മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങാന്‍ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒടിയന്‍. ഒന്നര വര്‍ഷം നീണ്ടുനിന്ന 'ഒടിയന്‍' സിനിമയുടെ ചിത്രീകരണം പൂര്‍ത്തീയായി. ശ്രീകുമാര്‍ മേനോന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഡിസംബര്‍ 14ന് ചിത്രം തീയറ്ററുകളില്‍ എത്തും. ചിത്രത്തിന് ഇനി അവശേഷിക്കുന്നത് അവസാനഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ മാത്രമാണ്.ബാക്കിയെല്ലാം ഭാഗികമായി പൂര്‍ത്തിയായതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
വാരണാസിയിലെ ഒരു രാത്രിയിലാണ് ഒടിയന്റെ ചിത്രീകരണം ആരംഭിച്ചത്. ഒന്നര വര്‍ഷത്തിന് ശേഷം മറ്റൊരു രാത്രിയില്‍ അത് അവസാനിച്ചിരിക്കുന്നു എന്ന് സംവിധായകന്‍ ഒരിക്കെ പറയുകയുണ്ടായി. ഇപ്പോഴിതാ സിനിമയുടെ റിലീസിങ്ങ് സംബന്ധിച്ച് പുറിയ വഴിതിരിവ് ഉണ്ടായിരിക്കുന്നു.ലോകസിനിമാ ചരിത്രത്തില്‍ ആദ്യമായി ഒരു സിനിമ റിലീസ് ചെയ്യുന്നത് പുലര്‍ച്ചെ ഒരു മണിക്ക.് ഒടിയന്‍ ആദ്യ ദിനം കേരളത്തില്‍ 2500 ഷോ ഉണ്ടായ്രിക്കും.ഡിസംബര്‍ 14 ന് രാത്രി ഒന്നിനാണ് സിനിമ പുറത്തിറങ്ങും എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടുന്ന വിവരം.എന്നാല്‍ ഔദ്ദോഗികമായി ആരും ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
മോഹന്‍ലാലിനെകൂടാതെ മഞ്ജു വാരിയര്‍, ഇന്നസെന്റ്, സിദ്ദിഖ്, നന്ദു, കൈലാഷ്, ശ്രീജയ, സന അല്‍ത്താഫ്, സന്തോഷ് കീഴാറ്റൂര്‍, അനീഷ് മേനോന്‍, ഹരിത്ത് എന്നീ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ദേശീയ അവാര്‍ഡ് ജേതാവും, മാധ്യമപ്രവര്‍ത്തകനുമായ ഹരി കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്. വി എഫ് എക്സിനും ആക്ഷനും പ്രാധാന്യമുള്ള ഫാന്റസി ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. സിനിമയുടെ ടീസറും ട്രെയിലറും സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന്‍ ആകഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്ന മലയാളചിത്രം കൂടിയാണിത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണിപെരുമ്പാവൂര്‍ ആണ് നിര്‍മാണം