വിവാദങ്ങളും വിമര്‍ശനങ്ങളും വാര്‍ത്തകളും ഗോസിപ്പുകളുമെല്ലാം മറന്ന് അമ്മയുടെ അംഗങ്ങളെല്ലാം കഴിഞ്ഞ ദിവസം ഒരുകുടക്കീഴില്‍ ഒന്നിച്ചിരുന്നു. ഏഷ്യനെറ്റ് ചാനലും അമ്മ അംഗങ്ങളും ചേര്‍ന്നൊരുക്കുന്ന ഒന്നാണ് നമ്മള്‍ എന്ന പരിപാടി അബുദാബിയിലാണ് അരങ്ങേറിയത്. പഞ്ചഭൂതം പ്രമേയമാക്കി സംവിധായകന്‍ രാജീവ് കുമാര്‍ അണിയിച്ചൊരുക്കിയ ഷോയുടെ ചില വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്നത്. റിഹേഴ്‌സല്‍ ക്യാംപിലെത്തിയതിന് ശേഷമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കൂടാതെ മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടെയും ഒടിയനിലെ ഗാനത്തിന്റെ വീഡിയോയും വൈറലായിരുന്നു.
മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് പരിപാടിക്ക് സ്വാഗതം ആശംസിക്കുന്നത് മുതല്‍ പരിപാടിയില്‍ അരങ്ങേറിയ താരങ്ങളുടെ നൃത്തവും കോമഡി നമ്പരുകളുമെല്ലാം നിറഞ്ഞ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇപ്പോഴും പ്രളയത്തില്‍ നിന്നും കേരളം മുക്തമായിട്ടില്ലെന്നും നവകേരള നിര്‍മ്മാണത്തിനായി ഇനിയും സഹായങ്ങള്‍ ആവശ്യമാണെന്നും അതിന് വേണ്ടിയാണ് തങ്ങളെത്തിയതെന്നും ഇരുവരും പറഞ്ഞിരുന്നു.വെളുത്ത വസ്ത്രമണിഞ്ഞാണ് താരങ്ങളെല്ലാം വേദിയിലേക്കെത്തിയത്.
മോഹന്‍ലാലും മമ്മൂട്ടിയും ഇന്ദ്രന്‍സും നോബിയുമുള്‍പ്പടെയുള്ള താരങ്ങള്‍ അണിനിരന്ന സ്‌കിറ്റില്‍ തനിനാടനായി ഗുണ്ടകളായി എത്തി മോഹന്‍ലാലും മമ്മൂട്ടിയും ഹണി റോസിനൊപ്പം നൃത്തം ചെയ്യാന്‍ മത്സരിക്കുന്നതും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.