Latest News

ധമാക്ക ലോക്കേഷനില്‍ ക്രിക്കറ്റുകളി..! ഒമറിന്റെ ബോളില്‍ ബാറ്റ് ചെയ്ത് നിക്കി കീപ്പറായി നെഹ സക്‌സേന..! പക്ഷേ ക്ലീന്‍ ബൗള്‍ഡ്.. വീഡിയോ വൈറല്‍

Malayalilife
 ധമാക്ക ലോക്കേഷനില്‍ ക്രിക്കറ്റുകളി..! ഒമറിന്റെ ബോളില്‍ ബാറ്റ് ചെയ്ത് നിക്കി കീപ്പറായി നെഹ സക്‌സേന..! പക്ഷേ ക്ലീന്‍ ബൗള്‍ഡ്.. വീഡിയോ വൈറല്‍

പാട്ടുകള്‍കൊണ്ടു പുതു മുഖങ്ങള്‍കൊണ്ടും ഒപ്പം വിവാദങ്ങള്‍കൊണ്ടും ശ്രദ്ധിക്കപ്പെട്ട ഒമര്‍ ലുലു ചിത്രമാണ് ഒരു അഡാര്‍ ലൗ. ബാലതാരമായി എത്തിയ അരുണും അഡാല്‍ ലൗവ്വില്‍ അഭിനയിച്ചിരുന്നു. അഡാര്‍ ലൗവില്‍ നായകന്‍മാരില്‍ ഒരാളായിട്ടാണ് അരുണിനെ കാസ്റ്റ് ചെയ്തതെങ്കിലും അഡാര്‍ ലൗവിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കെ തിരക്കഥയില്‍ മാറ്റം വരുത്തിയപ്പോള്‍ അരുണിന്റെ കഥാപാത്രം ചുരുങ്ങിപ്പോയി. ഇതിന് പിന്നാലെയാണ് അരുണിനെ നായകനാക്കി ഒമര്‍ ലുലു ധമാക്ക പ്രഖ്യാപിച്ചത്. ധമാക്കയുടെ ഷൂട്ടിങ് ആരംഭിച്ച വിവരം ഒമര്‍ ലുലു അറിയിച്ചിരുന്നു. 

ചിത്രത്തില്‍ നായികയായി എത്തുന്നത് നിക്കി ഗല്‍റാണിയാണ്. ചങ്ക്‌സിന്റെ രണ്ടാം ഭാഗമായി ഒരുക്കുന്ന ധമാക്കയെ കുറിച്ചുള്ള വിശേഷങ്ങള്‍ സംവിധായകന്‍ തന്നെ ആരാധകരെ അറിയിക്കാറുണ്ട്. ഷൂട്ടിങ്ങ് ആരംഭിച്ചതു മുതല്‍ ലൊക്കേഷനില്‍ നിന്നുളള ര സകരമായ  വീഡിയോകളാണ്  പുറത്തു വന്നുകൊണ്ടിരുന്നത്. നിക്കി ഗല്‍റാണിയ്‌ക്കൊപ്പം ഒമര്‍ ലുലുവും മറ്റ് അണിയറ പ്രവര്‍ത്തകരും ക്രിക്കറ്റ് കളിക്കുന്ന വീഡിയോകളും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇപ്പോള്‍ ഷൂട്ടിങ് ഇടവേളയില്‍ വീണ്ടും ക്രിക്കറ്റ് കളിക്കുന്ന  താരങ്ങളുടെ വീഡിയോ ഒമര്‍ പങ്കുവച്ചിരിക്കയാണ്. ഒമര്‍ ലുലു ബോള്‍ എറിയുമ്പോള്‍ നടി നിക്കി ഗല്‍റാണിയാണ് ബാറ്റ് ചെയ്യുന്നത്. കീപ്പറായി നില്‍ക്കുന്നത് നടി നേഹ സ്‌കസേനയാണ്. ആദ്യ ബൗളിംഗില്‍ തന്നെ നിക്കിയെ ക്യാച്ചെടുത്ത് ഔട്ട് ആക്കാനുള്ള ശ്രമമായിരുന്നു നേഹ നടത്തിയത്. 

ചിത്രത്തില്‍ ജോയിന്‍ ചെയ്ത നിക്കിക്ക് ഒമര്‍ ലുലു സര്‍പ്രൈസ് വെല്‍ക്കം ഒരുക്കിയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു കളര്‍ഫുള്‍ കോമഡി എന്റെര്‍ടൈനര്‍ ആയിട്ടാണ് ധമാക്ക ഒരുക്കുന്നത്. നേരത്തെ ഇത് അത്യാവശ്യം വലിയ ബഡ്ജറ്റ് ചിത്രത്തിന് ആവശ്യമായതുകൊണ്ട്, അത്രത്തോളം മൂല്യമുള്ള ഒരു താരമല്ല അരുണ്‍ എന്ന കാരണം കൊണ്ട് മുന്പ് നിശ്ചയിച്ചിരുന്ന പ്രൊഡ്യൂസര് ചിത്രത്തില്‍ നിന്നും പിന്മാറിയിരുന്നു. ഇതിനു ശേഷം എംകെ നാസര് എന്ന പ്രൊഡ്യൂസര്‍ അരുണിനെ നായകനായി ധമാക്ക ചെയ്യാന് സധൈര്യം മുന്നോട്ട് വരികയായിരുന്നു എന്ന് ഒമര്‍ പറഞ്ഞിരുന്നു. സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി,നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ എന്നിവരാണ് മറ്റ് താരങ്ങള്‍.

omarlulu shares a video from Dhamakka location

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES