മലയാളസിനിമാ ബോക്‌സ്ഓഫീസ് ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച് ഒടിയന്‍ എത്തുന്നു. ബാക്കി വെച്ച പ്രതികാരത്തിന്റെ കണക്കു തീര്‍ക്കാന്‍ 'ഒടിയന്‍' മാണിക്യന്‍ തേങ്കുറിശിയിലേക്ക് തിരിച്ചെത്തുന്ന കാഴ്ചകള്‍ക്ക് സാക്ഷിയാവാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലാല്‍ ആരാധകര്‍ ഉള്‍പെടുന്ന മലയാള സിനിമാ പ്രേമികള്‍. ചിത്രം റിലീസ് ചെയ്യാന്‍ ഇനിയും മൂന്നു നാള്‍ ബാക്കിയിരിക്കെത്തന്നെ ബോക്‌സ്ഓഫീസ് ഇളകി മറിയാന്‍ പോകുന്നതിന്റെ സൂചനകളാണ് വരുന്നത്. സിനിമ ചെയ്യുന്ന ഡിസംബര്‍ 14 തുടങ്ങി അടുത്ത മൂന്നു നാല് ദിവസങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ കിട്ടാതെയാവുന്ന അവസ്ഥയാണ് ഇപ്പോള്‍ തന്നെ.

ചിത്രം പ്രി ബിസിനസ്സ് കലക്ഷനില്‍ നൂറുകോടി പിന്നിട്ടിരിക്കുന്നു. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആണ് ട്വിറ്ററിലൂടെ ഈ വാര്‍ത്ത പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. ഈ റെക്കോര്‍ഡ് സ്വന്തമാക്കുന്ന മലയാളത്തിലെ ആദ്യ സിനിമ കൂടിയാണ് ഒടിയന്‍. റിലീസിനെത്തുന്നതിനും മൂന്നുദിവസം മുമ്പെയാണ് ചിത്രം നൂറുകോടി ക്ലബില്‍ ഇടംനേടിയിരിക്കുന്നത്. സിനിമയുടെ റീമേയ്ക്ക് സാറ്റലൈറ്റ് അവകാശം, പ്രി ബുക്കിങ് എന്നിവയില്‍ നിന്നുള്ള വരുമാനത്തിലൂടെയാണ് ചിത്രം നൂറുകോടി നേടിയതെന്ന് ശ്രീകുമാര്‍ മേനോന്‍ പറയുന്നു. ഈ റെക്കോര്‍ഡ് നേടുന്ന മൂന്നാമത്തെ തെന്നിന്ത്യന്‍ സിനിമയും പതിനൊന്നാമത്തെ ഇന്ത്യന്‍ സിനിമയുമാണ് ഒടിയന്‍.
Happy to share the news that Odiyan has crossed 100 cr business mark yesterday evening 3 days b4 releaSe. This is the rights and prebooking sale combined figure. 3rd film in south and 11th in Indian cinema history #odiyanrisng @Mohanlal @themanjuwarrier pic.twitter.com/TJEf8mcrl7
— shrikumar menon (@VA_Shrikumar) December 11, 2018
മോഹന്‍ലാലിന്റെ 'ഒടിയന്‍' അവതാരം കാണാന്‍ മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്യുന്നവരുടെ തിരക്കാണ് 'ബുക്ക് മൈ ഷോ' പോലുള്ള ആപ്പുകളിലെയും തിയേറ്ററുകളുടെ ബുക്കിംഗ് സൈറ്റുകളിലെയുമെല്ലാം കാഴ്ച. ശേഷിക്കുന്ന ടിക്കറ്റുകളും ദ്രുതവേഗത്തില്‍ വിറ്റൊഴിഞ്ഞു പോയി കൊണ്ടിരിക്കുകയാണ്. കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെല്ലാം തന്നെ അതിരാവിലെ 5 മുതല്‍ തന്നെ 'ഒടിയന്റെ' ഷോകള്‍ ആരംഭിക്കും. മള്‍ട്ടിപ്ലെക്‌സ് തിയേറ്ററുകള്‍ ചിലതില്‍ ഒരു ദിവസം തന്നെ ഇരുപതു ഷോകള്‍ വരെയുണ്ട്.

ഒടിയന്‍ ടീം പുറത്തുവിട്ട കണക്കുവിവരങ്ങള്‍ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സാറ്റലൈറ്റ് റൈറ്റ്‌സ്21 കോടി (രണ്ട് മലയാളം ചാനലുകളുടെ ആകെ തുക),ജിസിസി 2.9 കോടി, ല്ലാതെയുള്ള ഓവര്‍സീസ്1.8 കോടികേരളത്തിനു പുറത്തുള്ള അവകാശം2 കോടി, തെലുങ്ക് റൈറ്റ്‌സ്(ഡബ്ബ്)5.2 കോടി, തമിഴ് റൈറ്റ്‌സ്(ഡബ്ബ്)4 കോടി, ഓഡിയോ വിഡിയോ1.8 കോടി, ിയറ്റര്‍ അഡ്വാന്‍സ്17 കോടി, ഹിന്ദി തിയറ്റര്‍ അവകാശം(ഡബ്ബ്), സാറ്റലൈറ്റ് റൈറ്റ്‌സ് 4 കോടി, തമിഴ് സാറ്റലൈറ്റ് റൈറ്റ്‌സ്3കോടി, തെലുങ്ക് സാറ്റലൈറ്റ് റൈറ്റ്‌സ്3കോടി, ഫാന്‍സ് ഷോ ഉള്‍പ്പടെ അഡ്വാന്‍സ് ബുക്കിങില്‍ നിന്നും5 കോടി, അഡ്വാന്‍സ് ബുക്കിങ് യുഎഇജിസിസി5.5 കോടി ഡ്വാന്‍സ് ബുക്കിങ് ഇന്ത്യയ്ക്ക് അകത്തും വിദേശത്തും 1 കോടി, തമിഴ് റീമേയ്ക്ക് റൈറ്റ്‌സ്4 കോടി, തെലുങ്ക് റീമേയ്ക്ക് റൈറ്റ്‌സ്5 കോടി എയര്‍ടെല്‍ ബ്രാന്‍ഡിങ്5 കോടി, കിങ്ഫിഷര്‍ ബ്രാന്‍ഡിങ്3 കോടി, മൈജി, ഹെഡ്ജ് ബ്രാന്‍ഡിങ്2 കോടി, കോണ്‍ഫിഡന്റ് ഗ്രൂപ്പ് ബ്രാന്‍ഡിങ്3 കോടി, മറ്റു പരസ്യങ്ങളില്‍ നിന്നും2 കോടി, ആകെ101.2 കോടി.

നേരത്തെ മോഹന്‍ലാലിന്റെ പുലിമുരുകന്‍, നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങള്‍ നൂറുകോടി ക്ലബില്‍ ഇടംനേടിയിരുന്നു.