയ്ത അവസാനമലയാള ചിത്രം. 2017 ഒക്ടോബര്‍ 5 നായിരുന്നു സോളോ റിലീസ് ചെയ്തത്. ഈ ചിത്രം പുറത്തിറങ്ങി 566 ദിവസങ്ങള്‍ക്കു ശേഷമാകും യമണ്ടന്‍ പ്രേമകഥ റിലീസിനെത്തുക. അതായത് ഏപ്രില്‍ 25നാകും ഒരു യമണ്ടന്‍ പ്രേമകഥയുടെ റിലീസ്.ഫേസ്ബുക്കിലൂടെ ആണ് ഇരുവരും റിലീസ് തീയതി രസകരമായി പ്രഖ്യാപിച്ചത്
നവാഗതനായ ബി.സി.നൗഫലാണ് സംവിധാനം. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ - ബിബിന്‍ ജോര്‍ജ് എന്നിവര്‍ തിരക്കഥ ഒരുക്കുന്നു.സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവരാണ് നായികമാരായി എത്തുന്നത്. സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി,? സലിം കുമാര്‍, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
നാദിര്‍ഷയാണ് സംഗീതം. ഛായാഗ്രഹണം സുകുമാറും എഡിറ്റിങ് ജോണ്‍കുട്ടിയും നിര്‍വഹിക്കുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രം ആന്റോ ജോസഫാണ് നിര്‍മ്മിക്കുന്നത്.തമിഴില്‍ വാന്‍, കണ്ണും കണ്ണും കൊള്ളയടിത്താല്‍, ഹിന്ദിയില്‍ സോനം കപൂറിനൊപ്പം സോയാ ഫാക്?ടര്‍ എന്നീ ചിത്രങ്ങളാണ് ദുല്‍ഖറിന്റേതായി വരാനുള്ളത്. മലയാളത്തില്‍ ശ്രീനാഥ് രാജേന്ദ്രന്റെ സുകുമാരക്കുറുപ്പും ഒരുങ്ങുന്നുണ്ട്.