മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം 'ഒപ്പം' ഹിന്ദിയില്‍ റീമേക്ക് ചെയ്യപ്പെടുന്നു. 'ഹായ്വാന്‍' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. അന്ധനായ നായകവേഷത്തില്‍ സെയ്ഫ് അലി ഖാനാണ് എത്തുന്നത്. സമുദ്രക്കനി ചെയ്ത വില്ലന്‍ കഥാപാത്രത്തെ അക്ഷയ് കുമാര്‍ അവതരിപ്പിക്കും.ബകൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം പിന്നീട് ഊട്ടി, മുംബൈ എന്നിവിടങ്ങളിലായും പുരോഗമിക്കും. മലയാള സിനിമയിലെ കഥയുടെ പകര്‍പ്പല്ല, ചില മാറ്റങ്ങളോടെയാണ് ഹിന്ദി പതിപ്പ് വരുന്നത്.
മലയാളത്തില്‍ നെടുമുടി വേണു ചെയ്ത വേഷം ബൊമന്‍ ഇറാനിയാണ് കൈകാര്യം ചെയ്യുന്നത്. ഷരിബ് ഹാഷ്മി, അസ്രാണി, സയ്യാമി ഖേര്‍, ശ്രിയ പില്‍ഗോന്‍ക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ദിവാകര്‍ മണി. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറില്‍. കെ.വി.എന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം മുപ്പത്തിയഞ്ച് ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്. 2008ല്‍ പുറത്തിറങ്ങിയ 'തഷാന്‍' ശേഷം 17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും വീണ്ടും ഒന്നിക്കുന്നത്.