Latest News

ഒരുപാട് ചർച്ചയ്ക്കും വിലയിരുത്തലുകൾക്കുമൊടുവിൽ ഐറ്റം ഡാൻസ് സ്ത്രീവിരുദ്ധമല്ല എന്ന് തെളിയിക്കപ്പെട്ടതിനാൽ എന്റെ അടുത്ത പടത്തിൽ ഒരു കിടിലം ഐറ്റം ഡാൻസ് ഉണ്ടായിരിക്കുന്നതാണ്! ഇനി ആ സമയത്ത് ആരും കാല് മാറരുത്; പൃഥ്വിരാജിനെ ട്രോളി ഒമർ ലുലുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

Malayalilife
ഒരുപാട് ചർച്ചയ്ക്കും വിലയിരുത്തലുകൾക്കുമൊടുവിൽ ഐറ്റം ഡാൻസ് സ്ത്രീവിരുദ്ധമല്ല എന്ന് തെളിയിക്കപ്പെട്ടതിനാൽ എന്റെ അടുത്ത പടത്തിൽ ഒരു കിടിലം ഐറ്റം ഡാൻസ് ഉണ്ടായിരിക്കുന്നതാണ്! ഇനി ആ സമയത്ത് ആരും കാല് മാറരുത്; പൃഥ്വിരാജിനെ ട്രോളി ഒമർ ലുലുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

കോടികൾ വാരിയ മോഹൻലാൽ ചിത്രം ലൂസിഫറിലെ ഐറ്റം ഡാൻസിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഇപ്പോഴും വിവാദം തകർക്കുകയാണ്. സ്ത്രീവിരുദ്ധ സിനിമകളിൽ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച പൃഥ്വി ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ ചിത്രീകരിച്ച ഐറ്റംഡാൻസിനെ ചൊല്ലിയാണ് തർക്കം.

ഡാൻസ് ബാറിൽ ഐറ്റം ഡാൻസ് അല്ലാതെ ഓട്ടൻതുള്ളൽ കാണിക്കാൻ പറ്റുമോ എന്ന് കഴിഞ്ഞദിവസം വിമർശനങ്ങൾക്ക് മറുപടിയായി പൃഥിരാജ് പറഞ്ഞതും കഴിഞ്ഞദിവസം വാർത്തയിൽ ഇടംപിടിച്ചിരുന്നു. ഇതോടെ പൃഥിയെ ട്രോളി ഒമർ ലുലുവും രംഗത്തെത്തി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഒമർ പൃഥിയെ ട്രോളിയത്.

'ഒരുപാട് ചർച്ചയ്ക്കും വിലയിരുത്തലുകൾക്കുമൊടുവിൽ ഐറ്റം ഡാൻസ് സ്ത്രീവിരുദ്ധമല്ല എന്ന് തെളിയിക്കപ്പെട്ടതിനാൽ എന്റെ അടുത്ത പടത്തിൽ ഒരു കിടിലം ഐറ്റം ഡാൻസ് ഉണ്ടായിരിക്കുന്നതാണ്. ഇനി ആ സമയത്ത് ആരും കാല് മാറരുത്.'' എന്നാണ് ഒമർ ലുലു ഫേസ്‌ബുക്കിൽ കുറിച്ചത്.

എന്നാൽ ആരാധകർ ഒമറിന് മികച്ച മറുപടികൾ തന്നെ നൽകുന്നുണ്ട്. തുടക്കം മുതൽ അവസാനം വരെ ഐറ്റം മാത്രമുള്ള താങ്കളുടെ പടങ്ങളിൽ ഇനി ഒരു ഐറ്റം ഡാൻസ് കൂടി, അത് പൊളിക്കും ഇങ്ങടെ പ്ലസ് ടു പ്രണയം ഇങ്ങനെ ആണെങ്കിൽ ഐറ്റം ഡാൻസ് ഇജ്ജാതി ആയിരിക്കും കട്ട വെയ്റ്റിങ്തുടങ്ങിയ കമന്റുകളാണ് ഒമറിന്റെ പോസ്റ്റിന് ലഭിക്കുന്നത്.

Read more topics: # omar lulu against prithvi
omar lulu against prithvi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES