മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നൈല ഉഷ. പ്രിയന്‍ ഓട്ടത്തിലാണ് എന്ന സിനിമയിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്. ജൂണ്‍ ഇരുപത്തിനാലാം തീയതി ആണ് സിനിമയുടെ റിലീസ്. ഷറഫുദ്ദീന്‍ ആണ് സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് താരം നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഏതെങ്കിലും സിനിമ കണ്ടിട്ട്, ഈ കഥാപാത്രം ഞാന്‍ ചെയ്താല്‍ കൊള്ളാമായിരുന്നു, അവിടെ ഞാനായിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടോ, എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നൈല. കുറേ സിനിമകളില്‍ അങ്ങനെ തോന്നിയിട്ടുണ്ട്. പെട്ടെന്ന് ചോദിച്ച് കഴിഞ്ഞാല്‍, എല്ലാ സിനിമകളിലും, ഓ എനിക്ക് ഇങ്ങനെ ഒരു കഥാപാത്രം ചെയ്യണമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.
പിന്നെ അങ്ങനെ എടുത്ത് പറയുക ആണെങ്കില്‍ നമ്മുടെ ആനിയുടെ മഴയെത്തും മുമ്പേ എന്ന ചിത്രത്തിലെ ആനിയുടെ ആ കഥാപാത്രം എനിക്ക് ഒരുപാട് ഇഷ്ടമാണ്, നല്ല രസമല്ലേ. അന്ന് ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയം കൂടി ആയിരുന്നു. അത് എനിക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ എന്നൊക്കെ ചിന്തിച്ചട്ടുണ്ട്, പിന്നെ ഇപ്പോഴത്തെ കാര്യം പറയുക ആണെങ്കില്‍.. നായാട്ട് എന്ന ചിത്രത്തില്‍ നിമിഷ ചെയ്ത കഥാപാത്രം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു, അത് ചെയ്യാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ എന്നാലോചിച്ചിട്ടുണ്ട്.
അതുപോലെ എന്റെ ഇഷ്ട താരമായ ആനി സ്‌കൂളില്‍ എന്റെ സൂപ്പര്‍ സീനിയറായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ഹോളി ഏഞ്ചല്‍സില്‍ പഠിക്കുകയായിരുന്നു. അന്ന് അമ്മയാണെ സത്യം റിലീസ് ചെയ്ത് കഴിഞ്ഞ് ആനി സ്‌കൂളിലേക്ക് ഒരു വരവുണ്ടായിരുന്നു. സ്‌കൂളിലെ എല്ലാ കുട്ടികളും ആനിക്ക് ചുറ്റും കൂടി നിന്നു.. ആ സമയത്ത് പ്രിന്‍സിപ്പല്‍ അവിടെ നിന്ന് മൈക്കില്‍ അനൗണ്‍സ് ചെയ്തപ്പോള്‍ ആനി ചമ്മി ഇരിക്കുകയായിരുന്നു.
എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്, സ്‌കൂള്‍ ബസില്‍ പോകുന്ന സമയത്ത് ആനി അവിടെ ബസ് സ്റ്റോപ്പില്‍ വെയിറ്റ് ചെയ്യുമ്പോള്‍ ക്യാച് മീ ഇഫ് യു ക്യാന്‍ എന്ന ഡയലോഗൊക്കെ ഞങ്ങള്‍ പ്ലേ ചെയ്തിരുന്നു. പിന്നീട് മഴയെത്തും മുന്‍പേ വന്നപ്പോള്‍, ഓ എനിക്കിത് ചെയ്യണമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്,'' നൈല ഉഷ പറഞ്ഞു.